The Book of Psalms, Chapter 90 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 90 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 90

അനശ്വരനായ ദൈവവും നശ്വരനായ മനുഷ്യനും.

1 കര്‍ത്താവേ, അങ്ങു തലമുറതലമുറയായിഞങ്ങളുടെ ആശ്രയമായിരുന്നു.2 പര്‍വതങ്ങള്‍ക്കുരൂപം നല്‍കുന്നതിനുമുന്‍പ്, ഭൂമിയും ലോകവും അങ്ങു നിര്‍മിക്കുന്നതിനുമുന്‍പ്, അനാദി മുതല്‍ അനന്തതവരെഅവിടുന്നു ദൈവമാണ്.

3 മനുഷ്യനെ അവിടുന്നു പൊടിയിലേക്കുമടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍ എന്ന് അങ്ങു പറയുന്നു.

4 ആയിരം വത്‌സരം അങ്ങയുടെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരുയാമംപോലെയും മാത്രമാണ്.

5 അവിടുന്നു മനുഷ്യനെ, ഉണരുമ്പോള്‍മാഞ്ഞുപോകുന്ന സ്വപ്നം പോലെതുടച്ചുമാറ്റുന്നു; പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍.

6 പ്രഭാതത്തില്‍ അതു തഴച്ചുവളരുന്നു; സായാഹ്‌നത്തില്‍ അതുവാടിക്കരിയുന്നു,

7 അങ്ങയുടെ കോപത്താല്‍ ഞങ്ങള്‍ ക്ഷയിക്കുന്നു; അങ്ങയുടെ ക്രോധത്താല്‍ ഞങ്ങള്‍പരിഭ്രാന്തരാകുന്നു.

8 ഞങ്ങളുടെ അകൃത്യങ്ങള്‍ അങ്ങയുടെമുന്‍പിലുണ്ട്; ഞങ്ങളുടെ രഹസ്യപാപങ്ങള്‍ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തില്‍ വെളിപ്പെടുന്നു.

9 ഞങ്ങളുടെ ദിനങ്ങള്‍ അങ്ങയുടെ ക്രോധത്തിന്റെ നിഴലില്‍ കടന്നുപോകുന്നു; ഞങ്ങളുടെ വര്‍ഷങ്ങള്‍ ഒരു നെടുവീര്‍പ്പുപോലെ അവസാനിക്കുന്നു.

10 ഞങ്ങളുടെ ആയുഷ്‌കാലം എഴുപതുവര്‍ഷമാണ്; ഏറിയാല്‍ എണ്‍പത്;എന്നിട്ടും അക്കാലമത്രയും അധ്വാനവും ദുരിതവുമാണ്; അവ പെട്ടെന്നു തീര്‍ന്നു ഞങ്ങള്‍ കടന്നുപോകും.

11 അങ്ങയുടെ കോപത്തിന്റെ ഉഗ്രതയുംക്രോധത്തിന്റെ ഭീകരതയും ആര് അറിഞ്ഞിട്ടുണ്ട്?

12 ഞങ്ങളുടെ ആയുസ്‌സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ!

13 കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും? അങ്ങയുടെ ദാസരോട്അലിവു തോന്നണമേ!

14 പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ.

15 അവിടുന്നു ഞങ്ങളെ പീഡിപ്പിച്ചിടത്തോളം ദിവസങ്ങളും, ഞങ്ങള്‍ ദുരിതമനുഭവിച്ചിടത്തോളം വര്‍ഷങ്ങളും സന്തോഷിക്കാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ!

16 അങ്ങയുടെ ദാസര്‍ക്ക് അങ്ങയുടെ പ്രവൃത്തിയും അവരുടെ മക്കള്‍ക്ക് അങ്ങയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ!

17 ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ!ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s