അജ്നം | Short Film Malayalam 2022 A Sacred Love Story | A Real Love STORY | Ajna George Music Album
അജ്നം: യുവജനങ്ങൾക്ക് പ്രചോദനമായ അജ്ന ജോർജ്ജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക് ആൽബം . 2022 ലെ മഴവിൽ മനോരമ Best Debut Playback Singer അവാർഡ് ജേതാവ് എവുജിൻ ഇമ്മാനുവേൽ ആലപിച്ച ഗാനം.
LYRICS, CONCEPT AND DIRECTION – REV. FR. NEVIN ATTOKKARAN
SINGER – EVUGIN EMMANUEL
MUSIC – JITH GEORGE
PROGRAMMING, MIX AND MASTERING – RENIEL K REJI
CHOREOGRAPHY – CHRYSTY
CINEMATOGRAPHY- AKHIL DAVIS PONMANASSERY
EDITING- ANTONY (BELLA CUTZ)
RECORDING & MIXING STUDIO- AUDIO GUYS, MUMBAI
CAST- JESUS YOUTH, IRINJALAKUDA & STUDENTS ST. JOSEPH’S COLLEGE, IRINJALAKUDA.
Lyrics:-
ചങ്ങാതിയായ് കൂടെ നിന്ന്
എന്നുള്ളം കാക്കും ഈശോയെ
നിറം മങ്ങും നേരം
അവൻ നിറയും ഉടലിൽ
സക്രാരിയായ് എൻ മനം
ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ
ചിരി എന്നിൽ എന്നും തൂകും
സ്നേഹ ചൂടാൽ പൊതിയും
ജീവാംശമായ് എന്നിൽ പടരേണമെ
നവജീവൻ എന്നും ഏകും
മധുമൊഴിയായ് എന്നെ നയിക്കും
തീനാവായ് നീ എന്നിൽ സ്വരമാകണേ
ചങ്കിലെ ചോരയേകി പ്രണയിച്ചോനെ
എൻ മനം ആനന്ദത്തിൻ ആഘോഷമായ്
ചങ്കിലെ ചോരയേകി പ്രണയിച്ചോനെ
നിൻ മേനി സൗഖ്യത്തിൻ ആലയമായ്
ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ
എല്ലാം സാധ്യമാകും
നീ കൂടെ എന്നും നിന്നാൽ
പുണ്യമായ് തീർന്നിടും എൻ ജീവിതം
എൻ ജന്മം തേടും സ്വപ്നം
നിന്നിഷ്ടമാണെന്നറിഞ്ഞാൽ
ജീവനേകിപ്പോലും ഞാൻ സ്നേഹിച്ചീടും
ചങ്കിലെ ചോരയേകി പ്രണയിച്ചോനെ
എൻ മനം ആനന്ദത്തിൻ ആഘോഷമായ്
ചങ്കിലെ ചോരയേകി പ്രണയിച്ചോനെ
നിൻ മേനി സൗഖ്യത്തിൻ ആലയമായ്
ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ