November 12 വിശുദ്ധ ജോസഫാറ്റ്‌

⚜️⚜️⚜️ November 1️⃣2️⃣⚜️⚜️⚜️
വിശുദ്ധ ജോസഫാറ്റ്‌
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1580-ല്‍ അക്കാലത്തെ പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വോള്‍ഹിനിയ എന്ന സ്ഥലത്താണ് വിശുദ്ധ ജോസഫാറ്റ്‌ കുണ്‍സെവിക്സ് ജനിച്ചത്. ജോണ്‍ എന്നായിരുന്നു വിശുദ്ധന്റെ മാമോദീസ പേര്. രക്ഷകന്റെ സഹനങ്ങളെ കുറിച്ച് ചെറുപ്പത്തില്‍ തന്നെ അറിവ്‌ നേടിയ വിശുദ്ധന്റെ ഹൃദയം ക്രൂശിത രൂപത്തിന്റെ വിശുദ്ധ ഭാഗത്ത്‌ നിന്നുമുള്ള അമ്പേറ്റ് മുറിപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു.

1604-ല്‍ യുക്രേനിയയില്‍ വിശുദ്ധ ബേസില്‍ സ്ഥാപിച്ച ബാസിലിയന്‍സ് സഭയില്‍ ചേരുകയും ഒരു സന്യാസിയായി അദ്ദേഹം ആത്മീയമായ ജീവിതം നയിക്കുകയും ചെയ്തു. ശൈത്യകാലങ്ങളില്‍ പോലും വിശുദ്ധന്‍ നഗ്നപാദനായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. വീഞ്ഞും മാംസവും ഇദ്ദേഹം പൂര്‍ണ്ണമായും വര്‍ജ്ജിച്ചിരുന്നു.

1614-ല്‍ വിശുദ്ധന്‍ റഷ്യയിലെ വില്നായിലുള്ള ഒരു ആശ്രമത്തിന്റെ പരമാധികാരിയായി നിയമിതനാവുകയും നാല് വര്‍ഷത്തിനുശേഷം പൊളോട്സ്ക്കിലെ മെത്രാപ്പോലീത്തയായി നിയമിതനാവുകയും ചെയ്തു. സഭയുടെ ഏകീകരണത്തിനായി വിശുദ്ധന്‍ അശ്രാന്തം പരിശ്രമിച്ചു. പാവപ്പെട്ടവരുടെ ഒരു വലിയ സുഹൃത്തായിരുന്നു വിശുദ്ധന്‍. ഒരിക്കല്‍ ഒരു പാവപ്പെട്ട വിധവയെ സഹായിക്കുന്നതിനായി തന്റെ മെത്രാന്റെ അധികാര പദവി വസ്ത്രം വരെ വിശുദ്ധന്‍ പണയപ്പെടുത്തുകയുണ്ടായി. എന്നാല്‍ ചില ശത്രുക്കള്‍ ഇദ്ദേഹത്തെ വധിക്കുവാന്‍ പദ്ധതിയിട്ടു.

ഒരു ആരാധനക്കിടക്ക് വിശുദ്ധന്‍ തന്നെ തന്റെ ആസന്നമായ മരണത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. റഷ്യയിലുള്ള വിറ്റെബ്സ്ക് സന്ദര്‍ശിക്കുന്നതിനിടക്ക്‌ ശത്രുക്കള്‍ വിശുദ്ധന്‍ താമസിക്കുന്ന വസതി ആക്രമിക്കുകയും അദ്ദേഹത്തിന്റെ സഹചാരികളെ വധിക്കുകയും ചെയ്തു. അതിവിനയത്തോടെ ഈ ദൈവീക മനുഷ്യന്‍ അവരോട് വിളിച്ചു പറഞ്ഞു “എന്റെ മക്കളെ, നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എന്നോടെന്തെങ്കിലും വിരോധമുണ്ടെങ്കില്‍, ഇതാ ഞാന്‍ ഇവിടെ നില്‍ക്കുന്നു.” ഉടന്‍തന്നെ ശത്രുക്കള്‍ “ഈ കത്തോലിക്കനെ കൊല്ലുക” എന്നാക്രോശിച്ചുകൊണ്ട് വാളും തോക്കുകളുമായി വിശുദ്ധനെ ആക്രമിച്ചു വധിച്ചു.

അദ്ദേഹത്തിന്‍റെ ശരീരം അവര്‍ നദിയിലേക്കെറിഞ്ഞെങ്കിലും, പ്രകാശരശ്മികളാല്‍ വലയം ചെയ്ത രീതിയില്‍ വെള്ളത്തിന്‌ മീതെ പൊങ്ങിവരികയും തിരിച്ചെടുക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഘാതകരെ മരണശിക്ഷക്ക് വിധിച്ചപ്പോള്‍ അവര്‍ തങ്ങളുടെ തെറ്റില്‍ പശ്ചാത്തപിക്കുകയും കത്തോലിക്ക വിശ്വാസം സ്വീകരിച്ചതായി പറയപ്പെടുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

 1. ബോഹീമിയായിലെ ആസ്റ്റെരിക്കൂസ്
 2. ഔറേലിയൂസും പുബ്ലിയൂസും
 3. ബെനഡിക്റ്റ്, പോളണ്ടിലെ ജോണ്‍,മാത്യു, ഇസാക്ക് ക്രിസ്തിനൂസ്
 4. കൊളോണ്‍ ആര്‍ച്ചു ബിഷപ്പായിരുന്ന കുനിബെര്‍ട്ട്
  ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

എന്റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്തയാക്കോബേ, എന്റെ സ്‌നേഹിതനായ അബ്രാഹത്തിന്റെ സന്തതീ,
ഏശയ്യാ 41 : 8

നീ എന്റെ ദാസനാണ്‌. ഞാന്‍ നിന്നെതിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്‌ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട്‌ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു ഞാന്‍ നിന്നെതിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍നിന്നു ഞാന്‍ നിന്നെ വിളിച്ചു.
ഏശയ്യാ 41 : 9

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
ഏശയ്യാ 41 : 10

നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്‌ജിച്ചു തലതാല്‌ത്തും; നിന്നോട്‌ ഏറ്റുമുട്ടുന്നവര്‍ നശിച്ച്‌ ഒന്നുമല്ലാതായിത്തീരും.
ഏശയ്യാ 41 : 11

നിന്നോട്‌ ശണ്‌ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും.
ഏശയ്യാ 41 : 12

Advertisements

വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്‌. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.
2 തിമോത്തേയോസ്‌ 3 : 16

ഞാന്‍ അങ്ങയുടെ ശക്‌തി പാടിപ്പുകഴ്‌ത്തും;
പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും;
എന്റെ കഷ്‌ടതയുടെ കാലത്ത്‌അങ്ങ്‌ എന്റെ കോട്ടയും അഭയവുമായിരുന്നു.
എന്റെ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്‌തുതികളാലപിക്കും; ദൈവമേ, അങ്ങാണ്‌ എന്റെ ദുര്‍ഗം,
എന്നോടു കാരുണ്യം കാണിക്കുന്ന ദൈവം.
സങ്കീര്‍ത്തനങ്ങള്‍ 59 : 16-17

നീ ബദ്‌ധപ്പെട്ട്‌ എന്നെ എതിരേല്‍ക്കാന്‍ വന്നില്ലായിരുന്നെങ്കില്‍, നിന്നെ ഉപദ്രവിക്കുന്നതില്‍നിന്ന്‌ എന്നെതടഞ്ഞ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണേ, നേരം പുലരുമ്പോഴേക്കും ഒരൊറ്റ പുരുഷന്‍പോലും നാബാലിന്‌ അവശേഷിക്കുകയില്ലായിരുന്നു.
1 സാമുവല്‍ 25:34

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുന്ന്‌ നിന്നെ സഹായിക്കും.
നേരായ മാര്‍ഗത്തില്‍ ചരിക്കുക;
കര്‍ത്താവില്‍ പ്രത്യാശ
അര്‍പ്പിക്കുക.🕯️
📖 പ്രഭാഷകന്‍ 2 : 6 📖
ആത്മാവുമായി അദമ്യമായ ബന്ധം സ്ഥാപിക്കാനുള്ള ഈശോയുടെ അടങ്ങാത്ത ആശയാണ് ദിവ്യകാരുണ്യം……….. ✍️
വി. അൽഫോൺസ് ലിഗോരി 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പന്ത്രണ്ടാം തീയതി

    ജപം

സര്‍വ്വേശ്വരാ കര്‍ത്താവേ! മരിച്ചവരായ സകല ജനങ്ങള്‍ക്കും അങ്ങേ രാജ്യത്തില്‍ നിത്യാനന്ദം കൊടുത്തരുളണമെ. മരിച്ചവര്‍ അങ്ങയെ വിശ്വസിച്ചു സ്നേഹിച്ചു പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നതിനാല്‍ മനുഷ്യന്‍റെ കണ്ണു കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും മനസ്സിലും ബുദ്ധിയിലും പ്രവേശിച്ചിട്ടില്ലാത്തതുമായ നിത്യാനന്ദ ഗൃഹത്തിലുള്ള നന്മകളെ അവര്‍ക്കു കൊടുക്കുവാന്‍ കൃപയുണ്ടാകണമേ. ആമ്മേന്‍

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

  സൂചന

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ

 സുകൃതജപം

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

 സല്‍ക്രിയ

ശുദ്ധീകരണ ആത്മാക്കളെ ധ്യാനിച്ചു മധുര സാധനങ്ങള്‍ ഒരു പ്രാവശ്യമെങ്കിലും ഉപേക്ഷിക്കുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s