July 2 വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും

♦️♦️♦️♦️ July 0️⃣2️⃣♦️♦️♦️♦️
വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു. ആ പ്രവിശ്യയിലെ കൊടും കുറ്റവാളികളായിരുന്നു അവിടെ തടവുകാരായി ഉണ്ടായിരുന്നത്, അവരില്‍ കുറച്ച്‌ പേര്‍ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്ത്യന്‍ തടവുകാരെ നിരീക്ഷിക്കുകയും, അവരുടെ പ്രബോധനങ്ങളെ കേള്‍ക്കുകയും ചെയ്ത പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും ക്രമേണ രക്ഷകനെപ്പറ്റിയുള്ള അറിവിനാല്‍ അനുഗ്രഹീതരായി. അപ്പസ്തോലനായിരുന്ന വിശുദ്ധ പത്രോസ് ആ കാരാഗ്രഹത്തില്‍ തടവുകാരനായി വന്നതിനു ശേഷം പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. അവര്‍ പത്രോസ് അപ്പസ്തോലനില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിക്കുകയും പിന്നീട് അദ്ദേഹത്തെ തടവറയില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു.

ആ കാരഗ്രഹത്തിന്റെ മേലധികാരിയായിരുന്ന പോളിനൂസിന് ഇതിനെപ്പറ്റിയുള്ള അറിവ് കിട്ടിയപ്പോള്‍ അദ്ദേഹം വിശുദ്ധന്മാരായ പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവിലുള്ള വിശ്വസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വിശുദ്ധരാകട്ടെ സധൈര്യം യേശുവിലുള്ള തങ്ങളുടെ വിശ്വാസത്തെ ഏറ്റു പറയുകയും, ജൂപ്പീറ്ററിന്റെ സ്വര്‍ണ്ണംകൊണ്ടുള്ള പ്രതിമയുടെ മുഖത്ത് തുപ്പുകയും ചെയ്തു. ഇത് കണ്ട പോളിനൂസ് അവരുടെ മുഖത്ത് അടിക്കുവാന്‍ പടയാളികളോട് ഉത്തരവിട്ടു. തുടര്‍ന്നു അവരെ ക്രൂരമായി പീഡിപ്പിക്കുവാന്‍ പോളിനൂസ് ഉത്തരവിട്ടു. വിശുദ്ധന്മാരെ ഇരുമ്പ് കമ്പികൊണ്ടടിക്കുകയും, തീപന്തങ്ങള്‍ കൊണ്ട് പൊള്ളിക്കുകയും ചെയ്തതിനു ശേഷം അവരെ വീണ്ടും കാരാഗ്രഹത്തിലടച്ചു.

ലൂസിന എന്ന് പേരായ ദൈവഭക്തയായിരുന്ന ഒരു മഹതി തടവറയില്‍ അവരെ സന്ദര്‍ശിക്കുകയും, അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ക്രൂരനായ പോളിനൂസിനെ ദൈവം അധികം താമസിയാതെ തന്നെ ശിക്ഷിക്കുകയുണ്ടായി. ആദ്ദേഹം അന്ധനായി തീരുകയും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുകയും ചെയ്തു. പോളിനൂസിന്റെ മകന്‍ നഗരത്തിന്റെ ഭരണാധികാരിയുടെ പക്കല്‍ ചെന്ന് പ്രൊസെസ്സൂസിനേയും, മാര്‍ട്ടീനിയനേയും ഉടന്‍ തന്നെ വധിക്കണമെന്ന്‌ ആവശ്യപ്പെട്ടു. അപ്രകാരം 67-ല്‍ വിശുദ്ധന്‍മാര്‍ വാളിനിരയാക്കപ്പെട്ടു. വിശുദ്ധന്‍മാരായ ആ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ ലൂസിന അടക്കം ചെയ്യുകയുണ്ടായി. ഇപ്പോള്‍ അവരുടെ ശവകുടീരം റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയുടെ പാര്‍ശ്വഭാഗത്തായി നിലകൊള്ളുന്നു.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. അസെസ്തസ്
  2. ഇറ്റലിയിലെ അരിസ്റ്റോണ്‍, ക്രെഷന്‍ഷിയര്‍, ഏവുട്ടീക്കിയന്‍, ഉര്‍ബന്‍,വൈറ്റാലിസ്
  3. ഇറ്റലിയിലെ യുസ്തൂസ്, ഫെലിച്ചീസ്സിമൂസ്, ഫെലിക്സ്, മാര്‍സിയ, സിംഫൊറോസ്
  4. ബര്‍ണര്‍ ദിനൂസു റെയാലിനോ
  5. മൊന്തെകസീനോയിലെ ലിദാനൂസ്
  6. മോണെഗുണ്ടിസ്
  7. ബാമ്പെര്‍ട്ടിലെ ഓട്ടോ
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജ കത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്‌ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
2 തെസലോനിക്കാ 2 : 3

ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്‌ക്കുപരി തന്നെത്തന്നെ പ്രതിഷ്‌ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്‌ഥാനം പിടിക്കും.
2 തെസലോനിക്കാ 2 : 4

ഞാന്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞത്‌ ഓര്‍ക്കുന്നില്ലേ?
2 തെസലോനിക്കാ 2 : 5

സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന്‌ ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ.
2 തെസലോനിക്കാ 2 : 6

അരാജകത്വത്തിന്റെ അജ്‌ഞാത ശക്‌തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്‌. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്‌ഷപ്പെടും.
2 തെസലോനിക്കാ 2 : 7

Advertisements

പാവപ്പെട്ടവനില്‍നിന്നു മുഖം തിരിച്ചുകളയരുത്‌.അപ്പോള്‍ ദൈവം നിന്നില്‍നിന്നു മുഖം തിരിക്കുകയില്ല.സമ്പത്തേറുമ്പോള്‍ അത നുസരിച്ചു ദാനം ചെയ്യുക.കുറ ച്ചേഉള്ളുവെങ്കില്‍ അതനുസരിച്ചു ദാനം ചെയ്യാന്‍മടിക്ക രുത്‌.
തോബിത്‌ 04:07-08

എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും.
എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.
പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.
ലൂക്കാ 21 : 17-19

എന്റെ കഷ്‌ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു. അവിടുന്ന്‌ എനിക്ക്‌ ഉത്തരമരുളി. പാതാളത്തിന്റെ ഉദരത്തില്‍ നിന്നു ഞാന്‍ നിലവിളിച്ചു; അവിടുന്ന്‌ എന്റെ നിലവിളി കേട്ടു.
യോനാ 2 : 2

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ. 🕯️
📖 2 മക്കബായര്‍ 8 : 18 📖

“ഓരോ ദിവ്യകാരുണ്യസ്വീകരണവും സ്നേഹത്തിന്റെ തിരുനാളും ഉത്സവുവും ആണ്….”✍️
വി. ജമ്മാഗല്‍ഗാനി 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s