ഡിസംബർ 20
പ്രാർത്ഥന
സ്നേഹനാഥനായ ഈശോയെ, ഭൂമിയിലെ നഷ്ടങ്ങളെ ഓർത്തല്ലാ മറിച്ച് സ്വർഗ്ഗത്തിലെ നേട്ടങ്ങളെ കുറിച്ച് വേണം ഓരോ ക്രിസ്ത്യാനിയും തൻ്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ. നിന്റെ ജീവിതത്തിലൂടെ ഞങ്ങളെ അത് പഠിപ്പിക്കുകയും ചെയ്തല്ലോ. എൻ്റെ ഈശോയെ, ഞങ്ങളിൽ നിന്ന് വേർപെട്ടു പോയ എല്ലാവരെയും നിന്റെ മുമ്പിൽ സമർപ്പിക്കുന്നു, അവരുടെമേൽ നിന്റെ അനാഥമായ കരുണ നീ വാർഷിക്കണമേ.
അനുദിനവചനം
യോഹ 11: 1-44 അവൻ്റെ സമയത്തിനായി നമുക്ക് കാത്തിരിക്കാം, തന്നിൽ വിശ്വസിക്കുന്നവരെ ദൈവം ഒരിക്കലും കൈവെടിയുകയില്ല.
സുകൃതജപം
സ്നേഹമുള്ള ഈശോയെ, നിത്യജീവൻ പ്രാപിപ്പാൻ ഞങ്ങളെ സഹായിക്കണമേ.
നിയോഗം
മരിച്ച വിശ്വാസികൾ
സൽപ്രവർത്തി
ശുദ്ധികരണസ്ഥലത്തിൽ വേദനിക്കുന്ന എല്ലാ ആത്മാക്കൾക്കുമായി
7 ‘മരിച്ച വിശ്വാസികൾക്ക്’ വേണ്ടിയുള്ള പ്രാർത്ഥന ചൊല്ലാം.
