October 24 വിശുദ്ധ അന്തോണി ക്ലാരെറ്റ്

⚜️⚜️⚜️ October 2️⃣4️⃣⚜️⚜️⚜️
വിശുദ്ധ അന്തോണി ക്ലാരെറ്റ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

നെപ്പോളിയന്‍ സ്പെയിന്‍ ആക്രമിക്കുന്ന കാലത്ത് സ്പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരന്‍ ആയതിനാല്‍ കായികമായ ജോലികള്‍ ചെയ്യുവാനുള്ള പരിശീലനം ലഭിച്ചിരിന്നുവെങ്കിലും, അദ്ദേഹം 1829-ല്‍ വിച്ചിലെ ആശ്രമത്തില്‍ ചേരുകയാണുണ്ടായത്. 1835-ല്‍ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. തന്റെ സ്വന്തം ഇടവകയില്‍ തന്നെ വികാരിയായി നിയമിതനായി. പിന്നീട് വിശ്വാസ പ്രചാരണ ദൌത്യവുമായി അദ്ദേഹം റോമിലേക്ക് പോയി.

ജെസ്യൂട്ട്കാരുടെ ആശ്രമത്തിലും അദ്ദേഹം ചേര്‍ന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു. പിന്നീട് സ്പെയിനിലേക്ക് തിരികെ വന്ന വിശുദ്ധന്‍ അവിടത്തെ ഒരു ഇടവകയില്‍ വികാരിയായി. അദ്ദേഹത്തിന്റെ അപ്പോസ്തോലിക പ്രവര്‍ത്തനങ്ങളില്‍ ഗ്രാമ പ്രദേശങ്ങളില്‍ വചന പ്രഘോഷണവും, മത പ്രവര്‍ത്തകരുടെ യോഗങ്ങള്‍ വിളിച്ചു കൂട്ടുകയും കൂടാതെ ഗ്രന്ഥ രചനയും ഉള്‍പ്പെടുന്നു. ഏതാണ്ട് 150 ഗ്രന്ഥങ്ങളോളം അദ്ദേഹം രചിച്ചിട്ടുണ്ട്. വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ വിജയത്തില്‍ അസ്വസ്ഥരായ ചില പുരോഹിതന്മാര്‍ അദ്ദേഹതിനെതിരായി തിരിഞ്ഞതിന്റെ ഫലമായി അദ്ദേഹം കാറ്റലോണിയ വിട്ട്‌ 1848-ല്‍ കാനറി ഐലന്റിലേക്ക് പോയി.

ഒ രു വര്‍ഷത്തിനുശേഷം തിരിച്ച് കാറ്റലോണിയയില്‍ എത്തിയ അദ്ദേഹം തന്റെ പ്രേഷിത പ്രവര്‍ത്തനം തുടര്‍ന്നു. 1849-ല്‍ അന്തോണി 6 പുരോഹിതന്മാരെ കൂട്ടി ക്ളാരെന്‍ഷിയന്‍സ് എന്ന്‍ പരക്കെ അറിയപ്പെടുന്ന ‘മിഷണറി സണ്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി’ എന്ന സഭക്ക്‌ അടിസ്ഥാനമിട്ടു. 1850-ല്‍ സ്പെയിനിലെ രാജ്ഞിയായ ഇസബെല്ല-II ന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധനെ ക്യൂബയിലെ സാന്റിയാഗോ രൂപതയുടെ മെത്രാനാക്കി വാഴിച്ചു.

അടുത്ത ഏഴ് വര്‍ഷത്തോളം വിശുദ്ധന്‍ അപ്പോസ്തോലിക സന്ദര്‍ശനങ്ങളും, നീഗ്രോകളെ അടിമകളാക്കുന്നതിനെതിരെയുള്ള പ്രചാരണങളുമായി മുന്നോട്ട് പോയി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി വിശുദ്ധന് നിരന്തരമായ വധഭീഷണി നേരിടേണ്ടി വന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ജീവനെടുക്കുവാനുള്ള ശ്രമം വരെ ഉണ്ടായി. 1857-ല്‍ രാജ്ഞിയെ കുമ്പസാരിപ്പിക്കുന്ന പുരോഹിതനായി അദ്ദേഹത്തെ സ്പെയിനിലേക്ക് തിരികെ വിളിച്ചു. ഇത് മൂലം മെത്രാന്മാരെ നാമ നിര്‍ദ്ദേശം ചെയ്യുന്നതില്‍ കുറെയൊക്കെ സ്വാധീനം ചെലുത്തി എസ്‌കോരിയയില്‍ സഭാ സംബന്ധമായ പഠനങ്ങള്‍ക്കുള്ള ഒരു കേന്ദ്രം തുടങ്ങുവാനും, സ്പെയിനിലെ സഭാ ആശ്രമങ്ങള്‍ക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.

1869-ല്‍ ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി അദ്ദേഹം റോമിലായിരുന്നു. ഇസബെല്ല-II നാടുകടത്തപ്പെട്ടപ്പോള്‍ അന്തോണിയും രാജ്ഞിയെ പിന്തുടര്‍ന്നു. സ്പാനിഷ് സ്ഥാനപതിയുടെ നിര്‍ബന്ധത്താല്‍ അദ്ദേഹം ഫോണ്ട്ഫ്രോയിടെയിലുള്ള സിസ്റ്റെര്‍ഷിയന്‍ ആശ്രമത്തില്‍ വീട്ടു തടങ്കലിലാവുകയും അവിടെ വച്ച് തന്റെ 63-മത്തെ വയസ്സില്‍ നിര്യാതനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൌതീകാവശിഷ്ടങ്ങള്‍ പിന്നീട് വിച്ചിലേക്ക് തിരികെ കൊണ്ട് വന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. അരേറ്റാസ്
  2. ആഫ്രിക്കക്കാരായ ഫെലിക്സ്, ഔടാക്ത്തൂസ്, ജാനുവാരിയൂസ്, ഫോര്‍ത്ത്നാത്തൂസ്,സ്പെതിമൂസ്
  3. സ്പെയിനിലെ ബര്‍ണാദ് കാല്‍വോ
  4. കാഡ് ഫാര്‍ക്ക്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

ദരിദ്രരോടു ദയകാണിക്കുന്നവന്‍ ഭാഗ്യവാന്‍.
കഷ്‌ടതയുടെ നാളുകളില്‍അവനെ കര്‍ത്താവു രക്‌ഷിക്കും.
കര്‍ത്താവ്‌ അവനെ പരിപാലിക്കുകയുംഅവന്റെ ജീവന്‍ സംരക്‌ഷിക്കുകയും ചെയ്യും.
അവന്‍ ഭൂമിയില്‍ അനുഗൃഹീതനായിരിക്കും;
അവിടുന്ന്‌ അവനെ ശത്രുക്കള്‍ക്കുവിട്ടുകൊടുക്കുകയില്ല.
കര്‍ത്താവ്‌ അവനു രോഗശയ്യയില്‍ആശ്വാസം പകരും;
അവിടുന്ന്‌ അവനു രോഗശാന്തി നല്‍കും.
സങ്കീര്‍ത്തനങ്ങള്‍ 41 : 1-3

ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്റെ ആഗമനം അടുത്തിരിക്കുന്നു. (യാക്കോബ്‌ 5: 8)

Establish your hearts, for the coming of the Lord, is at hand. (James 5:8)

അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല.
മത്തായി 13 : 58

നിന്റെ പ്രയത്‌നം കര്‍ത്താവില്‍അര്‍പ്പിക്കുക;
നിന്റെ പദ്‌ധതികള്‍ ഫലമണിയും.
സുഭാഷിതങ്ങള്‍ 16 : 3

Advertisements

എന്റെ മനോവ്യഥയില്‍നിന്ന്‌ ഞാന്‍ സംസാരിക്കും.എന്നെ കുറ്റം വിധിക്കരുതെന്നും എന്നെ എതിര്‍ക്കാന്‍ കാരണമെന്തെന്ന്‌അറിയിക്കണമെന്നും ഞാന്‍ ദൈവത്തോടു പറയും.
ജോബ്‌ 10:01-02

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ കര്‍ത്താവിനെപ്പോലെ പരിശുദ്‌ധനായി മറ്റാരുമില്ല.കര്‍ത്താവല്ലാതെ മറ്റാരുമില്ല.നമ്മുടെ ദൈവത്തെപ്പോലെ സുസ്‌ഥിരമായ ഒരു ആശ്രയമില്ല. 🕯️
📖 1 സാമുവല്‍ 2 : 2 📖
രോഗാതുരമായ ആത്മശരീരങ്ങളെ സ്നേഹത്തിലും സൗഖ്യത്തിലും പ്രത്യാശയിലും കുളിപ്പിക്കുന്ന കൂദാശയാണ് ദിവ്യകാരുണ്യം…….✍️
വി. ബര്‍ണദെത്ത 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

മനസ്‌സിലുള്ള ആലോചന അഗാധമായ ജലം പോലെയാണ്‌;
ഉള്‍ക്കാഴ്‌ചയുള്ളവന്‌ അതു കോരിയെടുക്കാം.
സുഭാഷിതങ്ങള്‍ 20 : 5

തങ്ങള്‍ വിശ്വസ്‌തരാണെന്നു പലരുംകൊട്ടിഘോഷിക്കാറുണ്ട്‌;
യഥാര്‍ഥത്തില്‍ വിശ്വസ്‌തനായഒരുവനെ ആര്‍ക്കു കണ്ടെത്താന്‍ കഴിയും?
സുഭാഷിതങ്ങള്‍ 20 : 6

സത്യസന്‌ധതയില്‍ ചരിക്കുന്നനീതിമാന്റെ പിന്‍തലമുറകള്‍അനുഗ്രഹിക്കപ്പെട്ടതാണ്‌.
സുഭാഷിതങ്ങള്‍ 20 : 7

ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവ്‌നോട്ടംകൊണ്ട്‌ എല്ലാ തിന്‍മകളെയുംപാറ്റിക്കൊഴിക്കുന്നു.
സുഭാഷിതങ്ങള്‍ 20 : 8

ഹൃദയം നിര്‍മലമാക്കി, പാപത്തില്‍നിന്നുശുദ്‌ധി നേടിയിരിക്കുന്നു എന്നുപറയാന്‍ ആര്‍ക്കു കഴിയും?
സുഭാഷിതങ്ങള്‍ 20 : 9

Advertisements

അവന്‍ ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രധാനപുരോഹിതന്‍മാരും ജനപ്രമാണികളും അവനെ സമീപിച്ചുചോദിച്ചു: എന്തധികാരത്താലാണ്‌ നീ ഇതൊക്കെ ചെയ്യുന്നത്‌? നിനക്ക്‌ ഈ അധികാരം നല്‍കിയത്‌ ആരാണ്‌?
യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ ഒന്നു ചോദിക്കട്ടെ. നിങ്ങള്‍ എന്നോട്‌ ഉത്തരം പറഞ്ഞാല്‍ എന്തധികാരത്താലാണ്‌ ഞാന്‍ ഇവയൊക്കെ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം.
യോഹന്നാന്റെ ജ്‌ഞാനസ്‌നാനം എവിടെ നിന്നായിരുന്നു? സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ? അവര്‍ പരസ്‌പരം ആലോചിച്ചു; സ്വര്‍ഗത്തില്‍ നിന്ന്‌ എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട്‌ നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന്‌ അവന്‍ ചോദിക്കും.
മനുഷ്യരില്‍നിന്ന്‌ എന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാല്‍, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു.
അതിനാല്‍, അവര്‍ യേശുവിനോടു മറുപടി പറഞ്ഞു: ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അപ്പോള്‍ അവന്‍ പറഞ്ഞു: എന്തധികാരത്താലാണ്‌ ഞാന്‍ ഇതു ചെയ്യുന്നതെന്ന്‌ നിങ്ങളോടു ഞാനും പറയുന്നില്ല.
മത്തായി 21 : 23-27

Advertisements

പ്രഭാതത്തില്‍ നഗരത്തിലേക്കു പോകുമ്പോള്‍ അവനു വിശന്നു.
വഴിയരികില്‍ ഒരു അത്തിവൃക്‌ഷം കണ്ട്‌ അവന്‍ അതിന്റെ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്‌ഷം ഉണങ്ങിപ്പോയി.
ഇതുകണ്ട്‌ ശിഷ്യന്‍മാര്‍ അദ്‌ഭുതപ്പെട്ടു; ആ അത്തിവൃക്‌ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു.
യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്‌താല്‍ അത്തിവൃക്‌ഷത്തോടു ഞാന്‍ ചെയ്‌തതു മാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുക; ഈ മലയോട്‌ ഇവിടെനിന്നു മാറി കടലില്‍ചെന്നു വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും.
വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
മത്തായി 21 : 18-22

Advertisements

യേശു ദേവാലയത്തില്‍ പ്രവേശിച്ച്‌ അവിടെ ക്രയവിക്രയം ചെയ്‌തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.
അവന്‍ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു.
അന്‌ധന്മാരും മുടന്തന്‍മാരും ദേവാലയത്തില്‍ അവന്റെ അടുത്തെത്തി. അവന്‍ അവരെ സുഖപ്പെടുത്തി.
അവന്‍ ചെയ്‌ത വിസ്‌മയകരമായ പ്രവൃത്തികളെയും ദാവീദിന്റെ പുത്രനു ഹോസാന എന്ന്‌ ഉദ്‌ഘോഷിച്ച്‌ ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ പ്രധാനപുരോഹിതന്‍മാരും നിയമജ്‌ഞരും രോഷാകുലരായി.
അവര്‍ അവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന്‌ നീ കേള്‍ക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്‌; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്‌തുതി ഒരുക്കി എന്ന്‌ നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?
അനന്തരം അവന്‍ അവരെ വിട്ട്‌ നഗരത്തില്‍നിന്ന്‌ ബഥാനിയായിലേക്കു പോയി അവിടെ താമസിച്ചു.
മത്തായി 21 : 12-17

Advertisements

യേശു ദേവാലയത്തില്‍ പ്രവേശിച്ച്‌ അവിടെ ക്രയവിക്രയം ചെയ്‌തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.
അവന്‍ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു.
അന്‌ധന്മാരും മുടന്തന്‍മാരും ദേവാലയത്തില്‍ അവന്റെ അടുത്തെത്തി. അവന്‍ അവരെ സുഖപ്പെടുത്തി.
അവന്‍ ചെയ്‌ത വിസ്‌മയകരമായ പ്രവൃത്തികളെയും ദാവീദിന്റെ പുത്രനു ഹോസാന എന്ന്‌ ഉദ്‌ഘോഷിച്ച്‌ ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ പ്രധാനപുരോഹിതന്‍മാരും നിയമജ്‌ഞരും രോഷാകുലരായി.
അവര്‍ അവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന്‌ നീ കേള്‍ക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്‌; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്‌തുതി ഒരുക്കി എന്ന്‌ നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?
അനന്തരം അവന്‍ അവരെ വിട്ട്‌ നഗരത്തില്‍നിന്ന്‌ ബഥാനിയായിലേക്കു പോയി അവിടെ താമസിച്ചു.
മത്തായി 21 : 12-17

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s