The Book of Psalms, Chapter 63 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 63 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 63

ദൈവത്തിനുവേണ്ടി ദാഹിക്കുന്നു

1 ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നപോലെഎന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.

2 അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍ വിശുദ്ധ മന്ദിരത്തില്‍ വന്നു.

3 അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്; എന്റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും.

4 എന്റെ ജീവിതകാലം മുഴുവന്‍ഞാന്‍ അങ്ങയെ പുകഴ്ത്തും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെനാമം വിളിച്ചപേക്ഷിക്കും.

5 കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും

6 രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ചുധ്യാനിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ മജ്ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു. എന്റെ അധരങ്ങള്‍ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.

7 അവിടുന്ന് എന്റെ സഹായമാണ്; അങ്ങയുടെ ചിറകിന്‍കീഴില്‍ഞാന്‍ ആനന്ദിക്കും.

8 എന്റെ ആത്മാവ് അങ്ങയോട്ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെവലത്തുകൈ എന്നെതാങ്ങിനിര്‍ത്തുന്നു.

9 എന്റെ ജീവന്‍ നശിപ്പിക്കാന്‍ നോക്കുന്നവര്‍ ഭൂമിയുടെ അഗാധഗര്‍ത്തങ്ങളില്‍ പതിക്കും.

10 അവര്‍ വാളിന് ഇരയാകും; അവര്‍ കുറുനരികള്‍ക്കു ഭക്ഷണമാകും.

11 എന്നാല്‍, രാജാവു ദൈവത്തില്‍ സന്തോഷിക്കും; അവിടുത്തെനാമത്തില്‍ സത്യംചെയ്യുന്നവര്‍ അഭിമാനംകൊള്ളും, നുണയരുടെ വായ് അടഞ്ഞുപോകും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s