November 9 വിശുദ്ധ തിയോഡര്‍

⚜️⚜️⚜️ November 0️⃣9️⃣⚜️⚜️⚜️
വിശുദ്ധ തിയോഡര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഒരു ക്രിസ്ത്യന്‍ പടയാളിയായിരുന്നു വിശുദ്ധ തിയോഡര്‍. തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റി വെച്ച അദ്ദേഹം A.D 303-ല്‍ അമേസീയിലെ സൈബെലെയിലെയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീ കൊളുത്തി നശിപ്പിച്ചു. സൈന്യങ്ങളുടെ തലവന്‍ അദ്ദേഹം തന്റെ വിശ്വാസം ഉപേക്ഷിക്കുകയും തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യുകയാണെങ്കില്‍ വിശുദ്ധനോട് കരുണ കാണിക്കാമെന്ന് പറഞ്ഞു.

എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ വിശ്വാസം മുറുകെപ്പിടിച്ചു. തുടര്‍ന്ന്‍ വിഗ്രഹാരാധകര്‍ അദ്ദേഹത്തെ തുറുങ്കിലടക്കുകയും വാരിയെല്ല് കാണത്തക്കവിധം അദ്ദേഹത്തിന്റെ മാംസം കൊളുത്തുകള്‍ ഉപയോഗിച്ചു പിച്ചിചീന്തുകയും ചെയ്തു. ക്രൂരമായ ഈ മര്‍ദ്ദനങ്ങള്‍ക്ക് ഇടയിലും വിശുദ്ധന്‍ ഇങ്ങനെ പാടി “ഞാന്‍ എപ്പോഴും എന്റെ ദൈവത്തെ വാഴ്ത്തും; ദൈവസ്തുതികള്‍ എപ്പോഴും നാവിലുണ്ടായിരിക്കും”. പ്രാര്‍ത്ഥനയിലും ദൈവ-സ്തുതികളിലും മുഴുകിയിരിക്കെ നവംബര്‍ 9ന് അദ്ദേഹത്തെ ജീവനോടെ കത്തിക്കുകയാണുണ്ടായത്.

വിശുദ്ധ തിയോഡറിനെ കുറിച്ചുള്ള നിസ്സായിലെ വിശുദ്ധ ഗ്രിഗറിയുടെ പ്രശംസാ വചനങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. മദ്ധ്യയുഗം മുതല്‍ തന്നെ ‘കാജെതായില്‍’ ഈ വിശുദ്ധനെ ആദരിച്ച് തുടങ്ങിയിരുന്നു. ഗ്രീക്കുകാര്‍ ഈ വിശുദ്ധനെ സൈന്യങ്ങളുടെ മദ്ധ്യസ്ഥനായാണ്‌ ബഹുമാനിക്കുന്നത്. ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റോമില്‍ വിശുദ്ധനായി ഒരു പള്ളി സമര്‍പ്പിക്കപ്പെട്ടു. റോമില്‍ വിശുദ്ധ കൊസ്മാസിന്റെയും ഡാമിയന്റെയും ദേവാലയത്തിന്‍റെ ഒരു ഭാഗത്ത്‌ ഈ വിശുദ്ധന്റെ ചിത്രം മാര്‍ബിളില്‍ ആലേഖനം ചെയ്തിരിക്കുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. സലോണിക്കയിലെ അലക്സാണ്ടര്‍
  2. വെയില്‍സിലെ പാബോ
  3. യോസ്റ്റോലിയായും സോപ്പാത്രായും
  4. വിറ്റോണിയൂസ്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്‌. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്‌?പ്രകാശത്തിന്‌ അന്‌ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്‌?
2 കോറിന്തോസ്‌ 6 : 14

ക്രിസ്‌തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്‌? വിശ്വാസിക്ക്‌ അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്‌?
2 കോറിന്തോസ്‌ 6 : 15

ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്‌? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്‌. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്‌തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും.
2 കോറിന്തോസ്‌ 6 : 16

ആകയാല്‍, നിങ്ങള്‍ അവരെവിട്ട്‌ ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന്‌ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. അശുദ്‌ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്‌; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;
2 കോറിന്തോസ്‌ 6 : 17

ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്‍മാരും പുത്രികളും ആയിരിക്കും എന്നു സര്‍വശക്‌തനായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
2 കോറിന്തോസ്‌ 6 : 18

Advertisements

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവേ, നീതിപൂര്‍വം എന്നെതിരുത്തണമേ. എന്നാല്‍ കോപത്തോടെ അരുതേ. അല്ലെങ്കില്‍ ഞാന്‍ ഇല്ലാതായിപ്പോകും.🕯️
📖 ജറെമിയാ 10 : 24 📖

ആരാധ്യനായ ദൈവത്തെ അപ്പത്തില്‍ കാണുക. അവനുമായി ഗാഢബന്ധത്തിലാവുക..✍️
സമ്പ്രാനിലെ വി. എല്‍സെയര്‍.🌻 🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്‌മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും.
യാക്കോബ്‌ 4 : 10

അവിടുന്നു സ്വര്‍ഗത്തില്‍നിന്നുസഹായമയച്ച്‌ എന്നെ രക്‌ഷിക്കും,
എന്നെ ചവിട്ടിമെതിക്കുന്നവരെഅവിടുന്നു ലജ്‌ജിപ്പിക്കും;
ദൈവം തന്റെ കാരുണ്യവുംവിശ്വസ്‌തതയും അയയ്‌ക്കും,
മനുഷ്യമക്കളെ ആര്‍ത്തിയോടെ വിഴുങ്ങുന്ന
സിംഹങ്ങളുടെ നടുവിലാണു ഞാന്‍;
അവയുടെ പല്ലുകള്‍ കുന്തങ്ങളുംഅസ്‌ത്രങ്ങളുമാണ്‌,
അവയുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളും.
ദൈവമേ, അങ്ങ്‌ ആകാശത്തിനുമേല്‍ഉയര്‍ന്നുനില്‍ക്കണമേ;
അങ്ങയുടെ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 57 : 3-5

Advertisements

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

ഒമ്പതാം തീയതി

     ജപം

നിത്യനായ സര്‍വ്വേശ്വരാ! ശുദ്ധീകരണ സ്ഥലത്തില്‍ കിടക്കുന്ന അങ്ങേ ദാസന്മാരുടെ ആത്മാക്കളുടെ മേല്‍ അങ്ങേ കൃപയെ ധാരാളമായി വര്‍ഷിക്കണമേ. ജ്ഞാനസ്നാനം വഴിയായി അങ്ങേ തിരുപുത്രന്‍റെ മരണഫലം അനുഭവിപ്പാനിടയായ ഇവര്‍ താമസം കൂടാതെ അങ്ങയെ അഭിമുഖമായി ദര്‍ശിക്കുന്നതിനിട വരുത്തിയരുളണമെന്ന് കര്‍ത്താവേ! ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

   സൂചന

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ

 സുകൃതജപം

ഈശോയേ, ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ.

 സല്‍ക്രിയ

ശുദ്ധീകരണ സ്ഥലത്തിലുള്ള ആത്മാക്കളെക്കുറിച്ച് ദേവാലയത്തില്‍ എന്തെങ്കിലും കാഴ്ച കൊടുക്കുക.

Advertisements

സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത്‌ മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം.
അവരില്‍ അഞ്ചു പേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ വിവേകവതികളുമായിരുന്നു.
വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല.
വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു.
മണവാളന്‍ വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി.
അര്‍ധരാത്രിയില്‍, ഇതാ, മണവാളന്‍! പുറത്തുവന്ന്‌ അവനെ എതിരേല്‍ക്കുവിന്‍! എന്ന്‌ ആര്‍പ്പുവിളിയുണ്ടായി.
ആ കന്യകമാരെല്ലാം ഉണര്‍ന്ന്‌ വിളക്കുകള്‍ തെളിച്ചു.
വിവേക ശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക.
വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍.
അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന്‌ അകത്തു പ്രവേശിച്ചു; വാതില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌തു.
പിന്നീട്‌ മറ്റു കന്യകമാര്‍ വന്ന്‌, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന്‌ അപേക്‌ഷിച്ചു.
അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല.
അതുകൊണ്ട്‌ ജാഗരൂകരായിരിക്കുവിന്‍. ആദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.
മത്തായി 25 : 1-13

Advertisements

അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്‌ദ്രന്‍ പ്രകാശം തരുകയില്ല. നക്‌ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്‌തികള്‍ ഇളകുകയും ചെയ്യും.
അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്‌ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്‌തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും.
വലിയ കാഹളധ്വനിയോടുകൂടെ തന്റെ ദൂതന്‍മാരെ അവന്‍ അയയ്‌ക്കും. അവര്‍ ആകാശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നാലുദിക്കുകളിലുംനിന്ന്‌ അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്‌സിലാക്കുന്നു.
അതുപോലെ, ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്‌, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
മത്തായി 24 : 29-36

Advertisements

ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചവിനാശത്തിന്റെ അശുദ്‌ധലക്‌ഷണം വിശുദ്‌ധ സ്‌ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ –
യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ.
പുരമുകളിലായിരിക്കുന്നവന്‍ വീട്ടില്‍ നിന്ന്‌ എന്തെങ്കിലും എടുക്കാന്‍ താഴേക്ക്‌ ഇറങ്ങാതിരിക്കട്ടെ.
വയലിലായിരിക്കുന്നവന്‍ മേലങ്കിയെടുക്കാന്‍ പിന്തിരിയരുത്‌.
ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം!
നിങ്ങളുടെ പലായനം ശീതകാലത്തോ സാബത്തിലോ ആകാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.
എന്തെന്നാല്‍, ലോകാരംഭം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാനിടയില്ലാത്ത, ഉഗ്രപീഡനം അന്നുണ്ടാകും.
ആദിവസങ്ങള്‍ പരിമിതപ്പെടുത്തിയില്ലായിരുന്നെങ്കില്‍, ഒരുവനും രക്‌ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവരെ പ്രതി ആദിവസങ്ങള്‍ പരിമിതപ്പെടുത്തും.
ഇതാ, ക്രിസ്‌തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്‌.
കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും.
ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
അതുകൊണ്ട്‌, അവന്‍ മരുഭൂമിയിലുണ്ടെന്ന്‌ അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്‌. അവന്‍ മുറിക്കുള്ളിലുണ്ട്‌ എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്‌.
കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.
ശവമുള്ളിടത്ത്‌ കഴുകന്‍മാര്‍ വന്നുകൂടും.
മത്തായി 24 : 15-28

Advertisements

അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച്‌ അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയുംയുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!
യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.
പലരും എന്റെ നാമത്തില്‍ വന്ന്‌, ഞാന്‍ ക്രിസ്‌തുവാണ്‌ എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും.
നിങ്ങള്‍യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്‌. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്‌. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല.
ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും.
ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്‌.
അവര്‍ നിങ്ങളെ പീഡനത്തിന്‌ ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും.
അനേകര്‍ വിശ്വാസം ഉപേക്‌ഷിക്കുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.
നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട്‌ അനേകരെ വഴിതെറ്റിക്കും.
അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും.
എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും.
എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.
മത്തായി 24 : 3-14

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s