December 16 വിശുദ്ധ അഡെലൈഡ്

⚜️⚜️⚜️ December 1️⃣6️⃣⚜️⚜️⚜️
വിശുദ്ധ അഡെലൈഡ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ബുര്‍ഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെന്‍സിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാല്‍ അഡെലൈഡിന്റെ ഭര്‍ത്താവ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ അഡെലൈഡ് തടവറയിലടക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഓട്ടോ-I വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവള്‍ തന്റെ ഭര്‍ത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. ഈ സമയത്ത്‌ അവളുടെ അസൂയാലുവായ മരുമകള്‍ രണ്ടു പ്രാവശ്യം വിശുദ്ധയെ രാജധാനിയില്‍ നിന്നും നിഷ്കാസിതയാക്കി. എന്നിരുന്നാലും അവള്‍ ഒരു കുലുക്കവും കൂടാതെ വിശ്വസ്തയും ഭക്തിയുമുള്ളവളായിരുന്നു. തന്റെ ദൈവ ഭക്തിയും, കാരുണ്യപ്രവര്‍ത്തികളും മൂലം അവള്‍ പ്രശസ്തയായിരുന്നു. കാലക്രമേണ അവള്‍ കൊട്ടാരത്തില്‍ തിരിച്ചെത്തി ഭരണനിര്‍വഹണത്തില്‍ തന്റെ പേരമകനായ ഓട്ടോ മൂന്നാമന്റെ കാര്യദര്‍ശിയായി അദ്ദേഹത്തെ ഭരണത്തില്‍ സഹായിക്കുകയും ചെയ്തു. ക്ലൂണിയിലെ പ്രശസ്തമായ ആശ്രമത്തിന്റെ നവീകരണത്തില്‍ വിശുദ്ധ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. 999-ല്‍ വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു.

വിശുദ്ധയുടെ ആദരണീയമായ സ്ഥാനത്തിനുമുപരി അവള്‍ ഒരു നല്ല ഭാര്യയും അമ്മയുമായിരുന്നു. അവള്‍ എല്ലായ്പ്പോഴും ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയിരുന്നു. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതില്‍ വിശുദ്ധ ഒരു മടിയും കാണിച്ചിരുന്നില്ല. കൊട്ടാരത്തില്‍ കാര്യദര്‍ശിയായി നിയമിതയായപ്പോഴും തന്റെ രാഷ്ട്രീയ എതിരാളികളോട് വിശുദ്ധ ഒരു പ്രതികാരനടപടികളും കൈകൊണ്ടിരുന്നില്ല. ദൈവഭക്തി മൂലം അവളുടെ രാജധാനി ഒരു കൊട്ടരത്തേക്കാളുപരി ഒരാശ്രമം പോലെയായിരുന്നുവെന്നു പറയപ്പെടുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. വിയെന്‍ ബിഷപ്പായിരുന്ന അഡോ
  2. സേസരായിലെ അല്‍ബീനാ
  3. അനാനിയാസ്, അസാരിയാസു, മിസായേല്‍
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

കാരുണ്യം കാണിക്കാത്തവന്റെ മേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെ മേല്‍ വിജയം വരിക്കുന്നു.
യാക്കോബ്‌ 2 : 13

നിന്റെ പ്രവൃത്തികള്‍ക്കു കര്‍ത്താവ്‌ പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്‌ നിന്നെ സമൃദ്‌ധമായി അനുഗ്രഹിക്കും.
റൂത്ത്‌ 2 : 12

കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന്‌ അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ!
അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍
എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ!
എന്റെ ദൈവമായ കര്‍ത്താവേ,
പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങേക്കു നന്‌ദിപറയുന്നു; അങ്ങയുടെ നാമത്തെ ഞാന്‍ എന്നും മഹത്വപ്പെടുത്തും
എന്നോട്‌ അങ്ങു കാണിക്കുന്നകാരുണ്യം വലുതാണ്‌;
പാതാളത്തിന്റെ ആഴത്തില്‍നിന്ന്‌ അവിടുന്ന്‌ എന്റെ പ്രാണനെ രക്‌ഷിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 86 : 11-13

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവിന്റെ രക്‌ഷയെ ശാന്തമായികാത്തിരിക്കുന്നത്‌
ഉത്തമം.🕯️
📖 വിലാപങ്ങള്‍ 3 : 26 📖

ദിവ്യകാരുണ്യത്തിൽ നീ വേണ്ടപോലെ വിശ്വസിക്കുന്നുവെങ്കിൽ വിശുദ്ധനാകാൻ നിനക്ക് അധികം പ്രയത്നിക്കേണ്ടി വരികയില്ല……✍️
ജൊസെ ബോർസി 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

യേശു സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടില്‍നിന്ന്‌ ചിലര്‍വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്‌ധിമുട്ടിക്കുന്നു?
അതുകേട്ട്‌ യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക.
പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരന്‍ യോഹന്നാനുമൊഴികെ മറ്റാരും തന്നോടുകൂടെ പോരാന്‍ അവന്‍ അനുവദിച്ചില്ല.
അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകള്‍ വലിയ ബഹളം വയ്‌ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും അലമുറയിടുന്നതും അവന്‍ കണ്ടു.
അകത്തു പ്രവേശിച്ച്‌ അവന്‍ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങള്‍ ബഹളം വയ്‌ക്കുകയും വിലപിക്കുകയും ചെയ്യുന്നത്‌? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്‌.
അവര്‍ അവനെ പരിഹസിച്ചു. അവനാകട്ടെ, അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്‍മാരെയും തന്റെ കൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട്‌ അവളെ കിടത്തിയിരുന്നിടത്തേക്ക്‌ അവന്‍ ചെന്നു.
അവന്‍ അവളുടെ കൈയ്‌ക്കുപിടിച്ചുകൊണ്ട്‌, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ഥമുള്ള തലീത്താ കും എന്നുപറഞ്ഞു.
തത്‌ ക്‌ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്‌സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വിസ്‌മയിച്ചു.
ആരും ഈ വിവരം അറിയരുത്‌ എന്ന്‌ യേശു അവര്‍ക്കു കര്‍ശനമായ ആജ്‌ഞ നല്‍കി. അവള്‍ക്കു ഭക്‌ഷണം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.
മര്‍ക്കോസ്‌ 5 : 35-43

Advertisements

അന്നു സായാഹ്‌നമായപ്പോള്‍ അവന്‍ അവരോടു പറഞ്ഞു:
നമുക്ക്‌ അക്കരയ്‌ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്‌, അവന്‍ ഇരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്‌ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു.
അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക്‌ ആഞ്ഞടിച്ചു കയറി. വഞ്ചിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു.
യേശു അമരത്തു തലയണവച്ച്‌ ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ?
അവന്‍ ഉണര്‍ന്ന്‌ കാറ്റിനെ ശാസിച്ചുകൊണ്ട്‌ കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി.
അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്‌? നിങ്ങള്‍ക്കു വിശ്വാസമില്ലേ?
അവര്‍ അത്യധികം ഭയന്ന്‌ പരസ്‌പരം പറഞ്ഞു: ഇവന്‍ ആരാണ്‌! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!
മര്‍ക്കോസ്‌ 4 : 35-41

അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത്‌ ഉപമകൊണ്ട്‌ അതിനെ വിശദീകരിക്കും?
അത്‌ ഒരു കടുകുമണിക്കു സദൃശ മാണ്‌. നിലത്തു പാകുമ്പോള്‍ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്‌.
എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതുവളര്‍ന്ന്‌ എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പുറ പ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്‌ഷികള്‍ക്ക്‌ അതിന്റെ തണലില്‍ ചേക്കേറാന്‍ കഴിയുന്നു.
അവര്‍ക്കു മനസ്‌സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു.
ഉപമകളിലൂടെയല്ലാതെ അവന്‍ അവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍, ശിഷ്യന്‍മാര്‍ക്ക്‌ എല്ലാം രഹസ്യമായി വിശ ദീകരിച്ചുകൊടുത്തിരുന്നു.
മര്‍ക്കോസ്‌ 4 : 30-34

Advertisements

Leave a comment