St. Mary Magdalene: Ardent Lover മഗ്ദലേന മറിയം

Ardent lover… തീക്ഷ്ണമായി, ഉത്ക്കടമായി, അവളുടെ കർത്താവിനെ സ്നേഹിച്ചവൾ.. മഗ്ദലേന മറിയം. അവന്റെ പീഡകളിലും, മരണത്തിലും വിട്ടുമാറാതെ കൂടെ നിന്നവൾ… തന്റെ ഗുരുവിനോടുള്ള അവളുടെ സ്നേഹത്തിനെയും വിശ്വാസത്തിനെയും അവന്റെ മരണത്തിന് പോലും തോൽപ്പിക്കാനായില്ല… ഗുരുവിന്റെ ശരീരം കാണാതെ, കരഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ തീവ്രസ്നേഹത്തിന് മുൻപിൽ അവന് മറഞ്ഞിരിക്കാനായില്ല…. ‘സുവിശേഷവുമായി’ മറ്റു ശിഷ്യന്മാരുടെ അടുത്തേക്കയക്കപ്പെട്ട അവൾ ‘അപ്പസ്തോലൻമാരുടെ അപ്പസ്‌തോല’ ആയി.

ഒന്നും അവൾക്ക് തടസ്സമായില്ല , സ്നേഹം പ്രതിബന്ധം അറിയുന്നില്ലല്ലോ. അത് അത്രമേൽ തീക്ഷ്‌ണമായിരുന്നു… അവൾ അവനെ പിഞ്ചെന്നത് അത്ര വിശ്വസ്തതയോടെയായിരുന്നു. നമ്മളും ഇതേ സ്നേഹത്തോടെ.. വിശ്വസ്തതയോടെ…. നമ്മുടെ ക്രിസ്തീയജീവിതങ്ങൾ വഴി, അവനെ അനുഗമിക്കാനും ലോകത്തിന് സാക്ഷ്യമാവാനും വിളിക്കപ്പെട്ടവരാണ്.

‘സ്നേഹം സകലതും സഹിക്കുന്നു ; സകലതും വിശ്വസിക്കുന്നു ; സകലതും പ്രത്യാശിക്കുന്നു ; സകലത്തേയും അതിജീവിക്കുന്നു….’

ഉള്ളുതുറന്നു സ്നേഹിച്ചാൽ, സ്നേഹത്തിനായ് ബലിയായവന് നമ്മളിലേക്ക് വരാതിരിക്കാനാകില്ല.

Happy Feast of Mary Magdalene

ജിൽസ ജോയ് ✍️

Advertisements
മഗ്ദലേന മറിയം
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s