The Book of Psalms, Chapter 120 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 120 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 120

വഞ്ചകരില്‍നിന്നു രക്ഷിക്കണമേ

1 എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എനിക്കുത്തരമരുളും.

2 കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നുംവഞ്ചനനിറഞ്ഞനാവില്‍നിന്നുംഎന്നെ രക്ഷിക്കണമേ!

3 വഞ്ചന നിറഞ്ഞനാവേ, നിനക്ക് എന്തുലഭിക്കും? ഇനിയും എന്തു ശിക്ഷയാണ് നിനക്കു നല്‍കുക?

4 ധീരയോദ്ധാവിന്റെ മൂര്‍ച്ചയുള്ള അസ്ത്രവും ചുട്ടുപഴുത്ത കനലും തന്നെ.

5 മേഷെക്കില്‍ വസിക്കുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളില്‍ പാര്‍ക്കുന്നതുകൊണ്ടും എനിക്കു ദുരിതം!

6 സമാധാനദ്വേഷികളോടുകൂടെയുള്ള വാസം എനിക്കു മടുത്തു.

7 ഞാന്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നു; എന്നാല്‍ അവര്‍യുദ്ധത്തിനൊരുങ്ങുന്നു.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s