November 1 സകല വിശുദ്ധരുടെയും തിരുനാൾ

⚜️⚜️⚜️ November 0️⃣1️⃣⚜️⚜️⚜️
സകല വിശുദ്ധരുടെയും തിരുനാൾ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഇന്ന് നാം സകല വിശുദ്ധരുടെയും ദിനം ആചരിക്കുകയാണ്. വിശുദ്ധീകരിക്കപ്പെട്ടവര്‍, നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്നാ നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു. “നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാനുള്ള ദൈവീക വിളിയുണ്ട്”. സ്വര്‍ഗ്ഗത്തിലെ ഈ വിശുദ്ധ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ എന്താണ് ചെയ്യേണ്ടത്‌?

നാം ദൈവത്തിന്റെ കാലടികളെ പിന്തുടര്‍ന്ന്‍ അവന്റെ പ്രതിരൂപമായി മാറണം. എല്ലാകാര്യത്തിലും സ്വര്‍ഗ്ഗീയ പിതാവിന്റെ ഹിതമാരായുകയും അതനുസരിച്ച് വര്‍ത്തിക്കുകയും വേണം. നാം നമുക്കുള്ളതെല്ലാം ദൈവത്തിനു മഹത്വത്തിനായി സമര്‍പ്പിക്കുകയും അയല്‍ക്കാരന്റെ സേവനത്തിന്‌ സന്നദ്ധനാവുകയും വേണം. ഇപ്രകാരം ദൈവമക്കളുടെ വിശുദ്ധി നന്മയുടെ നല്ല വിളവെടുപ്പിനു പാകമാം വിധത്തില്‍ വളരുകയും, സഭാ ചരിത്രത്തില്‍ കാണപ്പെടുന്ന നിരവധി വിശുദ്ധ ജീവിതം പോലെ ആദരിക്കപ്പെടുകയും ചെയ്യും (“Lumen Gentium, 40).

നവംബര്‍ 1ന് ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറക്കരുത്‌. സഭ വര്‍ഷം മുഴുവനും ഒന്നിന് പുറകെ മറ്റൊന്നായി ഓരോ വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ ഈ ദിവസം തിരുസഭ ഇവരെയെല്ലാവരെയും ഒറ്റ ആഘോഷത്തില്‍ ഒരുമിച്ചു ചേര്‍ക്കുന്നു. സഭക്കറിയാവുന്ന വിശുദ്ധരെ കൂടാതെ, സകല ദേശങ്ങളില്‍ നിന്നും, ഗോത്രങ്ങളില്‍ നിന്നും കുഞ്ഞാടിന്റെ ദര്‍ശനത്തില്‍ തൂവെള്ള വസ്ത്രധാരികളായി, കൈകളില്‍ ഒലിവിലകളുമായി സ്വന്തം രക്തത്താല്‍ തങ്ങളെ വീണ്ടെടുത്ത രക്ഷകനെ സ്തുതിച്ചു കൊണ്ട് നില്‍ക്കുന്ന സകല വിശുദ്ധരെയും തിരുസഭ ഈ ദിവസം അനുസ്മരിക്കുന്നു.

സകല വിശുദ്ധരുടെയും ഈ തിരുന്നാള്‍ നമുക്ക്‌ പ്രചോദനം നല്‍കുന്നതാണ്. ഈ സ്വര്‍ഗ്ഗീയ വിശുദ്ധരില്‍ പലരും ഒരുപക്ഷെ നമ്മെപോലെ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചവരായിരിക്കാം. നമ്മളെ പോലെ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍. വിശ്വാസത്തിന്റെ ബലം സിദ്ധിച്ചവര്‍. യേശുവിന്റെ പ്രബോധനങ്ങള്‍ മുറുകെ പിടിച്ച്‌ നമുക്ക്‌ മുന്നേ സഞ്ചരിച്ചവര്‍. പൗരസ്ത്യ ദേശങ്ങളില്‍ ഈ തിരുന്നാള്‍ വളരെ പ്രാധ്യാനത്തോടെ ആഘോഷിക്കുന്നു. എട്ടാം നൂറ്റാണ്ടിലാണ് പാശ്ചാത്യദേശങ്ങളില്‍ ഈ തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയത്.

റോമന്‍ രക്തസാക്ഷിപട്ടികയില്‍ ഈ ദിനത്തിന്റെ പ്രശസ്തി ഗ്രിഗറി നാലാമനുള്ളതാണ്. അദ്ദേഹം മുഴുവന്‍ ക്രിസ്ത്യന്‍ ലോകത്തോടും ഈ തിരുന്നാള്‍ ആഘോഷിക്കുവാന്‍ പറഞ്ഞു. അദ്ദേഹത്തിന് ശേഷം വന്ന ഗ്രിഗറി മൂന്നാമനും ഇത് തുടര്‍ന്നു. റോമിലാകട്ടെ മെയ്‌ 13ന് സെന്‍റ് മേരീസ്, രക്തസാക്ഷികളുടെ പള്ളിയില്‍ വാര്‍ഷിക ഓര്‍മ്മ പുതുക്കല്‍ നടത്തി പോന്നു. വിജാതീയര്‍ സകല ദൈവങ്ങള്‍ക്കുമായി സമര്‍പ്പിച്ചിട്ടുള്ള അഗ്രിപ്പായുടെ ക്ഷേത്രമായ പഴയ പാന്തിയോന്‍ ആണ് ഈ പള്ളി. പിന്നീട് ഇവിടെക്ക് ബോണിഫസ് നാലാമന്‍ ഗ്രിഗറി ഏഴാമന്റെ കല്ലറയില്‍ നിന്നും പല ഭൌതികാവശിഷ്ടങ്ങളും ഇവിടേക്ക്‌ മാറ്റുകയും നവംബര്‍ 1നു ഈ ദിവസം ആഘോഷിക്കുവാനും തുടങ്ങി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ഔവേണിലെ അമാബിലീസ്
  2. ക്ലേര്‍മോണ്ട് ബിഷപ്പായിരുന്ന ഔസ്ത്രെമോണിയൂസ്
  3. ക്ലെര്‍മോണ്ട് ബിഷപ്പായിരുന്ന സെസാരിയൂസ്
  4. വെയില്‍സിലെ സെയിത്തോ
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

November 1 🌹

ഇന്ന് സകല വിശുദ്ധരുടെയും തിരുന്നാൾ .
വിശുദ്ധിയിൽ ജീവിക്കുവാനുള്ള കൃപയ്ക്കു വേണ്ടി നമ്മുക്ക് അവരോട് മാദ്ധ്യസ്ഥം യാചിക്കാം.

🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

🌺🌼🌺 സകല വിശുദ്ധരുടെയും തിരുന്നാൾ ആശംസകൾ 🌺🌼🌺

🌹 ഇന്ന് വിശുദ്ധരുടെ മഹോത്സവം

നമുക്ക് മുന്നേ ദൈവസന്നിധി പ്രാപിച്ച സകല വിശുദ്ധരുടെ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പുണ്യ ദിനം.

സന്തോഷത്തോടും സങ്കടത്തോടും കൂടി ഒരു സാധാരണ ജീവിതം നയിച്ച വ്യക്തികൾ , തിന്മയുടെ ശക്തിയോട് നിരന്തരമായി പോരാടി സഹനത്തിന്റെ കാസ മട്ടുവരെ കുടിച്ച്, കുരിശിന്റെ മഹത്വം ശരിക്കു മനസ്സിലാക്കി ജീവിതം നയിച്ചവരാണ് ഈ വിശുദ്ധാത്മാക്കൾ.

ഈ വിശുദ്ധാത്മാക്കളെ പോലെ നമ്മുടെ ജീവിതയാത്രയിലെ സഹന സമരത്തിലും തളരാതെ പതറാതെ ധീരതയോടെ മുന്നോട്ട് നീങ്ങുവാൻ, സുവിശേഷത്തിണ്റ്റെ സാക്ഷികളാകുവാനും വേണ്ട അനുഗ്രഹം ഈ സ്വർഗ്ഗീയ മദ്ധ്യസ്ഥർ വഴി ദിവ്യ നസ്രായനോട് യാചിക്കാം. 🌼🌺🌼

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

❤️സകല വിശുദ്ധരുടെയും തിരുന്നാൾ
🔥🙏പ്രാർത്ഥന 🙏🔥

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ സകലവിശുദ്ധരുടെയും പുണ്യയോഗ്യതകള്‍
ഒരു ആഘോഷത്തിലൂടെ ആദരിക്കാന്‍
അങ്ങു ഞങ്ങള്‍ക്ക് അനുഗ്രഹം നല്കുന്നുവല്ലോ.

നിരവധി വിശുദ്ധരുടെ മാധ്യസ്ഥ്യംവഴി,
ഞങ്ങളാഗ്രഹിക്കുന്ന പാപമോചനവും അനുഗ്രഹവും
സമൃദ്ധമായി ചൊരിയണമേ.

അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഞങ്ങളുടെ പ്രാർത്ഥന കേട്ടരുളണമേ.
ആമ്മേൻ

🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️👑👑👑👑👑👑👑👑👑👑👑👑👑

Advertisements

പാപം നിറഞ്ഞതും അവിശ്വസ്‌തവുമായ ഈ തലമുറയില്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്‌ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്റെ പിതാവിന്റെ മഹത്വത്തില്‍ പരിശുദ്‌ധ ദൂതന്‍മാരോടുകൂടെ വരുമ്പോള്‍ ലജ്‌ജിക്കും.
മര്‍ക്കോസ്‌ 8 : 38

ദൈവമേ, അങ്ങയുടെ നാമത്താല്‍എന്നെ രക്‌ഷിക്കണമേ!
അങ്ങയുടെ ശക്‌തിയില്‍ എനിക്കുനീതി നടത്തിത്തരണമേ!
ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
എന്റെ അധരങ്ങളില്‍നിന്ന്‌ഉതിരുന്ന വാക്കുകള്‍ ശ്രദ്‌ധിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 54 : 1-2

ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്‌ഷിക്കുന്നു എന്നു നാം അറിയുന്നു. (1 യോഹന്നാന്‍ 5 : 18)

We know that everyone who has been born of God does not keep on sinning, but he who was born of God protects him.(1 John 5:18)

ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?
ജറെമിയാ 32 : 27

Advertisements

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 34 : 5

ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ കഷ്‌ടതകളിലുംനിന്ന്‌അവനെ രക്‌ഷിക്കുകയും ചെയ്‌തു.
സങ്കീര്‍ത്തനങ്ങള്‍ 34 : 6

കര്‍ത്താവിന്റെ ദൂതന്‍ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച്‌അവരെ രക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 7

കര്‍ത്താവ്‌ എത്രനല്ലവനെന്നുരുചിച്ചറിയുവിന്‍;
അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
സങ്കീര്‍ത്തനങ്ങള്‍ 34 : 8

കര്‍ത്താവിന്റെ വിശുദ്‌ധരേ,അവിടുത്തെ ഭയപ്പെടുവിന്‍;
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക്‌ഒന്നിനും കുറവുണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 34 : 9

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s