ജപമാല ധ്യാനം 22

ജപമാല ധ്യാനം – 22

ഭക്ഷണമുണ്ടാക്കി വിളമ്പുന്നത് ആരു തന്നെയുമാകട്ടെ. അമ്മയോ, ഭാര്യയോ, മകളോ, വഴിയോരത്തെ തട്ടുകടക്കാരനോ… കഴിച്ചെണീക്കുന്നവരുടെ മുഖത്തേക്ക് ഒരു പാളിനോട്ടമുണ്ട്. എന്തിനെന്നോ? താനുണ്ടാക്കിയ ഭക്ഷണത്തിന്റെ തൃപ്തി ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടോ എന്നറിയാൻ. അത് നൽകുന്ന ആനന്ദത്തോളം മറ്റൊന്നില്ല. അടുക്കളയിൽ കിടന്ന് പുകഞ്ഞുതീരുകയാണ് സ്ത്രികളൊക്കെ എന്ന് നാം പറയുമ്പോഴും അവരൊക്കെ ഉൻമേഷമുള്ളവരായി കാണപ്പെടുന്നത് ഈ വിളമ്പി നൽകലിന്റെ ആനന്ദം കൊണ്ടാണ്.

ഗാഢമായ സ്നേഹം കൂടെ ചേർത്തിട്ടാവണം ഓരോ ഭക്ഷണവും തയ്യാറാക്കപ്പെടുന്നതും വിളമ്പുന്നതും. അത് നിരസിക്കപ്പെട്ടാലോ ? അരുചിയും അതൃപ്തിയും കാട്ടിയാലോ? അവമതിക്കപ്പെടുന്നത് സ്നേഹമാണ്. ഒരു പിണക്കം വന്നാലുടനെ എനിക്ക് ഭക്ഷണം വേണ്ട എന്നു പറയുന്നവർ ഇതൊന്ന് ധ്യാനിക്കണം കേട്ടോ..

കല്യാണവിരുന്നിനു വരുന്നവനെ തൃപ്തിപ്പെടുത്താനാണ് ബുദ്ധിമുട്ട്. ലോകചരിത്രത്തിന്റെ ആരംഭം മുതൽ ഇന്നുവരെ അതങ്ങിനെ തന്നെയായിരുന്നുവെന്നാണ് കാനായിലെ വീഞ്ഞു തീർന്ന കൽഭരണികൾ പറയുന്നത്. ഒരു മംഗളകർമത്തിനു വന്ന് അനുഗ്രഹിക്കേണ്ടവൻ ഭക്ഷണത്തിനു കുറ്റം പറഞ്ഞിട്ട് ഇറങ്ങിപ്പോകുവോളം വലിയ ദുരന്തമെന്തുണ്ട്? അനുഗ്രഹ വചസുകൾ നഷ്ടമാകുമെന്ന് ഉറപ്പായിടത്ത് ക്രിസ്തു അൽഭുതമായി എന്നതാണ് പ്രകാശ രഹസ്യങ്ങളുടെ രണ്ടാം ധ്യാനം. അതിലൂടെ ചുറ്റുമുള്ളവരുടെ വിശ്വാസം വർധിച്ചു എന്ന് കൂടി ചേർത്താണ് ധ്യാനം. സംഗതി കയ്യടി കിട്ടാനുള്ള മാജിക്കായിരുന്നില്ല എന്ന് സാരം.

അനുഗ്രഹിക്കപ്പെടുക ഓരോരുത്തരുടെയും അവകാശമാണ്. ചുറ്റുമുള്ള കരങ്ങൾ തന്നെയാണ് അനുഗ്രഹിക്കാനുയരേണ്ടത്. ആ നാവുകളിൽ നിന്നു തന്നെയാണ് അനുഗ്രഹവചസുകൾ ഉതിരേണ്ടതും. ബാല്യത്തിൽ പള്ളിയിൽ ചൊല്ലിയിരുന്ന പ്രാർത്ഥന ഓർമ വരുന്നു … “നൻമ ചെയ്ത് ചുറ്റി സഞ്ചരിക്കാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് പാദങ്ങളില്ല, നമ്മുടെ പാദങ്ങളെ അവിടുത്തേക്ക് സമർപ്പിക്കാം..” 

നോക്കൂ… കാലു കൊണ്ടും കയ്യ് കൊണ്ടും നാവു കൊണ്ടും കണ്ണു കൊണ്ടും ഹൃദയം കൊണ്ട് കൂടിയും ക്രിസ്തുവായി രൂപാന്തരപ്പെടേണ്ട അൽഭുതങ്ങളാണ് നാമൊക്കെയും. സ്നേഹമറ്റു പോയ കൽഭരണികളികൾക്കപ്പുറം പിറുപിറുക്കലും പഴിചാരലും തുടങ്ങും മുൻപ് സ്നേഹത്തിന്റെ വീഞ്ഞ് പകരാൻ കഴിയുന്നവർ..! ഇരുട്ടിനെ പഴിച്ച് കഴിയുന്നവർക്ക് തിരി തെളിച്ച് നൽകാൻ കഴിയുന്നവർ.  

പരീക്ഷിച്ച് നോക്കേണ്ടതായിരുന്നു, ജീവിതത്തിലൊരിക്കലെങ്കിലും. ഇനിയും സമയമുണ്ട്…!

Source: WhatsApp

Author: Unknown

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s