The Book of Psalms, Chapter 6 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 6

ദുഃഖിതന്റെ വിലാപം

1 കര്‍ത്താവേ, കോപത്തോടെ എന്നെശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ!

2 കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു,എന്നോടു കരുണതോന്നണമേ! കര്‍ത്താവേ, എന്റെ അസ്ഥികള്‍ ഇളകിയിരിക്കുന്നു,എന്നെ സുഖപ്പെടുത്തണമേ!

3 എന്റെ ആത്മാവ് അത്യന്തം അസ്വസ്ഥമായിരിക്കുന്നു; കര്‍ത്താവേ, ഇനിയും എത്രനാള്‍!

4 കര്‍ത്താവേ, എന്റെ ജീവന്‍രക്ഷിക്കാന്‍ വരണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെമോചിപ്പിക്കണമേ!

5 മൃതരുടെ ലോകത്ത് ആരും അങ്ങയെഅനുസ്മരിക്കുന്നില്ല; പാതാളത്തില്‍ ആര് അങ്ങയെ സ്തുതിക്കും?

6 കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, രാത്രിതോറും ഞാന്‍ കണ്ണീരൊഴുക്കി, എന്റെ തലയണ കുതിര്‍ന്നു, കണ്ണീരുകൊണ്ട് എന്റെ കിടക്ക നനഞ്ഞു.

7 ദുഃഖംകൊണ്ട് എന്റെ കണ്ണുമങ്ങുന്നു; ശത്രുക്കള്‍ നിമിത്തം അതു ക്ഷയിക്കുന്നു.

8 അധര്‍മികളേ, എന്നില്‍നിന്ന്അകന്നുപോകുവിന്‍; കര്‍ത്താവ് എന്റെ വിലാപം കേട്ടിരിക്കുന്നു.

9 കര്‍ത്താവ് എന്റെ യാചന ശ്രവിക്കുന്നു; അവിടുന്ന് എന്റെ പ്രാര്‍ഥന കൈക്കൊള്ളുന്നു.

10 എന്റെ സകല ശത്രുക്കളും ലജ്ജിച്ചു പരിഭ്രാന്തരാകും; അവര്‍ ക്ഷണത്തില്‍ അവമാനിതരായി പിന്‍വാങ്ങും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s