സ്ത്രീകൾക്കെതിരായ അതിക്രമം ദൈവനിന്ദയാണ്

ഫ്രാൻസിസ് പാപ്പാ: സ്ത്രീകൾക്കെതിരായ അതിക്രമം ദൈവനിന്ദയാണ്

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്ന വേളയിൽ, നാം സ്ത്രീകളോടു എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ മാനവികതയുടെ നിലവാരം അളക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മിപ്പിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

1981 മുതൽ എല്ലാ വർഷവും നവംബർ 25ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കപ്പെടുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള മൂന്ന് രാഷ്ട്രീയ പ്രവർത്തകരായ മിറാബൽ സഹോദരിമാരെ ആദരിക്കുന്നതിനാണ് ഈ ദിനം തിരഞ്ഞെടുത്തത്. 1960-ൽ രാജ്യത്തിന്റെ ഭരണാധികാരിയായ റാഫേൽ ട്രൂജില്ലോയുടെ ആജ്ഞ പ്രകാരം ക്രൂരമായി അവർ വധിക്കപ്പെട്ടു.

ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും, പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനും നിർമ്മൂലമാക്കുന്നതിനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ആചരണം, അവബോധം വർദ്ധിപ്പിക്കുന്നതിനും, സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും, വെല്ലുവിളികളെയും, പരിഹാരങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള ഒരു ആഗോള നടപടി ആവശ്യപ്പെടുന്നു.

അതേസമയം, ഓരോ 11 മിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ സ്വന്തം കുടുംബത്തിലെ ആരെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

മയക്കമരുന്നും കുറ്റകൃത്യവും സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് പുറത്തുവിട്ട ഈ ഭയാനകമായ കണക്ക്, സ്ത്രീകളെയും പെൺകുട്ടികളെയും അവർ സാധാരണയായി വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ കൊല്ലുന്നത് “ലിംഗാധിഷ്ഠിത അക്രമത്തിന്റെ ഏറ്റവും തീവ്രമായ പ്രകടനങ്ങളിലൊന്നാണ്” എന്ന് പ്രസ്താവിക്കുന്നു.

ശാശ്വതമായതും പ്രസക്തമായതുമായ ഒരു വിഷയം എന്നത് ഈ ദിവസം സ്ത്രീകളുടെ ശബ്ദം ഉയർത്താനും ഗാർഹിക പീഡനങ്ങളിലും ലൈംഗികാതിക്രമങ്ങളിലും മാത്രമായി പരിമിതപ്പെടുത്താതെ സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട എല്ലാത്തരം ആഘാതങ്ങളെയും അപലപിക്കാനും ഉദ്ദേശിച്ചുള്ളതാണ്.

കോവിസ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം, മുൻനിരയിലുള്ളവരിൽ നിന്ന് ഉയർന്നുവരുന്ന വസ്തുതകളും റിപ്പോർട്ടുകളും വ്യക്തമാക്കുന്നത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ എല്ലാത്തരം അക്രമങ്ങളും, പ്രത്യേകിച്ച് ഗാർഹിക പീഡനങ്ങളും തീവ്രമായിട്ടുണ്ട് എന്നാണ്.

സ്ത്രീകളോടോ,അവരുടെ ശരീരത്തോടോ മോശമായി പെരുമാറുന്നത് ദൈവത്തോടുള്ള നിന്ദയാണെന്ന് പാപ്പായായി സഭാ നേതൃത്വം ഏറ്റെടുത്തതിന്റെ ആരംഭം മുതൽ പാപ്പാ ഊന്നി പറയുന്നു. ലൈംഗികത്തൊഴിലാളികളായി ഉപയോഗിക്കപ്പെടുകയും, കടത്തുകയും, യുദ്ധങ്ങളിലും സംഘട്ടനങ്ങളിലും ആക്രമിക്കപ്പെടുകയും, ബലാൽസംഗം ചെയ്യപ്പെടുകയും അത് പോലെ തന്നെ ദൈംദിന ജീവിതത്തിലും അക്രമത്തിനും, വിവേചനത്തിനും ഇരയാകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതാണെന്നും പറഞ്ഞ്കൊണ്ട് ഫ്രാൻസിസ് പാപ്പാ സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വാചാലനായിരുന്നു.

Advertisements

https://www.vaticannews.va/ml/pope/news/2022-11/pope-violence-against-women-is-blasphemy-against-god.html

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s