October 29 വിശുദ്ധ നാര്‍സിസ്സസ്

⚜️⚜️⚜️ October 2️⃣9️⃣⚜️⚜️⚜️
വിശുദ്ധ നാര്‍സിസ്സസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് വിശുദ്ധ നാര്‍സിസ്സസിന്റെ ജനനം, ഏതാണ്ട് 80 വയസ്സായപ്പോഴേക്കുമാണ് അദ്ദേഹം ജെറുസലേം സഭയുടെ മുപ്പതാമത്തെ മെത്രാനായി അധികാരത്തിലെത്തുന്നത്. ഈ വിശുദ്ധനായ മെത്രാന്‍ വഴി ദൈവം കാണിച്ച നിരവധി അത്ഭുതങ്ങളുടെ ഓര്‍മ്മകള്‍ ജെറൂസലേമിലെ അക്കാലത്തെ ക്രൈസ്തവര്‍ സൂക്ഷിച്ചിരുന്നതായി യൂസേബിയൂസ്‌ സാക്ഷ്യപ്പെടുത്തുന്നു. അതിലൊരെണ്ണത്തെ കുറിച്ച് യൂസേബിയൂസ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

ഒരിക്കല്‍ ഒരു ഈസ്റ്റര്‍ രാത്രിയില്‍ ശെമ്മാച്ചന്‍മാരുടെ പക്കല്‍ ദേവാലയത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിനാവശ്യമായ എണ്ണ തീര്‍ന്നുപോയി. അക്കാലങ്ങളില്‍ ദേവാലയങ്ങളില്‍ വിളക്കുകള്‍ അത്യാവശ്യമായിരുന്നു. നാര്‍സിസ്സസ് ഉടന്‍ തന്നെ വിളക്ക് തെളിയിക്കുന്നതിന്റെ ചുമതലക്കാരോട് അടുത്തുള്ള കിണറുകളില്‍ നിന്നും വെള്ളം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. വെള്ളം കൊണ്ടുവന്നു കഴിഞ്ഞപ്പോള്‍ വെള്ളത്തിനു മുകളിലായി അദ്ദേഹം ചില പ്രാര്‍ത്ഥനകള്‍ മന്ത്രിച്ച ശേഷം വെള്ളമെടുത്ത് വിളക്കുകളില്‍ ഒഴിക്കുവാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ആ വെള്ളമെല്ലാം എണ്ണയായി മാറി. ഈ അത്ഭുതത്തിന്റെ ഓര്‍മ്മക്കായി യൂസേബിയൂസ്‌ വിശുദ്ധന്റെ ചരിത്രമെഴുതുന്ന കാലത്തും ഈ എണ്ണയില്‍ നിന്നും കുറച്ച് അവിടെ സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു.

ഒരിക്കലും തിരുത്തുവാനാകാത്ത മൂന്ന് പാപികള്‍ സഭാകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാട് മൂലം അദ്ദേഹത്തിനെതിരെ വ്യാജ കുറ്റാരോപണം നടത്തി. ഈ ആരോപണം എന്താണെന്ന് യൂസേബിയൂസ്‌ വിശദമാക്കിയിട്ടില്ല. ഒന്നാമന്‍ തന്റെ ആരോപണം തെറ്റാണെങ്കില്‍ താന്‍ അഗ്നിയാല്‍ നശിച്ചു പോകുമെന്നും, രണ്ടാമന്‍ തന്റെ ആരോപണം തെറ്റാണെങ്കില്‍ തനിക്ക്‌ മാരകമായ കുഷ്ഠരോഗം ബാധിച്ച്‌ നശിച്ച് പോകട്ടെയെന്നും, മൂന്നാമന്‍ തന്റെ ആരോപണം തെറ്റാണെന്ന് വന്നാല്‍ താന്‍ അന്ധനായി മാറട്ടെ എന്നും പറയുന്നു. എങ്ങിനെയാണെങ്കിലും ഇവരുടെ ആരോപണം സത്യമായിരുന്നില്ല. ആയതിനാല്‍ കുറച്ച്‌ കാലങ്ങള്‍ക്ക്‌ ശേഷം ദൈവീക ശിക്ഷ അവരെ തേടിയെത്തി.

ഒന്നാമന്‍ തന്റെ ഭവനത്തില്‍ വെന്തു മരിച്ചു, രണ്ടാമനാകട്ടെ കുഷ്ഠരോഗം ബാധിക്കുകയും ചെയ്തു, ഇതല്ലാം കണ്ട് ഭയന്ന മൂന്നാമന്‍ തങ്ങളുടെ ഗൂഡാലോചന തുറന്നു ഏറ്റ് പറഞ്ഞു. തന്റെ പാപം നിമിത്തം നിരന്തരമായി കണ്ണുനീരൊഴുക്കിയതിനാല്‍ മരിക്കുന്നതിനു മുമ്പ് അവന്‍ അന്ധനായി തീരുകയും ചെയ്തു. ഈ അപഖ്യാതികള്‍ മൂലം ജനങ്ങളുടെ ഇടയില്‍ നാര്‍സിസ്സസിനോടുള്ള ആദരവിന് കോട്ടമൊന്നും സംഭവിച്ചില്ല. ഈ അപവാദം മൂലം നാര്‍സിസ്സസ് ജെറൂസലേം വിട്ട് താന്‍ വളരെകാലമായി ആഗ്രഹിച്ചിരുന്നത് പോലത്തെ ഏകാന്ത ജീവിതം നയിച്ചു. കുറെ വര്‍ഷക്കാലം അദ്ദേഹം മറ്റാരാലും കാണപ്പെടാതെ ദൈവസ്തുതികളുമായി കഴിഞ്ഞു, അവിടെ അദ്ദേഹം ദൈവവുമായുള്ള അടുത്ത സംസര്‍ഗ്ഗത്തിലൂടെ എല്ലാ സന്തോഷങ്ങളും അനുഭവിച്ചു.

കുറച്ച് കാലങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ചുമതലയിലുള്ള പള്ളിയില്‍ പുരോഹിതനില്ലാതെ ഇരുന്നതിനാല്‍ സമീപ പ്രവിശ്യയിലെ മെത്രാന്‍ പിയൂസിനെ അവിടെ നിയമിച്ചു, അദ്ദേഹത്തിന് ശേഷം ജെര്‍മാനിയോണ്‍ പിന്നീട് നിയമിതനായി. പെട്ടെന്നുള്ള ജെര്‍മാനിയോണിന്‍റെ മരണത്തിനു ശേഷം ഗോര്‍ദിയൂസ് നിയമിതനായി. പിന്നീട് നാര്‍സിസ്സസ് ഇടവക വൈദികനായി നിയമിതനായി. വിശ്വാസികളുടെ സമൂഹം മുഴുവനും തങ്ങളുടെ ഇടയന്റെ തിരിച്ചുവരവില്‍ സന്തോഷം കൊണ്ടു. അദ്ദേഹത്തിന്റെ നിരപരാധിത്വം ആധികാരികമായി തെളിയിക്കപ്പെട്ടു.

തിരികെ തങ്ങളുടെ രൂപതയുടെ ഇടയനായി വാഴിക്കുകയും ചെയ്തു. പ്രായാധിക്യത്തിന്റെ വിഷമതകളാല്‍ ഇദ്ദേഹം വിശുദ്ധ അലക്സാണ്ടറിനെ തന്റെ സഹായത്തിനായി സഹമെത്രാനായി നിയമിച്ചു. വിശുദ്ധ നാര്‍സിസ്സസ് തന്റെ പ്രാര്‍ത്ഥനകള്‍ വഴിയും, പ്രചോദനം നല്‍കിയും തന്റെ ജനത്തെ സേവിച്ചു കൊണ്ടിരുന്നു. ഈജിപ്തിലെ ആര്‍സിനോയിറ്റസിനുള്ള കത്തില്‍ വിശുദ്ധ അലെക്സാണ്ടര്‍ നാര്‍സിസ്സസിന് അപ്പോള്‍ ഏതാണ്ട് 116 വയസ്സോളം പ്രായമായെന്ന് സാക്ഷ്യപ്പെടുത്തുയിട്ടുണ്ട്. ഒക്ടോബര്‍ 29-നാണ് റോമന്‍ രക്തസാക്ഷി പട്ടികയില്‍ ഈ വിശുദ്ധന്റെ ഓര്‍മ്മ ദിവസം.

നാം യഥാര്‍ത്ഥത്തില്‍ സഭയെ ദൈവത്തിന്റെ നിര്‍മ്മല കന്യകയായി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, ക്രിസ്തുമതത്തിന്റെ ആരംഭകാലങ്ങളിലുള്ള പ്രേഷിതര്‍ പ്രവര്‍ത്തിച്ചതുപോലെ നമ്മുടെ പുരോഹിതര്‍ക്കും സഭയുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കാനുള്ള വരം നല്കണമേ എന്ന് ദൈവത്തോട് അപേക്ഷിക്കാം.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ആന്‍
  2. ഫ്രാന്‍സിലെ ബോണ്ട്‌
  3. ചെഫ്
  4. കില്‍മാക്കുഡുവാഗിലെ കോള്‍മന്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

ബലിപീഠത്തിലെ അഗ്‌നി നിരന്തരം കത്തിക്കൊണ്ടിരിക്കണം.അതു കെട്ടുപോകരുത്‌.
ലേവ്യര്‍ 06:13

യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്‌.
ഹെബ്രായര്‍ 13 : 8

എന്നാല്‍, പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ എന്റെ കഷ്‌ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു. അവിടുന്ന്‌ എനിക്ക്‌ ഉത്തരമരുളി. പാതാളത്തിന്റെ ഉദരത്തില്‍ നിന്നു ഞാന്‍ നിലവിളിച്ചു; അവിടുന്ന്‌ എന്റെ നിലവിളി കേട്ടു. 🕯️
📖 യോനാ 2 : 2 📖
മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി നല്‍കപ്പെട്ട ദിവ്യരഹസ്യമാണ് വി.കുർബാന..✍️
സീറോ മലബാര്‍ ആരാധനക്രമം. 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്‌ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്‌ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്‌.
1 പത്രോസ് 4 : 12

ക്രിസ്‌തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.
1 പത്രോസ് 4 : 13

ക്രിസ്‌തുവിന്റെ നാമം നിമിത്തം നിന്‌ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്‌മാവ്‌, അതായത്‌ ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നു.
1 പത്രോസ് 4 : 14

നിങ്ങളിലാരും തന്നെകൊലപാതകിയോ മോഷ്‌ടാവോ ദുഷ്‌കര്‍മിയോ പരദ്രോഹിയോ ആയി പീഡസഹിക്കാന്‍ ഇടയാകരുത്‌.
1 പത്രോസ് 4 : 15

ക്രിസ്‌ത്യാനി എന്ന നിലയിലാണ്‌ ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്‌ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്‌ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട്‌ അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.
1 പത്രോസ് 4 : 16

Advertisements

പുനരുത്‌ഥാനമില്ലെന്നു പറയുന്ന സദുക്കായര്‍ അന്നുതന്നെ അവനെ സമീപിച്ചു ചോദിച്ചു:
ഗുരോ, ഒരുവന്‍ സന്താനമില്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ ആ വിധവയെ വിവാഹം ചെയ്‌ത്‌ സഹോദരനു സന്താനങ്ങളെ ഉത്‌പാദിപ്പിക്കണമെന്ന്‌മോശ അനുശാസിച്ചിട്ടുണ്ട്‌.
ഞങ്ങളുടെയിടയില്‍ ഏഴു സഹോദരന്‍മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം ചെയ്‌തു. സന്താനമില്ലാതെ ഭാര്യയെ സഹോദരനു വിട്ടുകൊണ്ട്‌ അവന്‍ മരണമടഞ്ഞു.
ഇങ്ങനെതന്നെ രണ്ടാമനും മൂന്നാമനും; അങ്ങനെ ഏഴാമന്‍വരെയും.
അവസാനം ആ സ്‌ത്രീയും മരിച്ചു.
അതിനാല്‍, പുനരുത്‌ഥാനത്തില്‍ അവള്‍ ഈ ഏഴുപേരില്‍ ആരുടെ ഭാര്യയായിരിക്കും? അവര്‍ക്കെല്ലാം അവള്‍ ഭാര്യയായിരുന്നിട്ടുണ്ടല്ലോ.
യേശു മറുപടി പറഞ്ഞു: വിശുദ്‌ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ മനസ്‌സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.
പുനരുത്‌ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്‌തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്‍ഗദൂതന്‍മാരെപ്പോലെയായിരിക്കും.
ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാണ്‌ എന്നു മരിച്ചവരുടെ പുനരുത്‌ഥാനത്തെപ്പറ്റി ദൈവം നിങ്ങളോട്‌ അരുളിച്ചെയ്‌തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലേ?
അവിടുന്ന്‌ മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ്‌.
ജനക്കൂട്ടം ഇതു കേട്ടപ്പോള്‍ അവന്റെ പ്രബോധനത്തെപ്പറ്റി ആശ്‌ചര്യപ്പെട്ടു.
മത്തായി 22 : 23-33

Advertisements

അപ്പോള്‍ ഫരിസേയര്‍ പോയി, യേശുവിനെ എങ്ങനെ വാക്കില്‍ കുടുക്കാം എന്ന്‌ ആലോചന നടത്തി.
അവര്‍ തങ്ങളുടെ അനുയായികളെ ഹേറോദേസ്‌ പക്‌ഷക്കാരോടൊത്ത്‌ അവന്റെ അടുത്ത്‌ അയച്ചുചോദിച്ചു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിര്‍ഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു.
അതുകൊണ്ടു ഞങ്ങളോടു പറയുക, നിനക്ക്‌ എന്തു തോന്നുന്നു, സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ?
അവരുടെ ദുഷ്‌ടത മനസ്‌സിലാക്കിക്കൊണ്ട്‌ യേശു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ പരീക്‌ഷിക്കുന്നതെന്ത്‌?
നികുതിക്കുള്ള നാണയം എന്നെക്കാണിക്കുക. അവര്‍ ഒരു ദനാറ അവനെ കാണിച്ചു.
യേശു ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്‌?
സീസറിന്റേ ത്‌ എന്ന്‌ അവര്‍ പറഞ്ഞു. അവന്‍ അരുളിച്ചെയ്‌തു: സീസറിനുള്ളത്‌ സീസറിനും ദൈവത്തിനുള്ളത്‌ ദൈവത്തിനും കൊടുക്കുക.
ഇതുകേട്ട്‌ അവര്‍ വിസ്‌മയഭരിതരായി അവനെ വിട്ടുപോയി.
മത്തായി 22 : 15-22

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s