ഉണരും മുൻപേ

ഉണരും മുൻപേ… 🙏🏻

ഒരിക്കൽ ഒരു അമ്മയും മകനും കൂടെ ഒരു പാലം കടക്കുകയായിരുന്നു.
അമ്മയുടെ വിരലിൽ തൂങ്ങി നടന്നു വന്ന അവൻ പെട്ടന്ന് ആ കൈ വിട്ടിട്ട് അമ്മയോട് പറഞ്ഞു.
“ഇനി അമ്മ എന്റെ കൈക്ക് പിടിക്ക്.”

അമ്മ അവനോട് ചോദിച്ചു,;
“അതെന്തേ ഇപ്പൊ ഇങ്ങനെ തോന്നാൻ.”

ബുദ്ധി ഉറക്കാത്ത പ്രായം ആണെങ്കിലും അവൻ പറഞ്ഞതിൽ ഒരു സത്യം ഉണ്ടെന്നു അമ്മയ്ക്ക് മനസിലായി.

“അമ്മാ, ഞാൻ അമ്മേടെ കൈ പിടിച്ചാലേ, ചിലപ്പോ എന്റെ കൈ അറിയാത വിട്ടു പോയാലോ.??

അമ്മ എന്റെ കൈക്കു പിടിച്ചാൽ ഞാൻ വിട്ടാലും അമ്മ എന്നെ വിടില്ലല്ലോ.”

ഇത് ഒരു ചെറിയ കഥ ആണെങ്കിലും അമ്മയുടെ സ്നേഹം അത്രയേറെ വില ഏറിയതാണന്ന് നമുക്ക് ഇതിലൂടെ മനസിലാകും.

കാലൊന്നു അറിയാതെ തട്ടിയാൽ ആദ്യം വിളിച്ചു പോകുന്നത് അമ്മ എന്നല്ലേ.
ജനിച്ചപ്പോൾ ആദ്യം ഉച്ചരിച്ച വാക്കും അമ്മ എന്നല്ലേ.

കുരിശിൻ ചുവട്ടിൽ ഈശോ അവസാനമായി ഈ ലോകത്തോട്(നിന്നോടും എന്നോടും) ഒന്നേ പറഞ്ഞുള്ളൂ.

“ഇതാ നിന്റെ അമ്മ “
__>യോഹന്നാൻ 19:27

ആ അമ്മയുടെ കൈകൾ പിടിച്ചു യാത്ര ചെയ്യുമ്പോൾ അറിയാം, അമ്മ എത്ര മാത്രം നമ്മുടെ ചാരെ ഉണ്ടെന്ന്‌.

“എനിക്ക് അമ്മ അറിവല്ല. അനുഭവമാണ്”

അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാത്ത ഏതൊരുവനും അത് മനസിലാകില്ല.
എന്നാൽ അത് അനുഭവിച്ചവർക്കു മനസിലാകും,

തീച്ചൂളയിൽ കുളിരും
ഉഷ്ണത്തിൽ തണുപ്പും
കരച്ചിലിൽ ആനന്ദവും
നെടുവീർപ്പിൽ ആശ്വാസവും
തളരുമ്പോൾ താങ്ങും
മരുഭൂമിയിൽ തണലും ആയി തീരുന്നവളാണ് എന്റെ അമ്മ എന്ന്.

__>>>ഉത്തമഗീതം 6:10
“ഉഷസുപോലെ ശോഭിക്കുന്നവളും
ചന്ദ്രനെപ്പോലെ കാന്തിമതിയും
സൂര്യനെപ്പോലെ തേജസ്വിനിയും
കൊടിക്കൂറകളെന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവൾ ആരാണ്??????”

അവളുടെ പേരത്രേ മറിയം.

കരഞ്ഞാൽ അവൾ കന്നീരോപ്പം ചിരിച്ചാൽ കൂടെ ചിരിക്കും
വീഴുന്നതിനു മുൻപേ അവൾ താങ്ങി പിടിക്കും
ശരി ഏതെന്നു അറിയില്ലെങ്കിൽ പറഞ്ഞു തരും.

മറ്റേത് മക്കൾക്കുണ്ട് ഇതുപോലെ ഒരു അമ്മ.

കാൽവരിയിൽ നിനക്കും എനിക്കും വേണ്ടി ഈശോ ഏൽപ്പിച്ചു തന്നതാ അമ്മയെ. നാളെ ഒരിക്കൽ ഈശോ ചോദിക്കും ഞാൻ നിനക്ക് തന്ന എന്റെ അമ്മയെ നീ എങ്ങനെ നോക്കിയെന്നു.

പ്രാർഥന.

➖️➖️➖️➖️
എന്റെ അമ്മെ എന്റെ ആശ്രയമേ,
നീ എന്നും എന്റെ മനസിന്റെ അണയാത്ത ദീപമാണ്.
ഞാൻ ജപമാല ചൊല്ലിയപ്പോളൊക്കെയും അമ്മേ, എന്റെ പ്രതീക്ഷ അമ്മയുടെ സഹായം എനിക്കൊപ്പം ഉണ്ടാകും എന്നത് മാത്രമായിരുന്നു.
എന്റെ കൊച്ചു കൊച്ചു ആവശ്യങ്ങളിലും ഞാൻ ആദ്യം വിളിച്ചത് അമ്മയെ ആണ്.
അമ്മേ, നിന്റെ ജപമാലയിൽ ആശ്രയിച്ചു ഞാൻ അമ്മയെ മഹത്വംപ്പെടുത്തിയ സ്വർഗ്ഗത്തിന്റെ ആ മധുര സംഗീതമായ “നന്മ നിറഞ്ഞ മറിയമേ ” എന്ന പ്രാർഥന സ്വീകരിച്ചു എന്നെ അമ്മ സഹായിക്കണമേ.
അമ്മയുടെ മക്കളെ അമ്മ ഒരുനാളും ഉപേക്ഷിക്കില്ല എന്ന് മറ്റുള്ളവർ കണ്ടു അമ്മയെ മഹത്വപ്പെടുത്താൻ ഇടയാക്കണമേ.

അമേൻ… ❗️
ആവേ ആവേ ആവേ മരിയ.

  1. സ്വർഗ്ഗ 1. നന്മ 1. ത്രിത്വ
  2. എത്രയും ദയയുള്ള മാതാവേ

അമ്മയുടെ മക്കളെ,
പ്രാർഥനയോടെ share ചെയ്താലും…

ദൈവകൃപയാൽ

  • 𝑵𝒐𝒆𝒍 𝑴𝒐𝒐𝒕𝒉𝒆𝒅𝒂𝒕𝒉✍️
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s