September 2 വിശുദ്ധ അഗ്രിക്കോളസ്

♦️♦️♦️ September 0️⃣2️⃣♦️♦️♦️
വിശുദ്ധ അഗ്രിക്കോളസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

മാഗ്നസ് എന്ന റോമൻ സെനറ്ററുടെ മകനായിരിന്നു വിശുദ്ധ അഗ്രിക്കോളസ്. 14-മത്തെ വയസ്സിൽ വിശുദ്ധ അഗ്രിക്കോളസ് സന്യാസാശ്രമത്തിൽ ചേർന്ന് ഭക്തിമാർഗ്ഗത്തിലും ജ്ഞാന മാർഗ്ഗത്തിലും അസാമാന്യ അറിവ്‌ സമ്പാദിച്ച് പേരെടുത്തു. അമ്മയുടെ മരണശേഷമാണ് അദ്ദേഹം സന്യാസ ആശ്രമത്തില്‍ ചേര്‍ന്നതായി കരുതപ്പെടുന്നത്. ഇതിനിടയിൽ, വിഭാര്യനായ അദ്ദേഹത്തിന്റെ പിതാവിന്‌ ഒരു സന്യാസിയാകാനുള്ള തിരുകല്പന ലഭിച്ചു. 16 വർഷങ്ങൾക്ക് ശേഷം, മാഗ്നസ് അവിഗ്നോനിലെ ബിഷപ്പായി വാഴിക്കപ്പെട്ടു.

ഈ സ്ഥാനത്തിരിക്കുമ്പോൾ, ഇതിനോടകം തന്നെ ചിരകാലമായി ഒരു വൈദികനായി സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്ന സ്വന്തം മകനെ, പൊതുഭരണ ചുമതലയിൽ സഹായ മെത്രാനായി വാഴിക്കുവാനുള്ള അസുലഭ സൗഭാഗ്യവും ആ പിതാവിന്‌ ലഭിച്ചു. പത്തുവർഷങ്ങൾക്ക് ശേഷം, പിതാവിന്റെ പിൻഗാമിയായി ഉയർത്തപ്പെട്ട വിശുദ്ധ അഗ്രിക്കോളസ് സുവിശേഷ പ്രഘോഷണത്തിലും സാധുജന സംരക്ഷണത്തിലും പ്രസിദ്ധനായിത്തീർന്നു.

വിശുദ്ധന്മാരായ ജോർജ്, ഏസേഷ്യസ്, അന്തോക്യയിലെ മാർഗററ്റ് എന്നിവരേപ്പോലെ, ഒരു വ്യാളിയോടൊപ്പം അദ്ദേഹത്തെ ചിത്രീകരിക്കുന്നത്, പിശാചിനെതിരെ പടവെട്ടിയതു കൊണ്ടാണ്‌. ഈ പോരാട്ടത്തിൽ അദ്ദേഹം വിജയിച്ചത് ബലഹീനമായ സ്വന്തം മാനുഷിക ഇച്ഛാശക്തികൊണ്ടല്ല, മറിച്ച് ലോകരക്ഷകനായ ക്രിസ്തുവിന്റെ കുരിശുരൂപവും, പ്രാർത്ഥനയും, ഉപവാസവും, അചഞ്ചലമായ വിശ്വാസവുമായ പടച്ചട്ടയുടെ സംരംക്ഷണത്തിലാണ്‌. അവിഗ്നോനിലെ ബിഷപ്പ് എന്ന നിലയിൽ, വിശുദ്ധ അഗ്രിക്കോളസ് തന്റെ ആടുകൾക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്ത പുണ്യവാനായ ഇടയശ്രേഷ്ഠനായിരുന്നു. 1647-ല്‍ വിശുദ്ധ അഗ്രിക്കോളസ് ‘അവിഗ്നോനിന്റെ മധ്യസ്ഥനായി’ പ്രഖ്യാപിക്കപ്പെട്ടു.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. അവിഞ്ഞോണ്‍ ബിഷപ്പായിരുന്ന അഗ്രിക്കൊളാ
  2. സിറാക്കുസിലെ കല്ലിസ്റ്റാ
  3. ഫ്രാന്‍സിലെ കാസ്തോര്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്‌ത്തും,
അവിടുത്തെ സ്‌തുതികള്‍ എപ്പോഴുംഎന്റെ അധരങ്ങളിലുണ്ടായിരിക്കും.
സങ്കീര്‍ത്തനങ്ങള്‍ 34 : 1

കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു;
പീഡിതര്‍ കേട്ട്‌ ആനന്‌ദിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 34 : 2

എന്നോടൊത്തു കര്‍ത്താവിനെമഹത്വപ്പെടുത്തുവിന്‍;
നമുക്കൊരുമിച്ച്‌ അവിടുത്തെനാമത്തെസ്‌തുതിക്കാം.
സങ്കീര്‍ത്തനങ്ങള്‍ 34 : 3

ഞാന്‍ കര്‍ത്താവിനെ തേടി,അവിടുന്ന്‌ എനിക്കുത്തരമരുളി;
സര്‍വ ഭയങ്ങളിലുംനിന്ന്‌ അവിടുന്ന്‌എന്നെ മോചിപ്പിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 34 : 4

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 34 : 5

Advertisements

എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്‌. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
മര്‍ക്കോസ്‌ 10 : 43

ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്‌. (റോമാ 14:8 )

Whether we live or whether we die, we are for Lord’s. (Romans 14:8)

കര്‍ത്താവ്‌ എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്‌;
അവിടുന്ന്‌ എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.
അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനന്‌ദംകൊള്ളുകയും ചെയ്യുന്നു.
എന്റെ ശരീരം സുരക്‌ഷിതമായി വിശ്രമിക്കുന്നു.
അവിടുന്ന്‌ എന്നെ പാതാളത്തില്‍ തള്ളുകയില്ല;
അങ്ങയുടെ പരിശുദ്‌ധന്‍ ജീര്‍ണിക്കാന്‍അനുവദിക്കുകയില്ല.
അങ്ങ്‌ എനിക്കു ജീവന്റെ മാര്‍ഗംകാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയില്‍ ആനന്‌ദത്തിന്റെ പൂര്‍ണതയുണ്ട്‌; അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്‌.
സങ്കീര്‍ത്തനങ്ങള്‍ 16 : 8-11

Advertisements

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും.🕯️
📖ജോഷ്വ 1 : 5 📖
സ്വർഗ്ഗത്തിലേയ്ക്കുള്ള ഏറ്റവും ചെറുതും സുരക്ഷിതവുമായ വഴിയാണ് വിശുദ്ധ കുർബാന. ………….✍️
വി. പത്താം പീയൂസ് 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Leave a comment