The Book of Psalms, Chapter 142 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 142 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 142

പരിത്യക്തന്റെ പ്രാര്‍ഥന

1 ഞാന്‍ ഉച്ചത്തില്‍ കര്‍ത്താവിനെവിളിച്ചപേക്ഷിക്കുന്നു; ശബ്ദമുയര്‍ത്തി ഞാന്‍ കര്‍ത്താവിനോടുയാചിക്കുന്നു.

2 അവിടുത്തെ സന്നിധിയില്‍ ഞാന്‍ എന്റെ ആവലാതികള്‍ ചൊരിയുന്നു; എന്റെ ദുരിതങ്ങള്‍ ഞാന്‍ അവിടുത്തെ മുന്‍പില്‍ നിരത്തുന്നു.

3 ഞാന്‍ തളരുമ്പോള്‍ എന്റെ വഴിഅങ്ങ് അറിയുന്നു; ഞാന്‍ നടക്കുന്ന വഴിയില്‍ അവരെനിക്കുകെണിവച്ചിരിക്കുന്നു,

4 വലത്തുവശത്തേക്കു നോക്കിഞാന്‍ കാത്തിരിക്കുന്നു; എന്നാല്‍, ആരും എന്നെ ശ്രദ്ധിക്കുന്നില്ല; ഒരു രക്ഷാകേന്ദ്രവും എനിക്ക്അവശേഷിക്കുന്നില്ല; ആരും എന്നെ പരിഗണിക്കുന്നുമില്ല.

5 കര്‍ത്താവേ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു; അങ്ങാണ് എന്റെ അഭയം, ജീവിക്കുന്നവരുടെ ദേശത്തുള്ള എന്റെ അവകാശം, എന്നു ഞാന്‍ പറഞ്ഞു.

6 എന്റെ നിലവിളി ശ്രദ്ധിക്കണമേ; എന്തെന്നാല്‍, ഞാന്‍ അങ്ങേയറ്റംതകര്‍ക്കപ്പെട്ടിരിക്കുന്നു; പീഡിപ്പിക്കുന്നവരില്‍നിന്ന് എന്നെ രക്ഷിക്കണമേ! അവര്‍ എന്റെ ശക്തിക്ക് അതീതരാണ്.

7 തടവറയില്‍നിന്ന് എന്നെ മേചിപ്പിക്കണമേ! ഞാന്‍ അങ്ങയുടെ നാമത്തിനു നന്ദിപറയട്ടെ! നീതിമാന്‍മാര്‍ എന്റെ ചുറ്റും സമ്മേളിക്കും; എന്തെന്നാല്‍, അവിടുന്ന് എന്നോടുദയ കാണിക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s