കാവൽ മാലാഖയോടുള്ള ജപം

കാവൽ മാലാഖയുടെ തിരുനാൾ. (ഒക്ടോബർ 2)

കാവൽ മാലാഖയോടുള്ള ജപം

(അനുദിനം അപേക്ഷിക്കണ്ടും ജപം)

എനിക്ക് അധികവിശ്വാസവും സ്നേഹവുമുള്ള സഹായിയായ മാലാഖയേ! എൻ്റെ കാവലായി സർവ്വേശ്വരനാൽ അങ്ങുന്നു നിയമിക്കപ്പെട്ടിരിക്കയാൽ, എന്നെ വിട്ടു പിരിയാതെ എല്ലായ്പ്പോഴും കാത്തുരക്ഷിച്ച് ആദരിച്ച് വരുന്നുവല്ലോ. ഇപ്രകാരമുള്ള അങ്ങയെ സഹായത്തിനും മറ്റനേകം ഉപകാരങ്ങൾക്കും അങ്ങേയ്ക്ക് എത്രയോ സ്തോത്രം ചെയ്യേണ്ടതാകുന്നു. ഞാൻ നിദ്രചെയ്യുമ്പോൾ അങ്ങുന്ന് എന്നെ കാക്കുന്നു. ചഞ്ചലപ്പെടുമ്പോഴും ഞെരുക്കപെടുമ്പോഴും അങ്ങുന്ന് എന്നെ ആശ്വസിപ്പിക്കുന്നു. എനിക്കു വരുന്ന ആപത്തുകളെ നീക്കുന്നതും ,മേലിൽ വരുവാനിരിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമുള്ളവനായി പാപവഴിയെ അടച്ച് നൽവഴിയെ പ്രവേശിക്കുന്നതിനു എനിക്കു നല്ലവിചാരം തന്നുകോണ്ട് സർവ്വേശ്വരൻ്റെ കരുണ ലഭിക്കുന്നതിനിടയാക്കുന്നതും അങ്ങുമാത്രം ആകുന്നു. അങ്ങേ അപേക്ഷകളാൽ ദൈവകോപം എന്നിൽനിന്നും നീങ്ങാതിരുന്നുവെങ്കിൽ ഇപ്പോൾ ഞാൻ നകരവാസിയാകുമായിരുന്നു. ആയതുകൊണ്ട് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നതായത്.
ഒരിക്കലും എന്നെ കൈവിടരുതെ, ദുഖത്തിൽ ആശ്വസിപ്പിക്കണമേ,വിഘ്നങ്ങളിൽ കാത്തുകൊള്ളണമേ. എൻ്റെ പ്രാർത്ഥനകൾ, പ്രലാപനങ്ങൾ മുതലായ സകല സൽക്രിയകളേയും മറ്റു പ്രവൃത്തികളേയും ദൈവതിരുമനസ്സിന് ഒത്തതാക്കി സർവ്വേശ്വരൻ്റെ ഇഷ്ട പ്രസാദത്തോടുകൂടെ ഞാൻ ഈ ലോകത്തിൽ നിന്ന് പിരിഞ്ഞ് നിത്യായുസ്സ് പ്രാപിപ്പാൻ കൃപചെയ്തരുളേണമേ.

ആമ്മേനീശോ…🙏🏻

Stella maris Deliverance ministry
mob : 904 8780 987

stellamarisdeliveranceministry #prayer #catholic #angel #guardianangel #deliveranceministry

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s