
കാക്കനാട്: പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാർ ജേക്കബ് മുരിക്കന്‍റെ രാജി സ്ഥിരം സിനഡിന്‍റെ അനുവാദത്തോടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ചു. 2017 മുതൽ ആശ്രമജീവിതത്തിലേക്കുള്ള ആഭിമുഖ്യം മാർ ജേക്കബ് മുരിക്കൻ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, സഹായമെത്രാൻ സ്ഥാനത്തു നിന്നുമാറി ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തന്‍റെ തീരുമാനം അറിയിച്ചുകൊണ്ട് മാർ മുരിക്കൻ കാനൻ നിയമപ്രകാരം മേജർ ആർച്ച്ബിഷപ്പിന് രാജി സമർപ്പിക്കുകയായിരുന്നു.
മാർ മുരിക്കന്‍റെ രാജി സ്വീകരിച്ചുകൊണ്ടുള്ള തീരുമാനം മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരി മാർപാപ്പയെ അറിയിക്കുകയും അദ്ദേഹം അംഗീകാരം നൽകുകയും ചെയ്തു.