October 7 പരിശുദ്ധ ജപമാലയുടെ രാജ്ഞി

⚜️⚜️⚜️ October 0️⃣7️⃣⚜️⚜️⚜️
പരിശുദ്ധ ജപമാലയുടെ രാജ്ഞി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1570-തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച നാവിക വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. നിരന്തരമായി ജപമാല എത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. ഇസ്ലാമിക ശക്തികളെ യുറോപ്പിന്റെ മേൽ ആധിപത്യം നേടുന്നതിൽ നിന്നും തടഞ്ഞത് ഈ വിജയമായിരുന്നു.

1571 ഒക്ടോബർ 7ന് ദൈവമാതാവിനോടുള്ള പ്രാർത്ഥനയുടെ ഫലമായി നേടിയ ഈ വിജയത്തിന്റെ സ്മരണ നിലനിർത്തിയത് ‘ദൈവമാതാവ് ക്രിസ്ത്യാനികളുടെ സഹായം’ എന്ന സ്തുതി പ്രാർത്ഥനാ ക്രമത്തിൽ ഉൾപ്പെടുത്തി കൊണ്ടാണ്. 1716-ൽ ബെൽഗ്രേഡിൽ വച്ച് തുർക്കികൾ പരാജയപ്പെട്ടത് അഡ്നിവ്‌സിലെ പരിശുദ്ധ രാജ്ഞിയുടെ നാമഹേതു തിരുന്നാൾ ദിവസം തന്നെയാണെന്നുള്ളത് ശ്രദ്ധേയമാണ്.

“പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്ക് വേണ്ടീ പ്രാർത്ഥിക്കണമേ” എന്ന പ്രശസ്തമായ പ്രാർത്ഥന പ്രാർത്ഥനാക്രമത്തിൽ കൂട്ടിചേർത്തത് ലിയോ പതിമൂന്നാമൻ മാർപാപ്പയാണ്. അന്ന് മുതല്‍ ഇന്നുവരെ ലോകം മുഴുവനുമുള്ള കത്തോലിക്കര്‍ ഈ പ്രാർത്ഥന ജപിച്ചു വരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ജപമാല വഴി ലഭിച്ച അളവറ്റ അനുഗ്രഹങ്ങൾക്കും നന്മകൾക്കും പകരമായിട്ട് പരിശുദ്ധ അമ്മയോട് കാണിക്കുന്ന നന്ദി പ്രകാശന ആഘോഷമാണ് യഥാർത്ഥത്തിൽ ഈ തിരുന്നാൾ.

ആധുനിക കാലഘട്ടത്തിലെ പാപ്പാമാരെല്ലാവരും തന്നെ വിശ്വാസികളോട് ജപമാലയോട് ഭക്തിയുളളവരായിരിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ആഴമായ അര്‍ത്ഥ തലങ്ങള്‍ ഉള്ള പ്രാർത്ഥനയാണ് പരിശുദ്ധ ജപമാല. ജപമാലയുടെ പ്രചാരണം വഴി സഭയുടെ മേൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ധാരയായി ചൊരിയപ്പെടുന്നു. സകലർക്കും മോക്ഷം നൽകുവാൻ കഴിവുള്ളവനായ പുത്രനായ ക്രിസ്തുവും രക്ഷാകര പദ്ധതിയിൽ സഹായിയും തന്റെ അമ്മയുമായ പരിശുദ്ധ ദൈവ മാതാവിനോടുള്ള സ്നേഹവും ഐക്യവും വഴി ബൈബിളിൽ നിന്നും പ്രചോദിതമായിട്ടുള്ള പ്രാർത്ഥനയാണ് ജപമാല.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. സ്പെയിനിലെ അഡാല്‍ജിസ്
  2. ഫ്രാന്‍സിലെ അഗുസ്തുസ്
  3. ബെക്ക്നോക്കിലെ കാനോഗ്
  4. ആര്‍മാഘ് ആര്‍ച്ചു ബിഷപ്പായിരുന്ന ഡുബ്ടാഷ്
  5. ഐറിഷ് പുരോഹിതനായിരുന്ന ഹെലാനുസ്
  6. സിറിയായിലെ ജൂലിയാ
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

പിതാവേ, അങ്ങേക്ക്‌ ഇഷ്‌ട മെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന്‌ അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!
ലൂക്കാ 22 : 42

അപ്പോള്‍ അവനെ ശക്‌തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ പ്രത്യക്‌ഷപ്പെട്ടു.
ലൂക്കാ 22 : 43

അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്‌ഷ്‌ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്‌തത്തുള്ളികള്‍പോലെ നിലത്തുവീണു.
ലൂക്കാ 22 : 44

അവന്‍ പ്രാര്‍ഥന കഴിഞ്ഞ്‌ എഴുന്നേറ്റ്‌ ശിഷ്യന്‍മാരുടെ അടുത്തു വന്നപ്പോള്‍ അവര്‍ വ്യസനം നിമിത്തം തളര്‍ന്ന്‌ ഉറങ്ങുന്നതു കണ്ടു.
ലൂക്കാ 22 : 45

അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഉറങ്ങുന്നതെന്ത്‌? പരീക്‌ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 22 : 46

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s