The Book of Psalms, Chapter 115 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 115 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 115

കര്‍ത്താവു മാത്രമാണു ദൈവം

1 ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല, അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നല്‍കപ്പെടേണ്ടത്.

2 അവരുടെ ദൈവമെവിടെ എന്നു ജനതകള്‍ പറയാന്‍ ഇടയാക്കുന്നതെന്തിന്?

3 നമ്മുടെ ദൈവം സ്വര്‍ഗത്തിലാണ്; തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു.

4 അവരുടെ വിഗ്രഹങ്ങള്‍സ്വര്‍ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം!

5 അവയ്ക്കു വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല.

6 അവയ്ക്കു കാതുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല.

7 അവയ്ക്കു കൈയുണ്ട്, എന്നാല്‍സ്പര്‍ശിക്കുന്നില്ല; കാലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്ഠത്തില്‍നിന്നു സ്വരംഉയരുന്നില്ല.

8 അവയെ നിര്‍മിക്കുന്നവര്‍അവയെപ്പോലെയാണ്; അവയില്‍ആശ്രയിക്കുന്നവരും അതുപോലെതന്നെ.

9 ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവുംപരിചയും.

10 അഹറോന്റെ ഭവനമേ, കര്‍ത്താവില്‍ ശരണം വയ്ക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.

11 കര്‍ത്താവിന്റെ ഭക്തരേ, കര്‍ത്താവില്‍ആശ്രയിക്കുവിന്‍; അവിടുന്നാണുനിങ്ങളുടെ സഹായവും പരിചയും.

12 കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെ അനുഗ്രഹിക്കും; അവിടുന്ന് ഇസ്രായേല്‍ഭവനത്തെആശീര്‍വദിക്കും; അഹറോന്റെ ഭവനത്തെ അനുഗ്രഹിക്കും.

13 കര്‍ത്താവിന്റെ ഭക്തന്‍മാരെ, ചെറിയവരെയും വലിയവരെയും, അവിടുന്ന് അനുഗ്രഹിക്കും.

14 കര്‍ത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ!നിങ്ങളെയും നിങ്ങളുടെ മക്കളെയും.

15 ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ!

16 ആകാശം കര്‍ത്താവിനു മാത്രമുള്ളത്; എന്നാല്‍, ഭൂമി അവിടുന്നു മനുഷ്യമക്കള്‍ക്കു നല്‍കിയിരിക്കുന്നു.

17 മരിച്ചവരും നിശ്ശബ്ദതയില്‍ആണ്ടുപോയവരും കര്‍ത്താവിനെസ്തുതിക്കുന്നില്ല.

18 എന്നാല്‍, നമ്മള്‍ ഇന്നുമെന്നേക്കും കര്‍ത്താവിനെ സ്തുതിക്കും; കര്‍ത്താവിനെ സ്തുതിക്കുവിന്‍.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a comment