⚜️⚜️⚜️ December 0️⃣1️⃣⚜️⚜️⚜️
വിശുദ്ധ എലീജിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
എലോയി എന്നും അറിയപ്പെടുന്ന വിശുദ്ധ എലീജിയൂസ് ഫ്രാന്‍സിലെ ലിമോഗസിനു സമീപം ഏതാണ്ട് 590-ലാണ് ജനിച്ചത്. വളരെ വിദഗ്ദനായ ഒരു ഇരുമ്പ് കൊല്ലനായിരുന്നു അദ്ദേഹം. പാരീസിലെ ക്ലോട്ടയര്‍ രണ്ടാമന് രാജാവിന്റെ കാലത്ത് അദ്ദേഹം രാജാവിന്റെ നാണയ നിര്‍മ്മാണ ശാലയിലെ മേല്നോട്ടക്കാരനായി നിയമിക്കപ്പെട്ടു. ക്രമേണ എലീജിയൂസ് രാജാവുമായി വളരെ അടുത്ത സുഹൃത്ബന്ധത്തിലാവുകയും ഒരു ഇരുമ്പ് കൊല്ലനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി പരക്കെ അറിയപ്പെടുകയും ചെയ്തു. വളരെയേറെ പ്രശസ്തനായിരുന്നുവെങ്കിലും എലീജിയൂസ് പാവങ്ങളോട് കരുണയുള്ളവനായിരുന്നു, അനേകം അടിമകളെ അദ്ദേഹം മോചനദ്രവ്യം നല്കി മോചിപ്പിച്ചു. കൂടാതെ സോളിഗ്നാക്കില്‍ അനേകം പള്ളികളും ആശ്രമങ്ങളും പണികഴിപ്പിക്കുകയും ചെയ്തു. ക്ലോട്ടയറിന്റെ മകനും രാജാവുമായ ദഗോബെര്‍ട്ട് ഒന്നാമനില്‍ നിന്നും പാരീസില്‍ തനിക്ക് ലഭിച്ച സ്ഥലത്ത് അദ്ദേഹം ഒരു വലിയ സന്യാസിനീ മഠം പണികഴിപ്പിച്ചു. 629-ല്‍ എലീജിയൂസ് ദഗോബെര്‍ട്ട് രാജാവിന്റെ പ്രധാന ഉപദേഷ്ടാവായി നിയമിതനായി. പിന്നീട് ദഗോബെര്‍ട്ട് ഏല്‍പ്പിച്ച ദൗത്യവുമായി അദ്ദേഹം ബ്രെട്ടോണിലെ രാജാവായ ജൂഡിക്കായലിനെ ദഗോബെര്‍ട്ടിന്റെ അധീശത്വം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചു.
ഒരു പുരോഹിതനായി ദൈവത്തെ സേവിക്കുക എന്ന അദ്ദേഹത്തിന്റെ ആഗ്രഹം അദ്ദേഹം നിറവേറ്റികൊണ്ട് 640-ല്‍ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. പിന്നീട് നോയോണിലെയും ടൂര്‍നായിലെയും മെത്രാനായി വാഴിക്കപ്പെട്ടു. സുവിശേഷ പ്രഘോഷണത്തിനുള്ള അടങ്ങാത്ത ആഗ്രഹവുമായി അദ്ദേഹം ഫ്ലാണ്ടേഴ്സിലെ ആന്റ് വെര്‍പ്പ്, ഗെന്റ്, കോര്‍ട്ടായി എന്നിവിടങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുകയും അനേകം സന്യാസിനീ മഠങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തു. തന്റെ കഴിവും സമ്പത്തും മറ്റുള്ളവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുക എന്നത് ശരിക്കും ദൈവീകമായ ഒരു കാര്യമാണ്. വിശുദ്ധ എലീജിയൂസ് എല്ലാവരാലും വളരെയേറെ ഇഷ്ടപ്പെടുകയും ധാരാളം പേരെ ക്രിസ്തുവിലേക്ക് കൊണ്ട് വരികയും ചെയ്തു. ഏതാണ്ട് 660-നോടടുത്ത് ഡിസംബര്‍-1ന് എലീജിയൂസ് മരണമടഞ്ഞു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
- വെര്‍ഡൂണ്‍ ബിഷപ്പായിരുന്ന അജെരിക്കൂസ്
- അനാനിയാസ്
- റോമാക്കാരനായ അന്‍സാനൂസ്
- മേസ്ട്രിക്ട്സ് ബിഷപ്പായിരുന്ന കാന്ത്രെസ്സ്
- മിലാന് ബിഷപ്പായിരുന്ന കാസ്ട്രീഷ്യന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്.
മര്‍ക്കോസ് 7 : 15
എന്റെ ദൈവമേ, ദുഷ്ടന്റെ കൈയില്‍ നിന്ന്,
നീതികെട്ട ക്രൂരന്റെ പിടിയില്‍നിന്ന്,എന്നെ വിടുവിക്കണമേ!
കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;
ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം.
ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു.
മാതാവിന്റെ ഉദരത്തില്‍നിന്ന് അങ്ങാണ് എന്നെ എടുത്തത്;
ഞാന്‍ എപ്പോഴും അങ്ങയെ, സ്തുതിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 71 : 4-6
സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല.
ലൂക്കാ 14 : 27
ഞാന്‍ പലര്‍ക്കും ഭീതിജനകമായഅടയാളമായിരുന്നു; എന്നാല്‍ അവിടുന്നാണ് എന്റെ സുശക്തമായ സങ്കേതം.
എന്റെ അധരങ്ങള്‍ സദാ അങ്ങയെസ്തുതിക്കുന്നു;
അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു.
വാര്‍ധക്യത്തില്‍ എന്നെതള്ളിക്കളയരുതേ!
ബലം ക്ഷയിക്കുമ്പോള്‍ എന്നെഉപേക്ഷിക്കരുതേ!
സങ്കീര്‍ത്തനങ്ങള്‍ 71 : 7-9
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകളുംയാചനകളും ശ്രവിക്കണമേ. അങ്ങയെ പ്രതി ഞങ്ങളെ രക്ഷിക്കണമേ. പ്രവാസത്തിലേക്കു ഞങ്ങളെ കൊണ്ടുപോയവര്‍ക്ക് ഞങ്ങളോടു പ്രീതി തോന്നാന്‍ ഇടയാക്കണമേ.🕯️
📖 ബാറൂക്ക് 2 : 14 📖
ഏറ്റവും നന്നായി സമയം വിനിയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം, ഒരോ ദിവസവും അരമണിക്കുറെങ്കിലും വിശുദ്ധ കുർബാനയക്കുവേണ്ടി ചെലവഴിക്കുക എന്നതാണ്……………✍️
വി. ഫെഡറിക്ക് 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
അവന് പറഞ്ഞു:അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍,കര്‍ത്താവേ,അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു:ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടുകൂടെ വരണമേ!ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ!
പുറപ്പാട് 34:09
ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്.
റോമാ 8 : 14
മനുഷ്യന് ദൈവത്തെ കൊള്ളയടിക്കുമോ! എന്നാല്‍ നിങ്ങള്‍ എന്നെ കൊള്ളചെയ്യുന്നു. എങ്ങനെയാണ് ഞങ്ങള്‍ അങ്ങയെ കൊള്ളചെയ്യുന്നതെന്ന് നിങ്ങള്‍ ചോദിക്കുന്നു. ദശാംശങ്ങളിലും കാഴ്ചകളിലുംതന്നെ.
മലാക്കി 3 : 8
നിങ്ങള്‍ – ജനം മുഴുവനും – എന്നെ കൊള്ളചെയ്യുന്നതുകൊണ്ടു നിങ്ങള്‍ അഭിശപ്തരാണ്.
മലാക്കി 3 : 9
[7:37 am, 01/12/2022] +91 98950 35830: ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗകവാടങ്ങള്‍ തുറന്ന് അനുഗ്രഹം വര്ഷിക്കുകയില്ലേ എന്നു നിങ്ങള്‍ പരീക്ഷിക്കുവിന്‍ – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
മലാക്കി 3 : 10
[7:37 am, 01/12/2022] +91 98950 35830: ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വെട്ടുകിളികളെ ശാസിക്കും. അവ നിങ്ങളുടെ ഭൂമിയിലെ ഫലങ്ങള്‍ നശിപ്പിക്കുകയില്ല. നിങ്ങളുടെ വയലുകളിലെ മുന്തിരിച്ചെടികള്‍ ഫലശൂന്യമാവുകയില്ല – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
മലാക്കി 3 : 11
[7:37 am, 01/12/2022] +91 98950 35830: അനുഗൃഹീതര്‍ എന്നു ജനതകള്‍ നിങ്ങളെ വിളിക്കും. നിങ്ങളുടെ ദേശം ആനന്ദത്തിന്റെ ദേശമാകും – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
മലാക്കി 3 : 12