The Book of Psalms, Chapter 5 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 5

പ്രഭാത പ്രാര്‍ഥന

1 കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ!

2 എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്.

3 കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ്എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു.

4 അങ്ങു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; തിന്‍മ അങ്ങയോടൊത്തു വസിക്കുകയില്ല.

5 അഹങ്കാരികള്‍ അങ്ങയുടെകണ്‍മുന്‍പില്‍ നില്‍ക്കുകയില്ല; അധര്‍മികളെ അങ്ങു വെറുക്കുന്നു.

6 വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയുംകര്‍ത്താവു വെറുക്കുന്നു.

7 എന്നാല്‍, അവിടുത്തെ കാരുണ്യാതിരേകത്താല്‍ ഞാന്‍ അങ്ങയുടെ ആലയത്തില്‍ പ്രവേശിക്കും. ഭക്തിപൂര്‍വം ഞാന്‍ അങ്ങയുടെവിശുദ്ധ മന്ദിരത്തിനുനേരേ പ്രണമിക്കും;

8 കര്‍ത്താവേ, എന്റെ ശത്രുക്കള്‍ നിമിത്തം എന്നെ അങ്ങയുടെ നീതിമാര്‍ഗത്തിലൂടെനയിക്കണമേ! എന്റെ മുന്‍പില്‍ അങ്ങയുടെ പാതസുഗമമാക്കണമേ!

9 അവരുടെ അധരങ്ങളില്‍ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്; അവരുടെ നാവില്‍ മുഖസ്തുതി മുറ്റിനില്‍ക്കുന്നു.

10 ദൈവമേ, അവര്‍ക്കുകുറ്റത്തിനൊത്ത ശിക്ഷ നല്‍കണമേ! തങ്ങളുടെ കൗശലങ്ങളില്‍ത്തന്നെഅവര്‍ പതിക്കട്ടെ! അവരുടെ അതിക്രമങ്ങളുടെആധിക്യത്താല്‍ അവരെ തള്ളിക്കളയണമേ! അവര്‍ അങ്ങയെ ധിക്കരിച്ചിരിക്കുന്നു.

11 അങ്ങയില്‍ ശരണം പ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ! അവര്‍ എന്നും ആനന്ദഭരിതരായിസംഗീതമാലപിക്കട്ടെ! അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരെസംരക്ഷിക്കണമേ! അവര്‍ അങ്ങയില്‍ ആനന്ദിക്കട്ടെ!

12 കര്‍ത്താവേ, നീതിമാന്‍മാരെഅവിടുന്ന് അനുഗ്രഹിക്കുന്നു;പരിചകൊണ്ടെന്നപോലെകാരുണ്യംകൊണ്ട് അവിടുന്ന്അവരെ മറയ്ക്കുന്നു.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s