October 14 വിശുദ്ധ കാലിസ്റ്റസ് ഒന്നാമന്‍

⚜️⚜️⚜️ October 1️⃣4️⃣⚜️⚜️⚜️
വിശുദ്ധ കാലിസ്റ്റസ് ഒന്നാമന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനി ആയ ഒരു അടിമയുടെ മകനായിട്ടാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. ഇദ്ദേഹത്തിന്റെ പിതാവിന്റെ ഉടമയും ഒരു ക്രിസ്ത്യാനി ആയിരുന്നു. ഒരു ക്രിസ്തുമത ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനായി നിയമിതനായ ഇദ്ദേഹം സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് നഗരം വിട്ട് ഒളിച്ചോടി. എന്നാൽ അധികം താമസിയാതെ പിടിക്കപ്പെടുകയും ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മോചന ദ്രവ്യം നൽകി മോചിപ്പിക്കപ്പെട്ട അദ്ദേഹം റോമിലേക്ക് തിരികെ വന്നു.

സെഫിറിനൂസ് മാര്‍പാപ്പാ അദ്ദേഹത്തെ പള്ളിവക സ്വത്തുക്കൾ നോക്കി നടത്തുന്നതിനും കൂടാതെ റോമിലെ പുരാതനവും പ്രശസ്തവുമായ അപ്പിയൻ വീഥിയിലെ (Appian Way) സെമിത്തേരിയിലെ ഭൂഗർഭ കല്ലറകളിൽ രക്തസാക്ഷികളുടെ ശവസംസ്കാരത്തിനു നേതൃത്വം നൽകുക തുടങ്ങിയ ജോലികൾ ഏൽപ്പിച്ചു. ഈ കല്ലറകൾ ഇപ്പോഴും വിശുദ്ധ കാലിസ്റ്റസിന്റെ സെമിത്തേരി എന്നാണറിയപ്പെടുന്നത്.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം 217-ൽ വിശുദ്ധൻ സെഫിറിനൂസ് പാപ്പാക്ക് ശേഷമുള്ള അടുത്ത മാർപാപ്പായായി വിശുദ്ധന്‍ സ്ഥാനമേറ്റു. അനുതപിക്കുന്ന പാപികളോടുള്ള സഭയുടെ കാഴ്ച്ചപാടിൽ പാപ്പാ എന്ന നിലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. അനുതപിക്കുന്ന പാപികളെ അദ്ദേഹം പള്ളിയിലേക്ക് സ്വാഗതം ചെയ്തു. ‘ത്രിയേക ദൈവം’ എന്ന സഭയുടെ വിശ്വാസത്തിനെതിരായ ‘അഡോപ്ഷനിസം’, ‘മോഡലിസം’ തുടങ്ങിയ വിശ്വാസ രീതികളിൽ നിന്നും സഭയെയും വിശ്വാസത്തെയും കാത്തു രക്ഷിച്ചു.

വിശുദ്ധന്റെ ഇത്തരം പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ളവരുടെ പ്രേരണ നിമിത്തം അലക്സാണ്ടർ സെവേറൂസിന്റെ ഭരണകാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടു. നിരന്തരം പട്ടിണിക്കിടുക, ചമ്മട്ടി കൊണ്ടടിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങൾക്കദ്ദേഹം തടവിൽ വിധേയനായി. അവസാനം വിശുദ്ധനെ ഒരു ജനലിലൂടെ തല കീഴായി ആഴമുള്ള കിണറ്റിലേക്കെറിഞ്ഞു കൊന്നു. 223-ൽ ആണ് വിശുദ്ധ കാല്ലിക്സ്റ്റസ് I രക്തസാക്ഷിത്വം വരിച്ചത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ലിയോണ്‍സിലെ അങ്കദ്രേസിമാ
  2. ആര്‍ച്ചെയിലെ ബര്‍ണാദ്
  3. ജര്‍മ്മനിയിലെ ബുക്കാര്‍ഡ്
  4. സെസരായില്‍ വച്ചു കൊല്ലപ്പെട്ട കാര്‍പോണിയൂസ്, എവരിസ്തൂസ്, പ്രീഷിയന്‍,ഫൊര്‍ത്തുണാത്ത
  5. ഉമ്പ്രിയായിലെ ഡോമിനിക്
  6. റീംസു ബിഷപ്പായിരുന്ന ഡോണേഷ്യന്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍
ഹെബ്രായര്‍ 12:02(a)

എളിയവരെ അവിടുന്നുനീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 25 : 9

കര്‍ത്താവ്‌ എന്റെ പ്രകാശവും രക്‌ഷയുമാണ്‌,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ്‌ എന്റെ ജീവിതത്തിനു കോട്ടയാണ്‌,
ഞാന്‍ ആരെ പേടിക്കണം?
സങ്കീര്‍ത്തനങ്ങള്‍ 27 : 1

ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാ റുവിന്‍.
എഫേസോസ്‌ 4 : 32

ജീവിതം ആഗ്രഹിക്കുകയുംസന്തുഷ്‌ടമായ ദീര്‍ഘായുസ്‌സ്‌
അഭിലഷിക്കുകയും ചെയ്യുന്നുവോ?
തിന്‍മയില്‍നിന്നു നാവിനെയും
വ്യാജഭാഷണത്തില്‍നിന്ന്‌ അധരങ്ങളെയും സൂക്‌ഷിച്ചുകൊള്ളുവിന്‍.
തിന്‍മയില്‍നിന്നകന്നു നന്‍മ ചെയ്യുവിന്‍;
സമാധാനമന്വേഷിച്ച്‌ അതിനെ പിന്‍തുടരുവിന്‍.
കര്‍ത്താവു നീതിമാന്‍മാരെ കടാക്‌ഷിക്കുന്നു;
അവിടുന്ന്‌ അവരുടെ വിലാപം ശ്രവിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 12-15

Advertisements

ഇക്കാരണത്താല്‍, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ
എഫേസോസ്‌ 3 : 14

പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു.
എഫേസോസ്‌ 3 : 15

അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്‌ക്കു യോജിച്ചവിധം അവിടുന്നു തന്റെ ആത്‌മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്‌തിപ്പെടുത്തണമെന്നും,
എഫേസോസ്‌ 3 : 16

വിശ്വാസംവഴി ക്രിസ്‌തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു.
എഫേസോസ്‌ 3 : 17

എല്ലാ വിശുദ്‌ധരോടുമൊപ്പം ക്രിസ്‌തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്‌തി ലഭിക്കട്ടെ.
എഫേസോസ്‌ 3 : 18

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s