The Book of Psalms, Chapter 47 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 47 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 47

ജനതകളുടെമേല്‍ വാഴുന്ന ദൈവം

1 ജനതകളേ, കരഘോഷം മുഴക്കുവിന്‍. ദൈവത്തിന്റെ മുന്‍പില്‍ആഹ്‌ളാദാരവം മുഴക്കുവിന്‍.

2 അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്; അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്.

3 അവിടുന്നു രാജ്യങ്ങളുടെമേല്‍നമുക്കുവിജയം നേടിത്തന്നു; ജനതകളെ നമ്മുടെ കാല്‍ക്കീഴിലാക്കി.

4 അവിടുന്നു നമ്മുടെ അവകാശംതിരഞ്ഞെടുത്തുതന്നു; താന്‍ സ്‌നേഹിക്കുന്ന യാക്കോബിന്റെ അഭിമാനംതന്നെ.

5 ജയഘോഷത്തോടുംകാഹളനാദത്തോടുംകൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു.

6 ദൈവത്തെ പാടിപ്പുകഴ്ത്തുവിന്‍;സ്‌തോത്രങ്ങളാലപിക്കുവിന്‍; നമ്മുടെ രാജാവിനു സ്തുതികളുതിര്‍ക്കുവിന്‍;കീര്‍ത്തനങ്ങളാലപിക്കുവിന്‍.

7 ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്; സങ്കീര്‍ത്തനംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍.

8 ദൈവം ജനതകളുടെമേല്‍ വാഴുന്നു, അവിടുന്നു തന്റെ പരിശുദ്ധസിംഹാസനത്തിലിരിക്കുന്നു.

9 അബ്രാഹത്തിന്റെ ദൈവത്തിന്റെ ജനത്തെപ്പോലെ, ജനതകളുടെപ്രഭുക്കന്‍മാര്‍ ഒരുമിച്ചുകൂടുന്നു;ഭൂമിയുടെ രക്ഷാകവചങ്ങള്‍ദൈവത്തിന് അധീനമാണ്; അവിടുന്നു മഹോന്നതനാണ്.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s