August 12 വിശുദ്ധ പൊര്‍ക്കാരിയൂസും സഹ വിശുദ്ധരും

♦️♦️♦️ August 1️⃣2️⃣♦️♦️♦️
വിശുദ്ധ പൊര്‍ക്കാരിയൂസും സഹ വിശുദ്ധരും
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

അഞ്ചാം നൂറ്റാണ്ടില്‍ ഇന്നത്തെ തെക്കന്‍ ഫ്രാന്‍സിലെ പ്രൊവെന്‍സിന്റെ തീരപ്രദേശത്ത് ഒരു വലിയ സന്യാസാശ്രമം നിര്‍മ്മിക്കപ്പെട്ടിരുന്നു. ലെരിന്‍സ് ആശ്രമമെന്നാണ് അത് അറിയപ്പെട്ടിരുന്നത്. അവിടുത്തെ ആശ്രമാധിപനായിരുന്നു പൊര്‍ക്കാരിയൂസ്. എട്ടാം നൂറ്റാണ്ടായപ്പോഴേക്കും ലെരിന്‍സിലെ സന്യാസ സമൂഹത്തില്‍ സന്യാസിമാരും, സന്യാസാര്‍ത്ഥികളും, കൂടാതെ സന്യാസിമാരാകുവാന്‍ ആഗ്രഹിക്കുന്ന യുവാക്കളും ഉള്‍പ്പെടെ ഏതാണ്ട് അഞ്ഞൂറോളം ആളുകള്‍ ആ ആശ്രമത്തില്‍ ഉണ്ടായിരുന്നുവെന്ന്‍ കരുതപ്പെടുന്നു.

ഏതാണ്ട് 732-ല്‍ അവിടുത്തെ ആശ്രമാധിപനായിരുന്ന പൊര്‍ക്കാരിയൂസിന് ഒരു ദര്‍ശനമുണ്ടായി. ക്രൂരന്‍മാരായ അപരിഷ്കൃതര്‍ ആ ആശ്രമം ആക്രമിക്കുവാനുള്ള പദ്ധതിയിടുന്നുവെന്നായിരുന്നു ആ ദര്‍ശനത്തിന്റെ പൊരുള്‍. ഒട്ടും വൈകാതെ വിശുദ്ധ പൊര്‍ക്കാരിയൂസ് തന്റെ വിദ്യാര്‍ത്ഥികളേയും, മുപ്പത്തിആറോളം യുവ സന്യാസിമാരേയും ഒരു വഞ്ചിയില്‍ തിക്കി കയറ്റി സുരക്ഷിതമായി അയച്ചു. അവിടെ വേറെ വഞ്ചിയൊന്നുമില്ലാതിരുന്നതിനാല്‍ മറ്റുളവരെയെല്ലാം വിശുദ്ധന്‍ തന്റെ പക്കല്‍ ഒരുമിച്ചു ചേര്‍ത്തു. ആരുംതന്നെ തങ്ങളെ ആ വഞ്ചിയില്‍ രക്ഷപ്പെടുത്താതില്‍ പരാതിപ്പെട്ടില്ല. മറിച്ച്, തങ്ങള്‍ക്ക് ധൈര്യം പകരുവാന്‍ അവര്‍ ദൈവത്തോടു ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. തങ്ങളുടെ ശത്രുക്കളോട് ക്ഷമിക്കുവാനുള്ള അനുഗ്രഹം തങ്ങള്‍ക്ക് നല്‍കുവാനായി അവര്‍ ദൈവത്തോട് അപേക്ഷിച്ചു.

അധികം താമസിയാതെ സാരസെന്‍സ് എന്ന ക്രൂരന്മാര്‍ തങ്ങളുടെ കപ്പലുകള്‍ ആ തീരത്തടുപ്പിച്ചു. ആശ്രമാധിപനായിരുന്ന പൊര്‍ക്കാരിയൂസ് പ്രവചിച്ചത് പോലെ തന്നെ അവര്‍ ആ പാവപ്പെട്ട സന്യാസിമാര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ടു. വിശ്വാസത്താല്‍ നിറഞ്ഞിരുന്ന ആ സന്യാസിമാരാകട്ടെ പ്രാര്‍ത്ഥിക്കുകയും, യേശുവിനു വേണ്ടി ധൈര്യപൂര്‍വ്വം മരണം വരിക്കുവാന്‍ പരസ്പരം ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു. യാതൊരു കരുണയും കൂടാതെ ക്രൂരന്‍മാരായിരുന്ന ആ ആക്രമികള്‍ തങ്ങളുടെ ഇരകളുടെ മേല്‍ പാഞ്ഞു കയറി. നാല് പേരൊഴികെ മുഴുവന്‍ പേരേയും വധിക്കുകയും ആ നാല് പേരെ അടിമകളായി കൊണ്ട് പോവുകയും ചെയ്തു. ഇപ്രകാരമാണ് ലെരിന്‍സ് ആശ്രമത്തിലെ വിശുദ്ധ പൊര്‍ക്കാരിയൂസും, മറ്റ് സന്യാസിമാരും യേശുവിന്റെ ധീരരായ രക്തസാക്ഷികളായി തീര്‍ന്നത്.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. നിക്കോമേഡിയായിലെ അനിസെറ്റൂസ്
  2. ഇറ്റലിയിലെ ബനവെന്തോയിലെ കാഡിയന്‍
  3. റോമന്‍ രക്തസാക്ഷികളായ ഹിലാരിയ, ഡിഗ്നാ, എവുപ്രേപ്പിയ, എവുനോമിയ,ക്വിരിയക്കൂസ്
  4. റോമന്‍ രക്തസാക്ഷികളായ ലാര്‍ജിയോ, ക്രെഷന്‍സിയര്‍ നിമ്മിയാ, ജൂലിയാനാ
  5. സിസിലിയിലെ എവുപ്ളുസു
  6. മിലാനിലെ എവുസെബിയൂസ് 7.ഫലേരിയായിലെ ഗ്രസീലിയാനും ഫെലിച്ചീസിമായും
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

ദൈവഭക്‌തി നിര്‍മലമാണ്‌; അത്‌ എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്‌;
അവ തികച്ചും നീതിപൂര്‍ണമാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 19 : 9

അങ്ങയുടെ മുഖം എന്നില്‍നിന്നുമറച്ചുവയ്‌ക്കരുതേ!
എന്റെ സഹായകനായ ദൈവമേ,അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ!
എന്റെ രക്‌ഷകനായ ദൈവമേ
എന്നെതിരസ്‌കരിക്കരുതേ!എന്നെ കൈവെടിയരുതേ!
സങ്കീര്‍ത്തനങ്ങള്‍ 27 : 9

കര്‍ത്താവിന്റെ വിശുദ്‌ധരേ,അവിടുത്തെ ഭയപ്പെടുവിന്‍;
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക്‌ഒന്നിനും കുറവുണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 34 : 9

അങ്ങിലാണു ജീവന്റെ ഉറവ,
അങ്ങയുടെ പ്രകാശത്തിലാണുഞങ്ങളുടെ പ്രകാശം.
സങ്കീര്‍ത്തനങ്ങള്‍ 36 : 9

കര്‍ത്താവേ, അങ്ങു സൃഷ്‌ടി ച്ചജനതകള്‍വന്ന്‌ അങ്ങയെ കുമ്പിട്ട്‌ആരാധിക്കും;
അവര്‍ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.
സങ്കീര്‍ത്തനങ്ങള്‍ 86 : 9

Advertisements

തിന്‍മനിറഞ്ഞഈയുഗത്തില്‍നിന്നു നമ്മെമോചിപ്പിക്കേണ്ടതിന്‌, നമ്മുടെ പിതാവായ ദൈവത്തിന്റെ അഭീഷ്‌ടമനുസരിച്ച്‌ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു.
ഗലാത്തിയാ 1 : 4

നന്നേ ക്‌ഷീണിച്ചിരുന്നിട്ടും ഗിദെയോനും അവനോടൊപ്പമുണ്ടായിരുന്ന മുന്നൂറുപേരും ശത്രുക്കളെ പിന്തുടര്‍ന്ന്‌ ജോര്‍ദാന്റെ മറുകര കടന്നു.
ന്യായാധിപന്‍മാര്‍ 08: 04

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവിനു നന്‌ദിപറയുവിന്‍, അവിടുത്തെനാമം വിളിച്ചപേക്‌ഷിക്കുവിന്‍, ജനതകളുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍. 🕯️
📖 1 ദിനവൃത്താന്തം 16 : 8 📖

ദിവ്യകാരുണ്യ ആരാധകരുടെ പെരുമഴ സക്രാരിക്കു ചുറ്റും ഉണ്ടാകണം… ✍️
ദൈവദാസി ദീന ബലകര്‍ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്‌.
അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ്‌ എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന്‌ എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന്‌ അങ്ങ്‌ എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു.
അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന്‌ ഞാന്‍ അവരിലും അവിടുന്ന്‌ എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ്‌ എന്നെ അയച്ചുവെന്നും അങ്ങ്‌ എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ.
പിതാവേ, ലോകസ്‌ഥാപനത്തിനുമുമ്പ്‌, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ്‌ എനിക്കു മഹത്വം നല്‍കി. അങ്ങ്‌ എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍, ഞാന്‍ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ്‌ അയച്ചതെന്ന്‌ ഇവരും അറിഞ്ഞിരിക്കുന്നു.
അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന്‌ എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത്‌ അറിയിക്കും.
യോഹന്നാന്‍ 17 : 20-26

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s