⚜️⚜️⚜️ December 0️⃣5️⃣⚜️⚜️⚜️
വിശുദ്ധ സാബ്ബാസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
അഞ്ചാം നൂറ്റാണ്ടില്‍ കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തില്‍ ജോണ്‍- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. വിശുദ്ധന്റെ പിതാവായ ജോണ്‍ ഒരു സൈനിക കമാന്‍ഡര്‍ ആയിരുന്നു. സൈനീകാവശ്യം സംബന്ധിച്ച് ഒരിക്കല്‍ ഇദ്ദേഹത്തിനു അലെക്സാണ്ട്രിയായിലേക്ക് പോകേണ്ടതായി വന്നു. അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തെ അനുഗമിച്ചു. തങ്ങളുടെ 5 വയസ്സുകാരനായ മകനെ അവന്റെ ഒരു അമ്മാവന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിട്ടായിരുന്നു അവരുടെ യാത്ര. അവന് എട്ട് വയസ്സ് പ്രായമായപ്പോള്‍ അവന് അടുത്തുള്ള വിശുദ്ധ ഫ്ലാവിയാന്റെ ആശ്രമത്തില്‍ ചേര്‍ന്നു. ദൈവീക-വരമുള്ള ഈ കുട്ടി വിശുദ്ധ ലിഖിതങ്ങളും പ്രമാണങ്ങളും വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കുകയും വിശുദ്ധ ലിഖിതങ്ങളുടെ ഒരു പണ്ഡിതനാവുകയും ചെയ്തു. ആശ്രമ ജീവിതം ഉപേക്ഷിച്ച് വിവാഹം കഴിക്കുവാന്‍ വേണ്ടിയുള്ള മാതാ-പിതാക്കളുടെ ഉപദേശങ്ങളെല്ലാം വൃഥാവിലായി. തന്റെ 17-മത്തെ വയസ്സില്‍ അദ്ദേഹം മതപരമായ ചടങ്ങുകള്‍ക്കുള്ള ആശ്രമ വേഷങ്ങള്‍ ലഭിച്ചു.
ഉപവാസങ്ങളും പ്രാര്‍ത്ഥനയും നിറഞ്ഞ വളരെ മാതൃകാപരമായ ഒരു ജീവിതമായിരുന്നു വിശുദ്ധന് നയിച്ചിരുന്നത്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവീകവരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്തു വര്‍ഷത്തോളം വിശുദ്ധ ഫ്ലാവിയന്റെ ആശ്രമത്തില്‍ ചിലവഴിച്ചതിന് ശേഷം അദ്ദേഹം മറ്റ് ആശ്രമങ്ങളിലേക്ക് പോയി. വിശുദ്ധന്റെ 30 വയസ്സ് വരെയുള്ള ആശ്രമ ജീവിതം വളരെയേറെ വിനയവും അനുസരണയും നിറഞ്ഞതായിരുന്നു.
പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഒരു ഗുഹയിലുള്ള ഏകാന്ത വാസത്തിന്റേതായിരുന്നു. എന്നിരുന്നാലും ചിലപ്പോഴെല്ലാം അദ്ദേഹം തന്റെ ഗുഹ വിട്ട് ആശ്രമത്തില്‍ വരികയും അവിടത്തെ ദൈവീക ശുശ്രൂഷകളില്‍ പങ്ക് ചേരുകയും മറ്റു സഹോദരന്മാര്ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തന്റെ ഗുഹ വിട്ട് പുറത്ത് വരാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. അഞ്ചുവര്‍ഷകാലത്തോളം അദ്ദേഹം തന്റെ ഗുഹയില്‍ കഠിനയാതനകള്‍ അനുഭവിച്ചു കൊണ്ടു ചിലവിട്ടു.
കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ക്രമേണ ആശ്രമജീവിതം ആഗ്രഹിച്ചുകൊണ്ടു ആളുകള്‍ അദ്ദേഹത്തിന് ചുറ്റും കൂടുവാന്‍ തുടങ്ങി. സന്യാസിമാരുടെ എണ്ണം കൂടുകയും ഗുഹാശ്രമങ്ങളുടെ എണ്ണവും കൂടി. ഒരിക്കല്‍ അദ്ദേഹം നടന്ന് പോകുമ്പോള്‍ അഗ്നിയുടെ ഒരു സ്തൂപം അദ്ദേഹത്തിന് മുന്പില് പ്രത്യക്ഷപ്പെട്ടു. അതിനകത്തായി ദേവാലയത്തിന്റെ ആകൃതിയിലുള്ള ഒരു വിസ്താരമേറിയ ഗുഹ അദ്ദേഹം ദര്‍ശിച്ചതായി പറയപ്പെടുന്നു.
വിശുദ്ധ സാബ്ബാസ് അനേകം ആശ്രമങ്ങള്‍ പണികഴിപ്പിച്ചു. വിശുദ്ധ സാബ്ബാസിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ധാരാളം അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. തന്റെ ഗുഹാശ്രമത്തിനുള്ളില്‍ ഒരു ചെറിയ അരുവി ഒരു കിണര്‍പോലെ രൂപപ്പെടുകയും, ജലത്തിന് ക്ഷാമം നേരിട്ട കാലത്ത് പോലും അവിടെ മഴപെയ്യുകയും, ധാരാളം രോഗശാന്തി നല്‍കുകയും, പിശാചുക്കളെ ഒഴിവാക്കുകയും തുടങ്ങി ധാരാളം അത്ഭുതകരമായ പ്രവര്‍ത്തങ്ങള്‍ ഇദ്ദേഹം മുഖാന്തിരം നടന്നു. 532-ല്‍ ഈ വിശുദ്ധന് തന്റെ ആത്മാവിനെ ദൈവത്തിന് സമര്‍പ്പിച്ചു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1.ട്രെവെസായിലെ ബസിലിസ്സാ
- ഗോളിലെ ബാസ്സൂസ്
- ബ്രെക്കുനോക്കിലെ കാവര്‍ഡാഫ്
- മീഡിയായിലെ ക്രിസ്പിനാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
“ഇന്നുള്ളത് പണ്ടേ ഉണ്ടായിരുന്നതാണ്; ഇനി ഉണ്ടാകാനിരിക്കുന്നത് ഉണ്ടായിരുന്നതുതന്നെ. കടന്നുപോയ ഓരോന്നിനെയും ദൈവം യഥാകാലം തിരിച്ചുകൊണ്ടുവരും.” സഭാപ്രസംഗകന്‍ 3 : 15
“ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമം പോലെയാണ്;
ഏതു മഹത്വത്തെയുംകാള്‍ നന്നായി അതു മനുഷ്യനെ ആവരണം ചെയ്യുന്നു,” പ്രഭാഷകന്‍ 40 : 27
“ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ ശത്രുക്കള്‍ പിന്തിരിയും;
ദൈവം എന്റെ പക്ഷത്താണെന്നു ഞാനറിയുന്നു.” സങ്കീര്‍ത്തനങ്ങള്‍ 56 : 9
“തെറ്റിനു നേരേ കണ്ണടയ്ക്കുന്നവന് ഉപദ്രവം വരുത്തി വയ്ക്കുന്നു;
ധൈര്യപൂര്‍വം ശാസിക്കുന്നവനാകട്ടെ, സമാധാനം സൃഷ്ടിക്കുന്നു.” സുഭാഷിതങ്ങള്‍ 10 : 10
“കര്‍ത്താവിന്റെ മഹത്വം എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവും ആയി നിലകൊള്ളും. അതു പകല്‍ തണല്‍ നല്‍കും. കൊടുങ്കാറ്റിലും മഴയിലും അത് അഭയമായിരിക്കും.” ഏശയ്യാ 4 : 6
ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കുമ്പോള്‍ എന്റെ അധരങ്ങളും അങ്ങു രക്ഷി ച്ചഎന്റെ ആത്മാവും ആനന്ദംകൊണ്ട് ആര്‍ത്തുവിളിക്കും.
എന്റെ നാവ് അങ്ങയുടെ നീതിപൂര്‍വകമായ സഹായത്തെനിരന്തരം പ്രഘോഷിക്കും; എന്നെദ്രോഹിക്കുന്നവര്‍ ലജ്ജിതരുംഅപമാനിതരും ആയിത്തീര്‍ന്നു.
സങ്കീര്‍ത്തനങ്ങള്‍ 71 : 23-24
ദൈവത്തിന് ഒന്നും അസാധ്യമല്ല.
ലൂക്കാ 1 : 37
നന്മയും നീതിയും അനുഷ്ഠിക്കുന്നതാണ്, കര്‍ത്താവിനു ബലിയെക്കാള്‍ സ്വീകാര്യം.
സുഭാഷിതങ്ങള്‍ 21 : 3
ദൈവം നമ്മുടെ
പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്ക്കും?
റോമാ 8 : 31
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്ഷപെടും; അങ്ങു മാത്രമാണ് എന്റെ പ്രത്യാശ. 🕯️
📖 ജറെമിയാ 17 : 14 📖
ദിവ്യകാരുണ്യം സ്വീകരിക്കുന്നവർ ദൈവികരായിത്തീരുന്നു.അത് പുളി മാവാണ്. അത് ആത്മാവിനെയും ശരീരത്തെയും ക്രിസ്തമയമാക്കുന്നു………✍️
അലക്സാണ്ടിയായിലെ വി. സിറിൾ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം.
ഫിലിപ്പി 2 : 3
ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം.
ഫിലിപ്പി 2 : 4
യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.
ഫിലിപ്പി 2 : 5
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
ഫിലിപ്പി 2 : 6
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
ഫിലിപ്പി 2 : 7