The Book of Psalms, Chapter 4 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 4

ദൈവത്തില്‍ ആനന്ദവും സുരക്ഷിതത്വവും

1 എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വം എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!

2 മാനവരേ, എത്രനാള്‍ നിങ്ങള്‍ എന്റെ അഭിമാനത്തിനു ക്ഷതമേല്‍പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ചു വ്യാജം അന്വേഷിക്കും?

3 കര്‍ത്താവു നീതിമാന്‍മാരെ തനിക്കായിതിരഞ്ഞെടുത്തിരിക്കുന്നുവെന്ന്അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍അവിടുന്നു കേള്‍ക്കുന്നു.

4 കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍ വച്ചുധ്യാനിച്ചു മൗനമായിരിക്കുക.

5 ഉചിതമായ ബലികള്‍ അര്‍പ്പിക്കുകയുംകര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യുവിന്‍.

6 ആര് നമുക്കു നന്‍മ ചെയ്യും? കര്‍ത്താവേ, അങ്ങയുടെ മുഖകാന്തിഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേഎന്നു പലരും പറയാറുണ്ട്.

7 ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തില്‍ അങ്ങു നിക്‌ഷേപിച്ചിരിക്കുന്നു.

8 ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ് എനിക്കുസുരക്ഷിതത്വം നല്‍കുന്നത്.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s