ഡിസംബർ 10
പ്രാർത്ഥന
നിന്റെ കാൽവരിയിലെ ബലി എത്രയോ ശ്രേഷ്ഠം. പരിശുദ്ധ മറിയവും വി. യൗസേപ്പിതാവും നിന്നെ അതിനായി ഒരുക്കി. ഞങ്ങളുടെ ജീവിത വിജയത്തിൽ ഞങ്ങൾ മറക്കാതെ ഓർക്കുന്ന മുഖങ്ങളാണ് ഞങ്ങളുടെ അധ്യാപകർ. നിന്നെ അടുത്തറിയാൻ സഹായിച്ച മതാധ്യാപകർ ഞങ്ങളിലെ മായാത്ത ഓർമ്മയാണ്. ഓ ഈശോയെ, നീ അവരുടെ ജീവിതം ധന്യമാക്കണമേ.
അനുദിന വചനം
മർക്കോ 3: 31-35 ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവരാണ് തൻ്റെ അമ്മയും സഹോദരരും.
സുകൃതജപം
ഓ ഈശോയെ, നീ ഞങ്ങളിൽ വന്നു നിറയണമേ.
നിയോഗം
അധ്യാപകർ
സൽപ്രവർത്തി
നമ്മളെ പഠിപ്പിച്ച ഒരു അധ്യാപകനെ ഫോണിൽ വിളിച്ച് സംസാരിക്കാം.
