November 27 റെയിസിലെ വിശുദ്ധ മാക്സിമസ്

⚜️⚜️⚜️ November 2️⃣7️⃣⚜️⚜️⚜️
റെയിസിലെ വിശുദ്ധ മാക്സിമസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രണത്തിലാക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നതിനായി ഒരു ഏകാന്ത വാസം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അവസാനം അദ്ദേഹം ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും അതിന്‍പ്രകാരം അദ്ദേഹം വിശുദ്ധ ഹൊണോറാറ്റൂസിന്റെ നിയന്ത്രണത്തിലുള്ള ലെറിന്‍സ് ആശ്രമത്തില്‍ ചേരുകയും ചെയ്തു.

426-ല്‍ ഹൊണോറാറ്റൂസ് ആള്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോള്‍ മാക്സിമസിനെ തനിക്ക് ശേഷം അടുത്ത പിന്‍ഗാമി എന്ന ലക്ഷ്യത്തോട് കൂടി രണ്ടാമത്തെ ആശ്രമാധിപതിയായി നിയമിച്ചു. വിശുദ്ധ സിഡോണിയൂസിന്റെ രേഖകള്‍ പ്രകാരം വിവേകമതിയായ ഈ വിശുദ്ധന്റെ കീഴില്‍ ആശ്രമത്തിനു ഒരു പുതിയ ചൈതന്യം കൈവന്നു. നല്ല സ്വഭാവവും, തിളക്കമുള്ള മാതൃകയുമായിരുന്ന മാക്സിമസിന്റെ കീഴില്‍ അവിടത്തെ സന്യാസിമാര്‍ ആശ്രമനിയമങ്ങളൊന്നും നോക്കാതെ അദ്ദേഹത്തെ വളരെ സന്തോഷപൂര്‍വ്വം അനുസരിച്ച് വന്നു.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദൈവീക വരദാനം മൂലം വളരെയേറെ കീര്‍ത്തിക്ക് കാരണമാകുകയും അദ്ദേഹത്തിന്റെ ദിവ്യത്വത്തിനു ഇത് വളരെയേറെ സഹായകമാവുകയും ചെയ്തു. ഒരുപാട് പേര്‍ അദ്ദേഹത്തോട് ഉപദേശങ്ങളും അനുഗ്രഹങ്ങളും തേടി വരിക പതിവായിരുന്നു. ഇതു മൂലം പലപ്പോഴും വിശുദ്ധന്‍ തന്നെ മെത്രാനാക്കി വാഴിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും രക്ഷപ്പെടുന്നതിനായി വനങ്ങളില്‍ പോയി ഒളിച്ചിരിക്കുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി 434-ല്‍ അദ്ദേഹം വിശുദ്ധ ഹിലാരിയാല്‍ പ്രോവെന്‍സിലെ റെയിസ് സഭയുടെ പിതാവായി വാഴിക്കപ്പെട്ടു.

വിശുദ്ധ മാക്സിമസ് അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഗൌളിലെ സഭയിലെ ഏറ്റവും പ്രമുഖ സഭാദ്ധ്യക്ഷന്‍മാരില്‍ ഒരാളായിരുന്നു. തന്റെ ഔദ്യോഗിക കാലം മുഴുവനും അദ്ദേഹം തന്റെ ഔദ്യോഗിക മുടിയും, മേലങ്കിയും ധരിക്കുകയും ആശ്രമ നിയമങ്ങള്‍ വളരെ കര്‍ശനമായി പാലിക്കുകയും ചെയ്തിരുന്നു. യൂസേബിയൂസ്‌ എമിസെനൂസിന്റെതായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പല പ്രബോധനങ്ങളും പിന്നീട് മാക്സിന്റെതായി തീര്‍ന്നിട്ടുണ്ട്. വിശുദ്ധ മാക്സിമസ് 439-ല്‍ റെയിസിലേയും, 441-ല്‍ ഓറഞ്ചിലേയും, 454-ല്‍ ആള്‍സിലെയും സഭാ സമിതികളില്‍ പങ്കെടുത്തിട്ടുണ്ട്. റെയിസിലെ പള്ളിയിലാണ് അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കം ചെയ്തിട്ടുള്ളത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. അര്‍മീനിയായിലെ ഹിറെനാര്‍ക്കുസ്, അക്കാസിയൂസു
  2. നോയോണ്‍ ടൂര്‍ണായി ബിഷപ്പായിരുന്ന അക്കാരിയൂസ്
  3. മേയിന്‍സിലെ ബില്‍ഹില്‍ഡ്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

അവന്‍ ഗലീലിക്കടല്‍ത്തീരത്തുകൂടെ കടന്നുപോകുമ്പോള്‍, ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. മീന്‍പിടിത്തക്കാരായ അവര്‍ കട ലില്‍ വലയെറിയുകയായിരുന്നു.
യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.
ഉടനെ വലയുപേക്‌ഷിച്ച്‌, അവര്‍ അവനെ അനുഗമിച്ചു.
കുറച്ചുദൂരംകൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു.
ഉടനെ അവന്‍ അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തില്‍ വിട്ട്‌ അവനെ അനുഗമിച്ചു.
മര്‍ക്കോസ്‌ 1 : 16-20

അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേ ശിച്ചു പഠിപ്പിച്ചു.
അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്‌മയഭരിതരായി. കാരണം, നിയമജ്‌ഞരെപ്പോലെയല്ല, അധികാര മുളളവനെപ്പോലെയാണ്‌ അവന്‍ പഠിപ്പിച്ചത്‌.
അശുദ്‌ധാത്‌മാവു ബാധി ച്ചഒരുവന്‍ അവിടെ ഉണ്ടായിരുന്നു.
അവന്‍ അലറി: നസറായനായ യേശുവേ, നീ എന്തിന്‌ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്‌? നീ ആരാണെന്ന്‌ എനിക്കറിയാം – ദൈവത്തിന്റെ പരിശുദ്‌ധന്‍.
യേശു അവനെ ശാസിച്ചു: നിശ്ശബ്‌ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക.
അശുദ്‌ധാത്‌മാവ്‌ അവനെ തള്ളിവീഴ്‌ത്തിയിട്ട്‌ ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു.
എല്ലാവരും അദ്‌ഭുതപ്പെട്ടു പരസ്‌പരം പറഞ്ഞു. ഇതെന്ത്‌? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്‌ധാത്‌മാക്കളോടുപോലും അവന്‍ ആജ്‌ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു.
അവന്റെ പ്രശസ്‌തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.
മര്‍ക്കോസ്‌ 1 : 21-28

ഒരു കുഷ്‌ഠരോഗി അവന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്‌ഷിച്ചു: അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധ നാക്കാന്‍ കഴിയും.
അവന്‍ കരുണതോന്നി കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്‌; നിനക്കു ശുദ്‌ധിയുണ്ടാകട്ടെ.
തത്‌ക്‌ഷണം കുഷ്‌ഠം മാറി അവനു ശുദ്‌ധിവന്നു.
യേശു അവനെ കര്‍ശനമായി താക്കീതുചെയ്‌തു പറഞ്ഞയച്ചു:
നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്‌. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക. മോശയുടെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു സാക്‌ഷ്യത്തിനായി ശുദ്‌ധീകരണക്കാഴ്‌ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.
എന്നാല്‍, അവന്‍ പുറത്തുചെന്ന്‌ വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്‌ധമാക്കാനും തുടങ്ങി. തന്‍മൂലം, പിന്നീട്‌ പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ യേശുവിനു സാധിച്ചില്ല. അവന്‍ പുറത്ത്‌ വിജനപ്രദേശങ്ങളില്‍ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന്‌ അവന്റെ അടുത്തു വന്നുകൊണ്ടിരുന്നു.
മര്‍ക്കോസ്‌ 1 : 40-45

Advertisements

അവനിനക്കു ദീര്‍ഘായുസ്‌സുംസമൃദ്‌ധമായി ഐശ്വര്യവും നല്‍കും.
സുഭാഷിതങ്ങള്‍ 3 : 2

കരുണയും വിശ്വസ്‌തതയും നിന്നെപിരിയാതിരിക്കട്ടെ.
അവയെ നിന്റെ കഴുത്തില്‍ ധരിക്കുക;
ഹൃദയഫലകത്തില്‍ രേഖപ്പെടുത്തുകയുംചെയ്യുക.
സുഭാഷിതങ്ങള്‍ 3 : 3

അങ്ങനെ നീ ദൈവത്തിന്റെയുംമനുഷ്യരുടെയും ദൃഷ്‌ടിയില്‍പ്രീതിയും സത്‌കീര്‍ത്തിയും നേടും.
സുഭാഷിതങ്ങള്‍ 3 : 4

കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെവിശ്വാസമര്‍പ്പിക്കുക;
സ്വന്തം ബുദ്‌ധിയെ ആശ്രയിക്കുകയുമരുത്‌.
സുഭാഷിതങ്ങള്‍ 3 : 5

നിന്റെ എല്ലാ പ്രവൃത്തികളുംദൈവവിചാരത്തോടെയാകട്ടെ;
അവിടുന്ന്‌ നിനക്ക്‌ വഴി തെളിച്ചുതരും,
സുഭാഷിതങ്ങള്‍ 3 : 6

Advertisements

കര്‍ത്താവ്‌ എത്രനല്ലവനെന്നുരുചിച്ചറിയുവിന്‍;
അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
സങ്കീര്‍ത്തനങ്ങള്‍ 34 : 8

പിറ്റേദിവസം അവര്‍ മലയില്‍നിന്ന്‌ ഇറങ്ങിവന്നപ്പോള്‍ വലിയ ഒരു ജനക്കൂട്ടം അവന്റെ അടുത്തുവന്നു.
ലൂക്കാ 09:37

നിങ്ങളുടെ എതിരാളികളില്‍നിന്നുണ്ടാകുന്നയാതൊന്നിനെയും ഭയപ്പെടേണ്ടാ. ദൈവത്തില്‍നിന്നുള്ള അടയാളമാണത്‌ – അവര്‍ക്കു നാശത്തിന്റെയും നിങ്ങള്‍ക്കു രക്‌ഷയുടെയും.
ഫിലിപ്പി 1 : 28

എന്റെ അടുത്തുവന്ന്‌ എന്നെ രക്‌ഷിക്കണമേ!
ശത്രുക്കളില്‍നിന്ന്‌ എന്നെ സ്വതന്ത്രനാക്കണമേ!
ഞാന്‍ ഏറ്റ നിന്‌ദനവും ലജ്‌ജയും അപമാനവും അവിടുന്ന്‌ അറിയുന്നു;
എന്റെ ശത്രുക്കളെ അങ്ങേക്കറിയാമല്ലോ.
നിന്‌ദനം എന്റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ നൈരാശ്യത്തിലാണ്ടു;
സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ അന്വേഷിച്ചു; ആരെയും കണ്ടില്ല.
ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നു നോക്കി; ആരുമുണ്ടായിരുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 69 : 18-20

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ നീ കര്‍ത്താവില്‍ ആശ്രയിച്ചു;
അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.നിനക്ക്‌ ഒരു തിന്‍മയും ഭവിക്കുകയില്ല;ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.🕯️
📖 സങ്കീര്‍ത്തന..91:9-10 📖

ക്രിസ്തീയ ജീവിതത്തിന്റെ ശക്തികേന്ദ്രവും ആ ജീവിതം പങ്കുവയ്ക്കാനുള്ള തീക്ഷണതയും വി.കുര്‍ബ്ബാനയാണ്……✍️
വി. ജോണ്‍ പോള്‍ രണ്ടാമന്‍ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

ഇരുപത്തി ഏഴാം തീയതി

       ജപം

ഞങ്ങളുടെ ജീവനും പ്രതീക്ഷയുമായ ഈശോയേ! അങ്ങ് ലോകത്തെ വിട്ടുപിരിയുന്ന സമയങ്ങളില്‍ അങ്ങേ തിരുശരീരത്തെയും തിരുരക്തത്തെയും ഞങ്ങള്‍ക്കു ഭക്ഷ്യപാനീയങ്ങളായിട്ട് തന്നരുളുന്നതിന് തിരുമനസ്സായല്ലോ. ഇതിന്‍വണ്ണമുള്ള അങ്ങേ അളവില്ലാത്ത സ്നേഹത്തെക്കുറിച്ച് മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് ദയ ചെയ്യണമേ. വിശേഷമായി മറ്റൊരാശ്വാസവുമില്ലാതെ കിടക്കുന്നവരുടെമേല്‍ അധികമായി അനുഗ്രഹിച്ച് എല്ലാവരെയും നിത്യായുസ്സിന്‍റെ ഉറവയായിരിക്കുന്ന അങ്ങേപ്പക്കല്‍ ചേര്‍ത്തരുളണമേ.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

    സൂചന

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ

  സുകൃതജപം

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

   സല്‍ക്രിയ

ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ അനുസ്മരിച്ച് ദിവ്യബലി അര്‍പ്പിക്കുക.

Advertisements

Leave a comment