The Book of Psalms, Chapter 60 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 60 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 60

തോല്‍പിക്കപ്പെട്ട ജനതയുടെ വിലാപം

1 ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചു, ഞങ്ങളുടെ പ്രതിരോധനിരകള്‍ തകര്‍ത്തു; അവിടുന്നു കുപിതനായിരുന്നു;ഞങ്ങളെ കടാക്ഷിക്കണമേ!

2 അവിടുന്നു ഭൂമിയെ വിറപ്പിച്ചു,അവിടുന്ന് അതിനെ പിളര്‍ന്നു. അതിന്റെ വിള്ളലുകള്‍ നികത്തണമേ!അത് ഇടിഞ്ഞു വീഴാറായിരിക്കുന്നു.

3 അങ്ങു സ്വന്തം ജനത്തെ കഠിനയാതനയ്ക്ക് ഇരയാക്കി; അവിടുന്നു ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു.

4 വില്ലില്‍നിന്ന് ഓടിയകലാന്‍ തന്റെ ഭക്തര്‍ക്ക് അടയാളമായി അവിടുന്ന് ഒരു കൊടി ഉയര്‍ത്തി.

5 ഞങ്ങളുടെ പ്രാര്‍ഥന കേട്ട്അങ്ങയുടെ വലത്തുകൈയാല്‍ഞങ്ങളെ രക്ഷിക്കണമേ! അങ്ങയുടെ പ്രിയജനം മോചിതരാകട്ടെ!

6 ദൈവം തന്റെ വിശുദ്ധ മന്ദിരത്തില്‍നിന്ന് അരുളിച്ചെയ്തു: ആനന്ദപൂര്‍വം ഞാന്‍ ഷെക്കെമിനെവിഭജിക്കുകയും സുക്കോത്തു താഴ്‌വര അളന്നുതിരിക്കുകയും ചെയ്യും.

7 ഗിലയാദ് എന്‍േറതാണ്,മനാസ്‌സെയും എന്‍േറതു തന്നെ; എഫ്രായിം എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ്.

8 മൊവാബ് എന്റെ ക്ഷാളനപാത്രം; ഏദോമില്‍ ഞാന്‍ എന്റെ പാദുകം അഴിച്ചുവയ്ക്കും; ഫിലിസ്ത്യയുടെമേല്‍ ഞാന്‍ വിജയഘോഷം മുഴക്കും.

9 സുരക്ഷിത നഗരത്തിലേക്ക്ആര് എന്നെ നയിക്കും? ഏദോമിലേക്ക് ആര് എന്നെ കൊണ്ടുപോകും?

10 ദൈവമേ, അങ്ങ് ഞങ്ങളെ പരിത്യജിച്ചില്ലേ? അങ്ങ് ഞങ്ങളുടെ സൈന്യത്തോടൊപ്പം ഇല്ലല്ലോ.

11 ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! മനുഷ്യന്റെ സഹായം വ്യര്‍ഥമാണ്.

12 ദൈവത്തോടൊത്തു ഞങ്ങള്‍ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെചവിട്ടിമെതിക്കുന്നത്.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s