The Book of Psalms, Chapter 30 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 30 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 30

കൃതജ്ഞതാഗാനം

1 കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു; എന്റെ ശത്രു എന്റെ മേല്‍വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.

2 എന്റെ ദൈവമായ കര്‍ത്താവേ,ഞാനങ്ങയോടു നിലവിളിച്ച് അപേക്ഷിച്ചു, അവിടുന്ന് എന്നെസുഖപ്പെടുത്തുകയും ചെയ്തു.

3 കര്‍ത്താവേ, അവിടുന്ന് എന്നെപാതാളത്തില്‍നിന്നു കരകയറ്റി; മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍നിന്ന്എന്നെ ജീവനിലേക്ക് ആനയിച്ചു.

4 കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍; അവിടുത്തെ പരിശുദ്ധനാമത്തിനുകൃതജ്ഞതയര്‍പ്പിക്കുവിന്‍.

5 എന്തെന്നാല്‍, അവിടുത്തെ കോപംനിമിഷനേരത്തേക്കേ ഉള്ളു; അവിടുത്തെ പ്രസാദം ആജീവനാന്തംനിലനില്‍ക്കുന്നു; രാത്രിയില്‍ വിലാപമുണ്ടായേക്കാം; എന്നാല്‍ പ്രഭാതത്തോടെസന്തോഷത്തിന്റെ വരവായി.

6 ഞാനൊരിക്കലും കുലുങ്ങുകയില്ലെന്ന് ഐശ്വര്യകാലത്തു ഞാന്‍ പറഞ്ഞു.

7 കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഎന്നെ ശക്തമായ പര്‍വതത്തെപ്പോലെ ഉറപ്പിച്ചിരുന്നു; അങ്ങു മുഖം മറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി.

8 കര്‍ത്താവേ, അങ്ങയോടു ഞാന്‍ നിലവിളിച്ചു; ഞാന്‍ കര്‍ത്താവിനോടുയാചിച്ചു.

9 ഞാന്‍ പാതാളത്തില്‍ പതിച്ചാല്‍ എന്റെ മരണംകൊണ്ട് എന്തു ഫലം? ധൂളി അങ്ങയെ വാഴ്ത്തുമോ? അത് അങ്ങയുടെ വിശ്വസ്തതയെപ്രഘോഷിക്കുമോ?

10 കര്‍ത്താവേ, എന്റെ യാചന കേട്ട്എന്നോടു കരുണതോന്നണമേ! കര്‍ത്താവേ, അവിടുന്ന് എന്നെസഹായിക്കണമേ!

11 അവിടുന്ന് എന്റെ വിലാപത്തെആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന് എന്നെ, ചാക്കുവസ്ത്രമഴിച്ച്,ആനന്ദമണിയിച്ചു.

12 ഞാന്‍ മൗനംപാലിക്കാതെ അങ്ങയെപാടിപ്പുകഴ്ത്തും; ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക്എന്നും നന്ദിപറയും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s