October 22 വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ

⚜️⚜️⚜️ October 2️⃣2️⃣⚜️⚜️⚜️
വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് വിശുദ്ധൻ ആദ്യ കുർബാന സ്വീകരിച്ചത്. സ്ഥൈര്യലേപനം സ്വീകരിച്ചത് പതിനെട്ടാമത്തെ വയസ്സിലുമാണ്.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം 1938-ൽ കാർകോവിലെ ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ ചേർന്നു. 1939-ൽ നാസികൾ സർവ്വകലാശാല അടച്ചപ്പോൾ, ജർമ്മനിയിലേക്ക് നാടുകടത്താതിരിക്കുവാനും ജീവിത ചിലവിനുമായി അദ്ദേഹം ഒരു ഖനിയിലും പിന്നീട്‌ സോൾവെയ് കെമിക്കൽ കമ്പനിയിലും (1940-1944) ജോലി ചെയ്തു. പൗരോഹിത്യ ജീവിതത്തിനായി താൻ വിളിക്കപ്പെട്ടു എന്ന തോന്നലുണ്ടായ വിശുദ്ധൻ ആഡം സ്റ്റെഫാൻ സപിയെഹ മെത്രാപ്പോലീത്തയുടെ ഉപദേശ പ്രകാരം കാർകൊവിലെ ക്ലാൻഡെസ്റ്റിൻ ആശ്രമത്തിൽ ചേർന്ന്‌ തന്റെ പഠനം തുടർന്നു.

യുദ്ധത്തിന് ശേഷം 1946 നവംബർ 1നു കാർകോവിൽ വെച്ച് പുരോഹിത പട്ടം സ്വീകരിക്കുന്നത്‌ വരെ കാരൾ പുതുതായി തുറന്ന സെമിനാരിയിലും ജാഗേല്ലോനിയൻ സർവ്വകലാശാലയിലെ ദൈവശാസ്ത്ര വിദ്യാലയത്തിലും തന്റെ പഠനം തുടർന്നു. ഇതിനിടെ കർദ്ദിനാൾ സപിയെഹ ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടുന്നതിനായി കരോള്‍ ജോസഫിനെ 1948-ൽ റോമിലേക്കയച്ചു. കുരിശിന്റെ വിശുദ്ധ ജോണിന്റെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാവുന്ന വിശ്വാസം എന്ന വിഷയത്തിലാണ് വിശുദ്ധന്‍ തന്റെ പ്രബന്ധം എഴുതിയത്.

റോമിൽ വിദ്യാർത്ഥിയായിരിക്കെ വിശുദ്ധൻ തന്റെ അവധിക്കാലങ്ങൾ ഫ്രാൻസിലെയും, ബെൽജിയത്തിലെയും, ഹോളണ്ടിലെയും പോളണ്ട് അഭയാർത്ഥികൾക്കിടയിൽ പ്രേഷിത പ്രവർത്തനം നടത്തിയായിരുന്നു ചിലവഴിച്ചത്. 1948-ൽ ഫാ. കരോള്‍ പോളണ്ടിലേക്ക് തിരിച്ച് വരികയും കാർകോവിനടുത്തുള്ള നീഗൊവിയിലെ ഇടവക പള്ളിയുടെ സഹ വികാരിയായി ചുമതലയേല്‍ക്കുകയും ചെയ്തു. പിന്നീട് നഗരത്തിലെ വിശുദ്ധ ഫ്ലോരിയാൻ പള്ളിയിലും അദ്ദേഹം സേവനമനുഷ്ടിച്ചു. 1951 വരെ അദ്ദേഹം യൂണിവേഴ്സിറ്റി ചാപ്പൽ പുരോഹിതനായി സേവനമനുഷ്ടിച്ചു.

പിന്നീട് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനങ്ങളിൽ മുഴുകി. 1953-ൽ മാക്സ് ഷെല്ലെർ വികസിപ്പിച്ച സാന്മാര്‍ഗിക വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ക്രിസ്തീയ സാന്മാര്‍ഗികത പാകുന്നതിലുള്ള സാധ്യതകൾ എന്ന തന്റെ പ്രബന്ധം ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ സമർപ്പിച്ചു. പിന്നീട് അദ്ദേഹം കാർകോവിലെ സെമിനാരിയിൽ ധാർമ്മിക ദൈവശാസ്ത്ര പ്രൊഫസ്സറും ലുബ്ലിനിലെ ദൈവശാസ്ത്ര അധ്യാപകനുമായി തീർന്നു.

1958 ജൂലൈ 4ന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പാ ഫാ. കരോളിനെ കാർകോവിലെ സഹായക മെത്രാനായി നിയമിച്ചു. 1958 സെപ്റ്റംബർ 28ന് യുജെനിയൂസ് ബാസിയാക് മെത്രാപ്പോലീത്ത വിശുദ്ധനെ കാർകോവിലെ വാവെൽ ഭദ്രാസനപ്പള്ളിയിൽ നിയമിച്ചു. 1964 ജനുവരി 13ന്‌ പോൾ ആറാമൻ മാർപാപ്പാ അദ്ദേഹത്തെ കാർകോവിലെ മെത്രാനായി നിയമിച്ചു. 1967 ജൂണ്‍ 26ന് കർദ്ദിനാൾ ആയി ഉയർത്തി.

ഇതിനിടെ വിശുദ്ധന്‍ രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽ പങ്കെടുക്കുകയും (1962- 1965) അജപാലന ഭരണഘടനയുടെ നിർമ്മാണത്തിൽ കാര്യമായ പങ്ക് വഹിക്കുകയും ചെയ്തു. തന്റെ പാപ്പാ സ്ഥാനലബ്ദിക്ക് മുൻപുണ്ടായ മെത്രാന്മാരുടെ അഞ്ചു സുന്നഹദോസുകളിലും വിശുദ്ധൻ പങ്കെടുത്തിരുന്നു. 1978 ഒക്ടോബർ 26ന് കർദ്ദിനാൾ കരോള്‍ വൊജ്‌ട്ടിലയെ മാർപാപ്പയായി തിരഞ്ഞെടുത്തു. ഒക്ടോബർ 22ന് ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരില്‍ അദ്ദേഹം ആഗോള സഭയുടെ അജപാലക ദൗത്യം ആരംഭിച്ചു.

ഇറ്റലിയില്‍ ഏതാണ്ട് 146 ഓളം പ്രേഷിത സന്ദര്‍ശനങ്ങള്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. റോമിന്റെ മെത്രാന്‍ എന്ന നിലക്ക് ഇപ്പോഴത്തെ 322 റോമന്‍ ഇടവകകളില്‍ 317-ലും പാപ്പാ സന്ദര്‍ശനം നടത്തിയിരുന്നു. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമി എന്ന നിലയിലും, തീക്ഷ്ണമായ അജപാലന ഔത്സുക്യം കൊണ്ടും അദ്ദേഹം നടത്തിയ രാജ്യാന്തര അപ്പോസ്തോലിക യാത്രകള്‍ ഏതാണ്ട് 104-ഓളം വരും. അദ്ദേഹത്തിന്റെ എഴുത്തുകളില്‍ 14 ചാക്രികലേഖനങ്ങളും, 15 അപ്പസ്തോലിക ഉപദേശങ്ങളും, 11 അപ്പോസ്തോലിക ഭരണഘടനാ നിര്‍ദ്ദേശങ്ങളും, 45 അപ്പോസ്തോലിക കത്തുകളും ഉള്‍പ്പെടുന്നു.

വിശുദ്ധന്‍ 5 പുസ്തകങ്ങളുടെ രചനയും നടത്തിയിട്ടുണ്ട് : ക്രോസിംഗ് ദി ത്രെഷോള്‍ട് ഓഫ് ഹോപ്‌ (ഒക്ടോബര്‍ 1994); ഗിഫ്റ്റ് ആന്‍ഡ്‌ മിസ്റ്ററി, ഓണ്‍ ദി ഫിഫ്റ്റീന്‍ത് ആന്നിവേഴ്സറി ഓഫ് മൈ പ്രീസ്റ്റ്ലി ഓര്‍ഡിനേഷന്‍ (നവംബര്‍ 1996); റോമന്‍ ട്രിപറ്റിക്ക്, മീഡിയേഷന്‍സ് ഇന്‍ പോയട്രി (മാര്‍ച്ച് 2003); റൈസ്, ലെറ്റ്‌ അസ്‌ ബി ഓണ്‍ യുവര്‍ വേ (മാര്‍ച്ച്‌ 2004), മെമ്മറി ആന്‍ഡ്‌ ഐഡന്‍ന്റിറ്റി (ഫെബ്രുവരി 2005) എന്നിവയാണ് അവ.

ആഗോള സഭയുടെ തലവെനെന്ന നിലയില്‍ അദ്ദേഹം ഏതാണ്ട് 147-ഓളം നാമകരണങ്ങള്‍ നടത്തി. ഒമ്പത് പ്രാവശ്യമായി 231-ഓളം കര്‍ദ്ദിനാള്‍മാരെയും അദ്ദേഹം തിരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍മാരുടെ 6-ഓളം സഭാ സമ്മേളനങ്ങളില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. 1978 മുതല്‍ മെത്രാന്മാരുടെ ഏതാണ്ട് 15-ഓളം സുനഹദോസുകള്‍ നടത്തി. 6 സാധാരണ യോഗങ്ങളും (1980, 1983, 1987, 1990, 1994, 2001), ഒരു പ്രത്യേക പൊതു യോഗവും (1985) കൂടാതെ 8 പ്രത്യേക യോഗങ്ങളും (1980, 1991, 1994, 1995, 1997, 1998 (2), 199) വിശുദ്ധന്‍ വിളിച്ചു കൂട്ടി.

1981 മെയ് 3ന് സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വച്ചുണ്ടായ ഒരു വധ ശ്രമത്തില്‍ നിന്നും പരിശുദ്ധ അമ്മയുടെ സഹായത്താലാണ് വിശുദ്ധന്‍ രക്ഷപ്പെട്ടത്. നീണ്ട ആശുപത്രി വാസത്തിനിടക്ക് തന്നെ വധിക്കുവാന്‍ ശ്രമിച്ച ആള്‍ക്ക് അദ്ദേഹം മാപ്പ് നല്‍കി. ധീരമായ ഇത്തരം നടപടികളിലൂടെ വിശുദ്ധന്‍ തനിക്ക് ലഭിച്ചിട്ടുള്ള അജപാലന വരദാനങ്ങളെ കൂടുതല്‍ അനുഗ്രഹദായകമാക്കി. ധാരാളം പുതിയ രൂപതകള്‍ സ്ഥാപിക്കുവാനും സഭാ ഇടയ ലേഖനങ്ങള്‍, ലത്തീന്‍ കത്തോലിക്കര്‍ക്കും, പൗരസ്ത്യ ദേശത്തെ പള്ളികള്‍ക്കുമുള്ള തിരുസഭാ നിയമങ്ങള്‍ നിലവില്‍ വരുത്താനും അദ്ദേഹം പ്രയത്നിച്ചു. ഉയിര്‍പ്പിന്റെ വര്‍ഷം, മരിയന്‍ വര്‍ഷം, വിശുദ്ധ കുര്‍ബ്ബാനയുടെ വര്‍ഷം തുടങ്ങിയവയും കൂടാതെ എ.ഡി. 2000 ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചതും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്.

ലോക യുവജന ദിനം തുടങ്ങിയത് മൂലം ധാരാളം യുവാക്കളെയും യുവതികളെയും സഭയിലേക്ക് ആകര്‍ഷിക്കുവാന്‍ വിശുദ്ധനു കഴിഞ്ഞു. ഏതാണ്ട് ഒരു കോടി എഴുപത്തിയാറു ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് അദ്ദേഹം തന്‍റെ ബുധനാഴ്ച തോറും ഉള്ള പൊതു പ്രസംഗത്തിലൂടെ (ഏതാണ്ട് 1,160 ഓളം പ്രസംഗങ്ങള്‍) അഭിസംബോധന ചെയ്തത്. പ്രത്യേക അവസരങ്ങളിലെ അഭിസംബോധനകളും മതപരമായ ചടങ്ങുകളിലെ പ്രസംഗങ്ങളും മേല്‍പ്പറഞ്ഞ കണക്കില്‍പ്പെടുകയില്ല (80 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ജൂബിലി വര്‍ഷമായ 2000 ത്തില്‍ മാത്രം എത്തിയത്).

ഇറ്റലിയിലും ലോകം മുഴുവനുമായി നടത്തിയിട്ടുള്ള പ്രേഷിത സന്ദര്‍ശനങ്ങളില്‍ ദശലക്ഷകണക്കിന് വിശ്വാസികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുമായി എണ്ണമറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയുമായിട്ടും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഏതാണ്ട് 38 ഔദ്യോഗിക സന്ദര്‍ശനങ്ങളും, 738 പൊതു യോഗങ്ങളും വിവിധ രാഷ്ട്രത്തലവന്‍മാരുമായും, 246 പൊതു യോഗങ്ങള്‍ പ്രധാനമന്ത്രിമാരുമായും അദ്ദേഹം നടത്തിയിട്ടുണ്ട്.

2005 ഏപ്രില്‍ 2നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ഈ ലോകത്തോട്‌ വിട പറഞ്ഞു. ഏപ്രില്‍ 8ന് സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വച്ച് വിശുദ്ധന്റെ സംസ്കാര ചടങ്ങുകള്‍ നടത്തുകയും സെന്റ്‌ പീറ്റേഴ്സ് ബസലിക്കയിലെ കല്ലറയില്‍ അടക്കുകയും ചെയ്തു. 2011 മെയ് 1നു ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രിൽ 27ന് ഫ്രാൻസിസ് മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1.ഫ്രീജിയായിലെ അബെര്‍സിയൂസു

  1. അലക്സാണ്ടറും ഹെരാക്ലിയൂസും
  2. മാച്ചെറാക്കിലെ ബെനഡിക്റ്റ്
  3. ഫ്രെഞ്ചു രാജകുമാരനായ ബെര്‍ത്താരിയൂസ്
  4. ഉര്‍സുളായുടെ ഒരു കൂട്ടുകാരിയായ കൊര്‍ഡുളാ
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

അന്ന്‌ ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്‌ധ ന്മാര്‍ സ്വപ്‌നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും. ജോയേല്‍ 2 : 28


ആ നാളുകളില്‍ എന്റെ ദാസന്‍മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും.
ജോയേല്‍ 2 : 29


ആകാശത്തിലും ഭൂമിയിലും ഞാന്‍ അദ്‌ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്‌തവും അഗ്‌നിയും ധൂമപടലവും. ജോയേല്‍ 2 : 30


കര്‍ത്താവിന്റെ മഹത്തും ഭയാനകവു മായ ദിനം ആഗതമാകുന്നതിനു മുന്‍പ്‌ സൂര്യന്‍ അന്‌ധകാരമായും ചന്‌ദ്രന്‍ രക്‌തമായും മാറും. ജോയേല്‍ 2 : 31


കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്നവര്‍ രക്‌ഷപ്രാപിക്കും. കര്‍ത്താവ്‌ അരുളിച്ചെയ്‌തതുപോലെ, സീയോന്‍ പര്‍വതത്തിലും ജറുസലെമിലും രക്‌ഷപെടുന്നവരുണ്ടാകും. കര്‍ത്താവ്‌ വിളിക്കുന്നവര്‍ അതിജീവിക്കും.
ജോയേല്‍ 2 : 32

Advertisements

നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
യോനാ 3 : 5

ഈ വാര്‍ത്തനിനെവേരാജാവ്‌ കേട്ടു. അവന്‍ സിംഹാസനത്തില്‍നിന്ന്‌ എഴുന്നേറ്റ്‌ രാജകീയവസ്‌ത്രം മാറ്റി ചാക്കുടുത്ത്‌ ചാരത്തില്‍ ഇരുന്നു.
യോനാ 3 : 6

അവന്‍ നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്‌ധപ്പെടുത്തി. രാജാവിന്റെയും അവന്റെ പ്രഭുക്കന്‍മാരുടെയും കല്‍പനയാണിത്‌:
യോനാ 3 : 7

മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്‌ഷിക്കരുത്‌. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്‌. മനുഷ്യനും മൃഗവും ചാക്കുവസ്‌ത്രം ധരിച്ച്‌, ദൈവത്തോട്‌ ഉച്ചത്തില്‍ വിളിച്ചപേക്‌ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും അക്രമങ്ങളില്‍നിന്നും പിന്‍തിരിയട്ടെ!
യോനാ 3 : 8

ദൈവം മനസ്‌സുമാറ്റി തന്റെ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്‌തേക്കാം.
യോനാ 3 : 9

തങ്ങളുടെ ദുഷ്‌ട തയില്‍നിന്ന്‌ അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട്‌ ദൈവം മനസ്‌സുമാറ്റി; അവരുടെമേല്‍ അയയ്‌ക്കുമെന്നു പറഞ്ഞതിന്‍മ അയച്ചില്ല.
യോനാ 3 : 10

Advertisements

കര്‍ത്താവ്‌ എന്റെ പ്രകാശവും രക്‌ഷയുമാണ്‌,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ്‌ എന്റെ ജീവിതത്തിനു കോട്ടയാണ്‌,
ഞാന്‍ ആരെ പേടിക്കണം?
സങ്കീര്‍ത്തനങ്ങള്‍ 27 : 1

കര്‍ത്താവു തന്റെ ജനത്തിനുശക്‌തിപ്രദാനംചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെസമാധാനംനല്‍കി അനുഗ്രഹിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 29 : 11

ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്‌സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്‌താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.
2 പത്രോസ് 1 : 10

ഇതാണ്‌ എന്റെ പ്രാര്‍ഥന:
എന്റെ കാല്‍ വഴുതുമ്പോള്‍ അഹങ്കരിക്കുന്നവര്‍
എന്നെപ്രതി സന്തോഷിക്കാന്‍ ഇടയാക്കരുതേ!
ഇതാ, ഞാന്‍ വീഴാറായിരിക്കുന്നു,
വേദന എന്നെ വിട്ടുപിരിയുന്നില്ല.
ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു;
എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു.
അകാരണമായി എന്റെ ശത്രുക്കളായിത്തീര്‍ന്നവര്‍ ശക്‌തരാണ്‌;
അന്യായമായി എന്നെ വെറുക്കുന്നവര്‍അനേകരത്ര.
നന്‍മയ്‌ക്കു പ്രതിഫലമായിഅവര്‍ എന്നോടു തിന്‍മ ചെയ്യുന്നു;
ഞാന്‍ നന്‍മ ചെയ്യുന്നതുകൊണ്ടാണ്‌അവര്‍ എന്റെ വിരോധികളായത്‌.
സങ്കീര്‍ത്തനങ്ങള്‍ 38 : 16-20

നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.
ഗലാത്തിയാ 6 : 9

Advertisements

നീതിമാന്‍മാരോടു പറയുക: നിങ്ങള്‍ക്ക്‌ നന്‍മ വരും. നിങ്ങളുടെ പ്രവൃത്തികളുടെ ഫലം നിങ്ങള്‍ അനുഭവിക്കും. (ഏശയ്യാ 3 : 10)

Tell the righteous that it shall be well with them, for they shall eat the fruit of their deeds. (Isaiah 3:10)

ദൈവമായ അങ്ങ്‌ എത്ര അദ്‌ഭുതങ്ങള്‍ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു!
ഞങ്ങളുടെ കാര്യത്തില്‍ അങ്ങ്‌ എത്രശ്രദ്‌ധാലുവായിരുന്നു!
അങ്ങേക്കു തുല്യനായി ആരുമില്ല.
ഞാന്‍ അവയെ വിവരിക്കാനുംപ്രഘോഷിക്കാനും തുനിഞ്ഞാല്‍,
അവ അസംഖ്യമാണല്ലോ.
ബലികളും കാഴ്‌ചകളുംഅവിടുന്ന്‌ ആഗ്രഹിക്കുന്നില്ല;
എന്നാല്‍, അവിടുന്ന്‌എന്റെ കാതുകള്‍ തുറന്നുതന്നു.
ദഹനബലിയും പാപപരിഹാരബലിയുംഅവിടുന്ന്‌ ആവശ്യപ്പെട്ടില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു;
പുസ്‌തകച്ചുരുളില്‍ എന്നെപ്പറ്റിഎഴുതിയിട്ടുണ്ട്‌.
എന്റെ ദൈവമേ, അങ്ങയുടെ ഹിതംനിറവേറ്റുകയാണ്‌ എന്റെ സന്തോഷം,
അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്‌.
സങ്കീര്‍ത്തനങ്ങള്‍ 40 : 5-8

Advertisements

യേശു ദേവാലയത്തില്‍ പ്രവേശിച്ച്‌ അവിടെ ക്രയവിക്രയം ചെയ്‌തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.
അവന്‍ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു.
അന്‌ധന്മാരും മുടന്തന്‍മാരും ദേവാലയത്തില്‍ അവന്റെ അടുത്തെത്തി. അവന്‍ അവരെ സുഖപ്പെടുത്തി.
അവന്‍ ചെയ്‌ത വിസ്‌മയകരമായ പ്രവൃത്തികളെയും ദാവീദിന്റെ പുത്രനു ഹോസാന എന്ന്‌ ഉദ്‌ഘോഷിച്ച്‌ ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ പ്രധാനപുരോഹിതന്‍മാരും നിയമജ്‌ഞരും രോഷാകുലരായി.
അവര്‍ അവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന്‌ നീ കേള്‍ക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്‌; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്‌തുതി ഒരുക്കി എന്ന്‌ നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?
അനന്തരം അവന്‍ അവരെ വിട്ട്‌ നഗരത്തില്‍നിന്ന്‌ ബഥാനിയായിലേക്കു പോയി അവിടെ താമസിച്ചു.
മത്തായി 21 : 12-17

Advertisements

യേശു ദേവാലയത്തില്‍ പ്രവേശിച്ച്‌ അവിടെ ക്രയവിക്രയം ചെയ്‌തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.
അവന്‍ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു.
അന്‌ധന്മാരും മുടന്തന്‍മാരും ദേവാലയത്തില്‍ അവന്റെ അടുത്തെത്തി. അവന്‍ അവരെ സുഖപ്പെടുത്തി.
അവന്‍ ചെയ്‌ത വിസ്‌മയകരമായ പ്രവൃത്തികളെയും ദാവീദിന്റെ പുത്രനു ഹോസാന എന്ന്‌ ഉദ്‌ഘോഷിച്ച്‌ ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ പ്രധാനപുരോഹിതന്‍മാരും നിയമജ്‌ഞരും രോഷാകുലരായി.
അവര്‍ അവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന്‌ നീ കേള്‍ക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്‌; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്‌തുതി ഒരുക്കി എന്ന്‌ നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?
അനന്തരം അവന്‍ അവരെ വിട്ട്‌ നഗരത്തില്‍നിന്ന്‌ ബഥാനിയായിലേക്കു പോയി അവിടെ താമസിച്ചു.
മത്തായി 21 : 12-17

Advertisements

പ്രഭാതത്തില്‍ നഗരത്തിലേക്കു പോകുമ്പോള്‍ അവനു വിശന്നു.
വഴിയരികില്‍ ഒരു അത്തിവൃക്‌ഷം കണ്ട്‌ അവന്‍ അതിന്റെ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്‌ഷം ഉണങ്ങിപ്പോയി.
ഇതുകണ്ട്‌ ശിഷ്യന്‍മാര്‍ അദ്‌ഭുതപ്പെട്ടു; ആ അത്തിവൃക്‌ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു.
യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്‌താല്‍ അത്തിവൃക്‌ഷത്തോടു ഞാന്‍ ചെയ്‌തതു മാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുക; ഈ മലയോട്‌ ഇവിടെനിന്നു മാറി കടലില്‍ചെന്നു വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും.
വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
മത്തായി 21 : 18-22

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️നിന്നെക്കുറിച്ച്‌ അവിടുന്ന്‌ അതിയായി ആഹ്ലാദിക്കും. തൻ്റെ സ്‌നേഹത്തില്‍ അവിടുന്ന്‌ നിന്നെ പുനഃപ്രതിഷ്‌ഠിക്കും. ഉത്‌സവദിനത്തിലെന്നപോലെ അവിടുന്ന്‌ നിന്നെക്കുറിച്ച്‌ ആനന്‌ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍ നിന്നു വിപത്തുകളെ ദൂരീകരിക്കും; നിനക്കു നിന്‌ദനമേല്‍ക്കേണ്ടി വരുകയില്ല.🕯️
📖 സെഫാനിയാ 3:18📖
സ്വർഗ്ഗപ്രാപ്തിക്കുള്ള ഉറപ്പുള്ളതും എളുപ്പമുള്ളതും ഹ്രസ്വവുമായ മാർഗം ദിവ്യകാരുണ്യമാണ്….✍️
പത്താം പീയൂസ് പാപ്പാ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s