Kaithakkalam 5th Sunday Homily

കൈത്താക്കാലം അഞ്ചാം ഞായർ

Bro. Gijo Vellakkizhangil MSJ

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ,

സഭയുടെ വളര്‍ച്ചയെ ധ്യാനിക്കുന്ന കൈത്താക്കാലത്തിന്റെ ഈ 5-ാം ആഴ്ചയില്‍ ഹൃദയം ഒരുക്കി ഈശോയെ സ്വീകരിക്കണം എന്ന ആഹ്വാനവുമായി തിരുസഭാമാതാവ് വിചിന്തനത്തിനായി നമുക്ക് നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം 11-ാം ആദ്ധ്യായം 14 മുതലുള്ള വാക്യങ്ങളാണ്. ഇന്നത്തെ വചനഭാഗം വളരെ ലളിതമാണ്. ഊമനായിരുന്ന ഒരുവനെ ഈശോ സുഖപ്പെടുത്തുന്ന. ഇതേ തുടര്‍ന്നള്ള ജനത്തിന്റെ പ്രതികരണവും ഈശോയുടെ ഉപമയിലൂടെയുള്ള മറുപടിയുമാണ് നാമിന്ന വായിച്ചുകേ’ത്. അവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സേബൂലിനെക്കൊണ്ടാണ് പിശാചുക്കളെ പുറത്താക്കുത് എന്ന പറയു ജനത്തിന്റെ ഹൃദയത്തിന്റെ ദുഷ്ടത മനസ്സിലാക്കി, നമ്മുടെ മനസ്സിന്റെയും ആത്മാവിന്റെയും ശുദ്ധിവരുത്തി എങ്ങനെ ദൈവത്തിന് വസിക്കാന്‍ സജ്ജമാക്കണമെ് ഈശോ ഒരു ചെറിയ ഉപമയിലൂടെ നമ്മോട് പറയുകയാണ് ഇവിടെ. വി. ലൂക്കായുടെ സുവിശേഷം 11-ാം അദ്ധ്യായം 24 മുതലുള്ള വാക്യങ്ങളില്‍ നാം ഇപ്രകാരം കാണുന്ന: അശുദ്ധാത്മാവ് ഒരുവനില്‍നിന്ന് ഇറങ്ങിപ്പോാല്‍ അത് വരണ്ട സ്ഥലത്തുകൂടെ നടന്ന് അവസാനം ചിന്തിക്കുു- ഇറങ്ങിപ്പോ ഭവനത്തിലേക്ക് തന്ന്ഞാന്‍ തിരിച്ചുചെല്ലും. തിരിച്ചുവരുമ്പോള്‍ ആ ഭവനം അടിച്ചു വൃത്തിയാക്കി സജ്ജീകരിക്കപ്പെ’ും കാണുന്നു. തുടര്‍്, തേക്കാള്‍ ദുഷ്ടരായ 7 അശുദ്ധാത്മാക്കളെകൂടെ കൂ’ി അവിടെ വാസമുറപ്പിക്കുന്നു. അങ്ങനെ അവന്റെ അവസ്ഥ ആദ്യത്തെതിനേക്കാള്‍ മോശമാകുന്നു.
അടിച്ചു വൃത്തിയാക്കപ്പെ’ ഭവനം അതിന്റെ പൂര്‍ണ്ണതയിലെത്തുന്നത് ദൈവത്തെ നാം നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുകഴിയുമ്പോഴാണ് എ് ഈശോ ഇതിലൂടെ വ്യക്തമാക്കുന്നു. നിങ്ങളോടും എാേടും ഇ് ഈശോ ചോദിക്കുതും ഇതുതെയാണ്: നിന്റെയുള്ളില്‍ ക്രിസ്തുവുണ്ടോ? നിന്റെ ഹൃദയത്തില്‍, നിന്റെ ഭവനത്തില്‍ ക്രിസ്തുവിന് സ്ഥാനമുണ്ടോ? അടിച്ചുവാരി വൃത്തിയാക്കിയി’ാല്‍ മാത്രം പോരാ ക്രിസ്തുവിന് അവിടെ സ്ഥാനം കൊടുക്കുകയും ചെയ്യുമ്പോഴാണ് അവിടെ പൂര്‍ണ്ണത കൈവരുക.

അമേരിക്ക ആഭ്യന്തര യുദ്ധത്തിന്റെ പിടിയില്‍പെട്ട നാളുകളില്‍ ഏറ്റവും അസ്വസ്ഥനായിരുത് അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കണായിരുന്നു. തന്റെ ഉപദേശകരോട് എന്താണ് ഇനി ചെയ്യേണ്ടതെ് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കിട്ടിയ ഉത്തരം ഇതായിരുന്നു: ”അങ്ങ് ഒന്നുകൊണ്ടും ഭയപ്പെടേണ്ട. ദൈവം അങ്ങയുടെ പക്ഷത്താണ്.” ഇതുകേട്ടപ്പോള്‍ ലിങ്ക കൊടുത്ത മറുപടി വളരെ ക്ലാസ്സിക് ആണ്. അദ്ദേഹം പറഞ്ഞു: ”ദൈവം എന്റെ കൂടെയുണ്ട് എന്നത് എനിക്ക് ഉറപ്പാണ്. എാല്‍, ഞാന്‍ ദൈവത്തോട് കൂടെയാണോ എന്നതാണ് യഥാര്‍ത്ഥപ്രശ്‌നം.’

ആചാരാനുഷ്ഠാനങ്ങളിലും ദേവാലയത്തിലുമായി ദൈവത്തോടൊപ്പം ആയിരുെങ്കിലും ദൈവം കൂടെയില്ലാതെപോയ, ദൈവത്തെ തിരിച്ചറിയാതെ പോയ ഒരു ജനതയാണ് ഇ് സുവിശേഷത്തില്‍ നാം വായിച്ചുകേ’ യഹൂദജനത. ആചാരാനുഷ്ഠാനങ്ങള്‍ക്കും വൃത്തിക്കും വെടിപ്പിനും (ൃശൗേമഹ ുൗൃശ്യേ) പേര് കേ’വരായിരുു അവര്‍. അവരുടെ പുറംമോടികളെല്ലാം വൃത്തിയായിരുന്നു, പക്ഷെ അവരുടെ ഹൃദയം അശുദ്ധമായിരുന്നു, ദൈവത്തില്‍ നി് ഒത്തിരി അകലെയുമായിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ഈശോയോയൊ അവന്റെ പ്രവര്‍ത്തികളെയോ അംഗീകരിക്കാന്‍ കഴിയാതെ പോയത്.
യഹൂദജനം നൂറ്റാണ്ടുകളായി കാത്തിരുന്ന ഒരു രക്ഷകനെക്കുറിച്ച് ഉല്‍പത്തിമുതല്‍ നമുക്ക് കാണാന്‍ സാധിക്കും. ആദിമാതാപിതാക്കള്‍ പാപം ചെയ്ത് പറുദീസായില്‍നി് പുറത്താക്കപ്പെ’പ്പോള്‍ ദൈവം അവര്‍ക്ക് ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു. ഈ രക്ഷകന്റെ പ്രത്യേകതകളെക്കുറിച്ചും അവന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും വ്യക്തമായി അറിയാമായിരുന്ന ഒരു ജനതയായിരുന്നു യഹൂദജനത. ആ ജനത്തിന്റെ ഇടയിലാണ് അവര്‍ പ്രതീക്ഷിച്ചിരുന്ന അവരുടെ രക്ഷകന്റെ എല്ലാ കഴിവുകളോടും കൂടിയ ഈശോ കടുവരുന്നത്. പക്ഷെ, അവനെ അംഗീകരിക്കാനാവാതെ ഈശോയെ ഒരു പിശാചുബാധിതനായി കണക്കാക്കുന്ന ഒരു സമൂഹത്തെയാണ് ഇത്തെ സുവിശേഷത്തില്‍ നാം കാണുന്നത്. കാരണം, ആചാരാനുഷ്ഠാനങ്ങളിലെ ആ ഒരുക്കവും വൃത്തിയും വെടിപ്പും അവരുടെ ഹൃദയത്തിന് അന്യമായിരുന്നു. നിയമം കൃത്യമായി അനുസരിക്കുമ്പോഴും ഹൃദയത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാനും, ദൈവത്തിന് ഹൃദയത്തിലും ജീവിതത്തിലും ഇടം കൊടുക്കാനും അവര്‍ പരാജയപ്പെ’ു എതാണ് സത്യം.

നമ്മളും വീട് വൃത്തിയാക്കുവരാണ്. പ്രത്യേകിച്ച് വീട്ടില്‍ വിരുന്നുകാരുള്ളപ്പോള്‍ അകവും പുറവും നന്നായി അടിച്ചുവാരി നാം വൃത്തിയാക്കാറുണ്ട്. തീര്‍ച്ചയായും, ആ വിരുന്നുകാര്‍ക്ക് വേണ്ടിയാണ് നാമിത് ചെയ്യുന്നത്. ഇനി, ആ വിരുന്നുകാര്‍ക്ക് എന്തെങ്കിലും കാരണവശാല്‍ വരാന്‍ പറ്റില്ലാതെ വന്നാല്‍, നമ്മള്‍ ചെയ്ത ഒരുക്കങ്ങളെല്ലാം വെറുതെയായിപ്പോകും. നമ്മളും പറയും: ‘ശ്ശോ! എല്ലാം വെറുതെയായിപ്പോയല്ലോ. കാരണം, നമ്മള്‍ വീടൊരുക്കിയത് ആ വിരുുകാര്‍ക്ക് വേണ്ടിയായിരുന്നു. അവരില്ലെങ്കില്‍, അതിന് പൂര്‍ണ്ണത കൈവരുില്ല. അതുപോലെ നമ്മുടെ ഹൃദയം നാം വെറുതെ ഒരുക്കിയിട്ടാല്‍ മാത്രം പോരാ, ഈശോയെ അവിടെ താമസിപ്പിക്കുകയും വേണം. അപ്പോഴാണ് അതിന് പൂര്‍ണത കൈവരിക. ഈശോ അതിനായി ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. വെളിപാട് പുസ്തകം 3, 20-ല്‍ നാം വായിക്കുു: ഇതാ ഞാന്‍ നിന്റെ ഹൃദയവാതിലില്‍ വ് മുട്ടുന്നു, ആരെങ്കിലും എനിക്ക് വാതില്‍ തുറന്ന് തന്നാല്‍ ഞാന്‍ അവനോടൊപ്പം അകത്ത് പ്രവേശിക്കും.
ഈശോയെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുക എതും, അതിനായി ചില ഒരുക്കങ്ങള്‍ നാം നടത്തുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. 30 വര്‍ഷക്കാലം ദൈവത്തെ അറിയുകയോ ഹൃദയത്തില്‍ സ്വീകരിക്കുകയോ ചെയ്യാതിരുന്ന വ്യക്തിയായിരുന്നു അഗസ്റ്റിന്‍. പിന്നീട് മാനസാന്തരത്തിലേക്ക് കടന്നുവന്ന് തന്റെ ഹൃദയത്തിലും ജീവിതം മുഴുവനിലും ഈശോയെ പ്രതിഷ്ഠച്ച് അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്: ‘കര്‍ത്താവേ, എന്റെ ഹൃദയം അങ്ങേയ്ക്കായി ദാഹിക്കുന്നു, അങ്ങയില്‍ അഭയം പ്രാപിക്കുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമായിരിക്കും.’
ഇന്ന് ഈ കാലഘട്ടത്തില്‍ വിശ്വാസംകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും നമ്മുടെ ഹൃദയമാകുന്ന ഭവനം നാം അടിച്ചുവാരി വൃത്തിയാക്കി ഇടാനും അവിടെ ക്രിസ്തുവിനെ പ്രതിഷ്ഠിക്കാനും ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്. വി. കുര്‍ബാനയിലൂടെ, കുടുംബപ്രാര്‍ത്ഥനകളിലൂടെ, വ്യക്തിപരമായ പ്രാര്‍ത്ഥനകളിലൂടെയും, അതുപോലെതന്നെ കുമ്പസാരം എന്ന കൂദാശയിലൂടെയും നമുക്കിത് സാധ്യമാകും.

ആണ്ടിലൊരിക്കല്‍ മാത്രം നടത്തി ചടങ്ങ് തീര്‍ക്കേണ്ട ഒന്നല്ല കുമ്പസാരം, അങ്ങനെ ഒന്നാവരുത് കുമ്പസാരം. ജീവിതവഴികളില്‍ തെറ്റുകള്‍ ചെയ്ത നാം ദൈവത്തില്‍ നിന്നകലുമ്പോള്‍, നമുക്ക് കരുത്തേകുന്ന കൂദാശയാണ് കുമ്പസാരം. എം. ടി. വാസുദേവന്‍നായരുടെ കഥാപാത്രങ്ങളിലൊന്ന് വാരണാസിയിലെ ക്ഷേത്രത്തിന്റെ കല്‍പടവുകളിരു് പറയുതുപോലെ: ക്ഷേത്രങ്ങളിലും കുമ്പസാരക്കൂടുകള്‍ വേണം… കേള്‍ക്കാന്‍ ഒരിടം വേണം… പൊറുക്കാനൊരു ദൈവവും… പ്രിയമുള്ളവരെ, നമ്മുടെ തെറ്റുകള്‍ പൊറുക്കാനും ക്ഷമിക്കാനും ഒരു നല്ലദൈവം നമുക്കായി കുമ്പസാരക്കൂ’ില്‍ കാത്തിരിപ്പുണ്ട്. കുമ്പസാരമാകുന്ന കൂദാശയാല്‍ നമ്മുടെ ഹൃദയം അടിച്ചുവാരി സജ്ജീകരിച്ച് അവിടെ ഈശോയെ പ്രതിഷ്ഠിക്കാന്‍ നമുക്ക് പരിശ്രമിക്കാം…

  • സര്‍വ്വശക്തനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ +
Advertisements
Bro. Gijo Vellakkizhangil MSJ
Advertisements

https://drive.google.com/file/d/1-dk5KPe-9p8DbXs009POczBSx3HwqDFY/view?usp=sharing

Advertisements

One thought on “Kaithakkalam 5th Sunday Homily

Leave a Reply to Nelson Cancel reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s