September 18 കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്

♦️♦️♦️ September 1️⃣8️⃣♦️♦️♦️ കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ഇറ്റലിയിലെ കുപ്പര്‍ത്തിനോ എന്ന സ്ഥലത്തുള്ള ഒരു ചെരിപ്പുകുത്തിയുടെ മകനായിരുന്നു ജോസഫ്. ബേത്‌ലഹേമിലേക്കുള്ള യാത്രാമധ്യേ പൂര്‍ണ ഗര്‍ഭിണിയായ മറിയം കാലിത്തൊഴുത്തില്‍ ഉണ്ണി യേശുവിനെ പ്രസവിച്ചതിന് സമാനമായി ജോസഫിന്റെ അമ്മ അവനെ പ്രസവിച്ചത് ഒരു കുതിരാലയത്തില്‍ വച്ചായിരുന്നു. ആര്‍ക്കും ഒട്ടും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത ഒരു സാധാരണക്കാരനായിരുന്നു ജോസഫ്. ഒന്നാമതായി, കുട്ടിക്കാലം മുതല്‍ തന്നെ ഇദ്ദേഹം ഒരു മറവിക്കാരനായിരുന്നു.

വിധവയായ അമ്മ നുള്ളിപ്പറുക്കി ഒപ്പിച്ചുണ്ടാക്കുന്ന ഭക്ഷണത്തിന്‌ പോലും വരാൻ മറക്കുന്ന കുട്ടി ജന്മസ്ഥലമായ കൂപ്പർത്തിനോ ഗ്രാമത്തിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് പതിവായിരിന്നു. അവന് പഠനം അതികഠിനമായി തോന്നിയിരുന്നു. 17-വയസായപ്പോൾ, ഒരു സന്യാസമഠത്തിൽ ചേരാൻ ജോസഫ് ആഗ്രഹിച്ചു. പക്ഷേ, അവന്റെ ബുദ്ധിയില്ലാത്ത അവസ്ഥ മൂലം ഫ്രാൻസിസ്കൻ സഭ അവനെ എടുത്തില്ല.

പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ സഭയുടെ ഒരു ആശ്രമത്തില്‍ കന്നുകാലി വളര്‍ത്തലുകാരനായി അവന്‍ ജോലിനോക്കി. എപ്പോഴും പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ദേവാലയത്തില്‍ ധ്യാനത്തില്‍ മുഴുകുകയും ചെയ്തിരുന്ന ആ കന്നുകാലി വളര്‍ത്തലുകാരനെ ആശ്രമാധികാരികള്‍ ശ്രദ്ധിച്ചു. അവന്റെ എളിമയും അനുസരണയും ഭക്തിയും മനസിലാക്കിയതോടെ പൗരോഹിത്യം നല്‍കുവാന്‍ അവര്‍ തയാറായി. തൽഫലമായി, അവർ അവനെ 1628-ൽ ഒരു വൈദികനായി വാഴിച്ചു.

തിരുപട്ടം ലഭിച്ചപ്പോള്‍ മുതൽ, ജോസഫ് തുടർച്ചയായി ഉന്മാദമായ അവസ്ഥയില്‍ ആകുമായിരുന്നു; ചിലപ്പോഴൊക്കെ, നിലത്തു നിന്നും ഉയർന്ന് വായുവിൽ ഒഴുകി പോകുമായിരുന്നു. ജോസഫിന്റെ ഈ അത്ഭുത പ്രതിഭാസം കണ്ട് ആശ്രമവാസികൾക്ക് കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മുഴുവിപ്പിക്കാൻ പോലും പ്രയാസമായി. അങ്ങനെ നീണ്ട 35 വർഷത്തോളം, ജോസഫ് ഗായകസംഘത്തിൽ നിന്നും ഭക്ഷണ ശാലയിൽ നിന്നും പുറത്താക്കപ്പെട്ടവനായി ജീവിച്ചു.

എന്നിരിന്നാലും ജോസഫിന്റെ അത്ഭുത പ്രവർത്തികളും, പ്രത്യേകിച്ച് വായുവിലൂടെയുള്ള സഞ്ചാരവും കാണാൻ നിരവധി വിശ്വാസികള്‍ ദൂരസ്ഥലത്തു നിന്നുവരെ എത്തുമായിരുന്നു. 1653-ൽ, ആർക്കും കാണാൻ പറ്റാത്ത വിധത്തിൽ, ഇടവക അധികാരികൾ, ജോസഫിനെ പയറ്ററോസാ കുന്നിൻ പുറത്തുള്ള ഒരു കപ്പൂച്ചിൻ ആശ്രമത്തിലേക്ക് നാടുകടത്തി. അവസാനം, വിശുദ്ധ ജോസഫിനെ ഒസീമയിലുള്ള സ്വന്തം സഭയുടെ ആശ്രമത്തിലേക്ക് മാറ്റി; അപ്പോഴും, അദ്ദേഹത്തെ ആർക്കും കാണാൻ അനുമതി നല്‍കിയില്ല. 61-ാം വയസില്‍ ജോസഫ് കുപ്പര്‍തീനോ മരിച്ചു. 1767ല്‍ പോപ് ക്ലെമന്റ് പതിമൂന്നാമന്‍ പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. ക്രീറ്റിലെ ഗോര്‍ഡീന ബിഷപ്പായിരുന്ന യുമെനസ്
  2. എവുസ്റ്റോര്‍ജിയൂസ്
  3. റോമന്‍ സൈനികനായ ഫെറെയോളൂസ്
  4. ഫ്രാന്‍സിലെ ഫെറെയോളൂസ്
  5. ലിങ്കോണ്‍ഷെയറിലെ ഹിഗ്ബാള്‍ഡ്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements
Advertisements

കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍എനിക്കു മനസ്‌സിലാക്കിത്തരണമേ!
അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങയുടെ സത്യത്തിലേക്ക്‌ എന്നെ നയിക്കണമേ!എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്‌ഷിക്കുന്ന ദൈവം;
അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ഞാന്‍ കാത്തിരിക്കുന്നു.
കര്‍ത്താവേ, പണ്ടുമുതലേ അങ്ങ്‌ഞങ്ങളോടു കാണിച്ചഅങ്ങയുടെ കാരുണ്യവും വിശ്വസ്‌തതയും അനുസ്‌മരിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 25 : 4-6

ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക്‌ അഹംഭാവത്തിനു വകയില്ല. അത്‌ എന്റെ കടമയാണ്‌. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!
1 കോറിന്തോസ്‌ 9 : 16

കര്‍ത്താവു നല്ലവനും നീതിമാനുമാണ്‌.
പാപികള്‍ക്ക്‌ അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നുനീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
കര്‍ത്താവിന്റെ ഉടമ്പടിയുംപ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക്‌
അവിടുത്തെ വഴികള്‍ സത്യവുംസ്‌നേഹവുമാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 25 : 8-10

Advertisements

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.🕯️
📖യോഹന്നാന്‍ 3 : 16📖

ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍…🪶
ഫുള്‍ട്ടന്‍ ജെ. ഷീന്‍ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവിനെപ്പോലെ പരിശുദ്‌ധനായി മറ്റാരുമില്ല.
കര്‍ത്താവല്ലാതെ മറ്റാരുമില്ല.
നമ്മുടെ ദൈവത്തെപ്പോലെ സുസ്‌ഥിരമായ ഒരു ആശ്രയമില്ല.🕯️
📖1 സാമുവല്‍ 2 : 2📖

ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുന്നിടത്തോളം ആനന്ദസംദായകമായി മറ്റെന്തുണ്ട് ?……………✍️
ഫാ. ജോസ്ഥ് പറേഡം 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
അന്‌ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത്‌ പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍.
ശരീരത്തെ കൊല്ലുകയും ആത്‌മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്‌, ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.
ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.
നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ.
മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.
മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.
മത്തായി 10 : 26-33

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s