September 17 വിശുദ്ധ റോബർട്ട് ബെല്ലാർമിൻ

♦️♦️♦️ September 1️⃣7️⃣♦️♦️♦️
വിശുദ്ധ റോബർട്ട് ബെല്ലാർമിൻ
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

അസ്സീസ്സിയിലെ പൊവറെല്ലോയുടെ ഓര്‍മ്മ തിരുന്നാൾ ദിനമായ ഒക്ടോബർ 4-നാണ്‌ ഈ വിശുദ്ധൻ ജനിച്ചത്. ഇക്കാരണത്താല്‍ തന്നെ ഇദ്ദേഹം വിശുദ്ധ പൊവറെല്ലോയോട് ഒരു പ്രത്യേക ഭക്തി എന്നും പുലർത്തിയിരുന്നു. 1560-ലാണ്‌ റോബർട്ട് ബെല്ലാർമിൻ Society of Jesus എന്ന സഭയില്‍ ചേർന്നത്. ഈ സഭാ വിഭാഗത്തിലെ മഹാന്മാരിൽ ഒരാളായും, പാണ്ഡിത്യത്തിലും, ഭക്തിയിലും, എളിമയിലും, ലാളിത്തത്തിലും പ്രഗല്‍ഭനായിട്ടുമാണ്‌ ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ നീണ്ട ജീവിതകാലത്തെ വിവിധ പ്രവർത്തനങ്ങളും നേട്ടങ്ങളും, ഒരൊറ്റ വാചകത്തിൽ ചുരുക്കി പറയാൻ സാധ്യമല്ല.

യുവാക്കളായിരുന്ന അലോഷ്യസിന്റേയും ജോൺ ബർക്ക്മാൻസിന്റേയും കുമ്പസാര പിതാവായി ഇദ്ദേഹം പ്രവർത്തിച്ചു. ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും വിശുദ്ധനായും പ്രഖ്യാപിക്കുന്നതിന്‌ എന്തിനാണ്‌ 300 വർഷം എടുത്തതെന്ന് ചോദിച്ചേക്കാം. ഇതിനുത്തരം നേരത്തെ തന്നെ ബിഷപ്പ് ഹെഫെലെ നൽകിയിട്ടുണ്ട്.

“വിശുദ്ധനാക്കപ്പെട്ടില്ലങ്കിലും, കത്തോലിക്കരുടെ അത്യുന്നത ബഹുമാനത്തിന് ബല്ലാർമിൻ അർഹനായിട്ടുണ്ട്. ഇദ്ദേഹത്തെ കളങ്കപ്പെടുത്തുവാൻ ശ്രമിച്ചവർ, ഒരു സ്മാരക സ്തൂപം പണിതുയർത്തി സ്വയം അപഹാസ്യരായിത്തീരുകയാണുണ്ടായത്”. 1923-ൽ ഇദ്ദേഹം വാഴ്ത്തപ്പെട്ടവനാക്കപ്പെട്ടു; 1930-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1931 സെപ്റ്റംബർ 17-ന്‌ പോപ്പ് പിയൂസ് പതിനൊന്നാമൻ ഇദ്ദേഹത്തിന്‌ ‘Doctor of the church’ എന്ന ബഹുമതി നൽകി.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

1.ഫ്രീജിയന്‍ രാജകുമാരന്‍റെ അടിമയായിരുന്ന അരിയാഡ്നെ.

  1. കോര്‍ഡോവായിലെ കൊളുമ്പ
  2. റോമായിലെ നാര്‍സിസ്റ്റൂസും ക്രെഷന്‍സിയോയും
  3. ഔട്ടൂണില്‍ വച്ചു വധിക്കപ്പെട്ട ഫ്ലോച്ചെല്ലൂസ്
  4. വലെരിയനും മാക്രിനൂസും ഗോര്‍ഡിയാനും
  5. ജര്‍മ്മനിയിലെ ജസ്റ്റിന്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

നന്‍മചെയ്യുന്നതില്‍ നിങ്ങള്‍ തീക്‌ഷ്‌ണതയുള്ളവരാണെങ്കില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ആര്‍ക്കു കഴിയും?
1 പത്രോസ് 3 : 13

നീതിക്കുവേണ്ടി കഷ്‌ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്‌ഥരാവുകയും വേണ്ടാ.
1 പത്രോസ് 3 : 14

ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്‌ധരായിരിക്കുവിന്‍.
1 പത്രോസ് 3 : 15

എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്‌ഷിയെ നിര്‍മലമായി സൂക്‌ഷിക്കുവിന്‍. ക്രിസ്‌തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചു പറയുന്നവര്‍ അങ്ങനെ ലജ്‌ജിതരായിത്തീരും.
1 പത്രോസ് 3 : 16

നന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്‌ടതയനുഭവിക്കുകയെന്നതാണുദൈവഹിതമെങ്കില്‍, അതാണു തിന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്‌ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്‌.
1 പത്രോസ് 3 : 17

Advertisements

ഞാന്‍ നട്ടു; അപ്പോളോസ്‌ നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തിയത്‌.
1 കോറിന്തോസ്‌ 3 : 6

അതുകൊണ്ട്‌, നടുന്നവനോ നനയ്‌ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ്‌ പ്രാധാന്യം.
1 കോറിന്തോസ്‌ 3 : 7

നടുന്നവനും നനയ്‌ക്കുന്നവനും തുല്യരാണ്‌. ജോലിക്കു തക്ക കൂലി ഓരോരുത്തര്‍ക്കും ലഭിക്കും.
1 കോറിന്തോസ്‌ 3 : 8

ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്‌; നിങ്ങളാകട്ടെ ദൈവത്തിന്റെ വയലും വീടും.
1 കോറിന്തോസ്‌ 3 : 9

എനിക്കു നല്‍കപ്പെട്ട ദൈവകൃപയനുസരിച്ച്‌, ഒരു വിദഗ്‌ധശില്‍പിയെപ്പോലെ, ഞാന്‍ അടിസ്‌ഥാനമിട്ടു. മറ്റൊരുവന്‍ അതിന്‍മേല്‍ പണിയുകയും ചെയ്യുന്നു. എപ്രകാരമാണ്‌ താന്‍ പണിയുന്നതെന്ന്‌ ഓരോരുത്തരും ഗൗരവപൂര്‍വം ചിന്തിക്കട്ടെ.
1 കോറിന്തോസ്‌ 3 : 10

Advertisements

കര്‍ത്താവിന്റെ വഴിയില്‍ നിന്നു ഞാന്‍ വ്യതിചലിച്ചില്ല തിന്‍മചെയ്‌ത്‌ എന്റെ ദൈവത്തില്‍ നിന്നു ഞാനകന്നുപോയില്ല. (2 സാമുവല്‍ 22: 22)

For I have kept the ways of the Lord and have not wickedly departed from my God. (2 Samuel 22:22)

അജ്‌ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്‌ചാത്തപിക്കണമെന്ന്‌ അവിടുന്ന്‌ ആജ്‌ഞാപിക്കുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 30

കര്‍ത്താവേ, എന്റെ ആത്‌മാവിനെഅങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
ഞാന്‍ ഒരിക്കലും ലജ്‌ജിതനാകാതിരിക്കട്ടെ!
ശത്രുക്കള്‍ എന്റെ മേല്‍ വിജയംആഘോഷിക്കാതിരിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 25 : 1-2

Advertisements

Leave a comment