45th Death Anniversary of Fr Mathew Alakkalam MCBS

Advertisements

45th Death Anniversary of Very Rev. Fr Mathew Alakkalam, Founder of the Missionary Congregation of the Blessed Sacrament (MCBS)

Advertisements

പെരിയ ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ്റെ നാൽപ്പത്തിയഞ്ചാം ചരമവാർഷികം

മീനച്ചിലാറിന്റെ തെക്കേക്കരയിലുള്ള പൂവത്തോട് ഗ്രാമത്തിൽ 1888 മാർച്ച് മാസം 30 തീയതിയാണ് ആലക്കളത്തിൽ മത്തായി അച്ചൻ ജനിച്ചത്

ഇടമറ്റം ഗവൺമെൻ്റ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച മത്തായി അച്ചൻ അക്കാലത്ത് അറിയപ്പെട്ടിരുന്നത് എ.കെ. മാത്യു എന്നായിരുന്നു.

ഭരണങ്ങാനം സെൻ്റ് മേരീസ് ഹൈസ്കൂൾ, മാന്നാനം സെൻ്റ് എഫ്രേം ഹൈസ്കൂൾ എന്നിവട ങ്ങളിലായി പഠനം പൂർത്തിയാക്കിയ എ. കെ. മാത്യു 1903 പുത്തൻപള്ളി സെമിനാരിയിൽ വൈദീക പരിശീലനം ആരംഭിച്ചു.

1913 ഡിസംബർ 21 തീയതി അഭിവന്ദ്യ മാർ തോമസ് കുര്യാളശ്ശേരി പിതാവിൻ്റെ കൈവെപ്പ് വഴി ശുശ്രൂഷാ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടു.

പുത്തൻപള്ളി സെമിനാരിയിൽ നിന്നും വൈദീകർക്കു വേണ്ടി പ്രസദ്ധീകരിച്ചിരുന്ന Eucharist and Priest എന്ന മാസികയുടെ സഹപത്രാധിപർ ആയിട്ടായിരുന്നു ആദ്യ നിയമനം.

താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി ആലക്കളത്തിൽ അച്ഛനെ ഓർക്കുന്നത് ഇപ്രകാരമായിരുന്നു “നിങ്ങളുടെ സഭാ സ്ഥാപകരിൽ ഒരാളായ ഭാഗ്യസ്മരണാർഹനായ ആലക്കളത്തിൽ മത്തായി അച്ചൻ 1945 ൽ കോക്കമംഗലം സെൻറ് തോമസ് ദേവാലയത്തിൽ ഒരു ധ്യാനം നടത്തി ആ ധ്യാനത്തിൽ പങ്കെടുക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ആ ധ്യാനം എൻ്റെ ജീവിതത്തിൽ ഒരു വലിയ വ്യതിയാനം വരുത്തി. സെമിനാരിയിൽ ചേരുന്നതിന് ഞാൻ തീരുമാനിക്കുകയും ചെയ്തു ആ ധ്യാനവും അദ്ദേഹത്തിൻ്റെ തീഷ്ണതയും ഇന്നും എൻ്റെ ഓർമ്മയിൽ പച്ചപിടിച്ചു നിൽക്കുന്നു ജീവൻ്റെ അപ്പം കൊണ്ട് സമ്പുഷ്ടമാക്കപ്പെടുകയും സക്രാരിയുടെ തണലിൽ ജീവിക്കുകയും ചെയ്ത അഭിനവ ഏലിയാസറായിരുന്നു ആലക്കളത്തിൽ മത്തായി അച്ചൻ “

മത്തായി അച്ചൻ തന്റെ അവസാന നാളുകൾ അതിരമ്പുഴ ലിസ്യു ആശ്രമത്തിലാണ് ചെലവഴിച്ചത് മരിക്കുന്നതിന് ഏഴുവർഷം മുമ്പ് തന്റെ 82 വയസ്സിൽ പോലും അച്ചൻ ധ്യാനിപ്പിക്കാൻ പോയിരുന്നു

മത്തായി അച്ചൻ്റെ ദിനചര്യ ഇപ്രകാരമായിരുന്നു : അതിരാവിലെ 4: 30ന് ദേവാലയത്തിൽ എത്തി ഒരു മണിക്കൂറോളം ആരാധന നടത്തും. 5:30ന് വിശുദ്ധ കുർബാന അർപ്പിക്കും. തൻ്റെ ബലിയർപ്പണത്തിന് ശേഷം അർപ്പിക്കപ്പെടുന്ന എല്ലാ കുർബാനകളിലും അദ്ദേഹം പങ്കെടുക്കും കുർബാനയ്ക്കായി അൾത്താര ഒരുക്കുക തിരി കത്തിക്കുക, അൾത്താരയിൽ പൂ വയ്ക്കുക, ധൂപക്കുറ്റി കത്തിക്കുക, പാട്ടു തുടങ്ങുക എന്നിവ അച്ചൻ്റെ പ്രിയപ്പെട്ട ജോലികൾ ആയിരുന്നു ഒരു ദിവസം കുറഞ്ഞത് മൂന്നു കുരിശിൻ്റെ വഴിയെങ്കിലും അദ്ദേഹം നടത്തുമായിരുന്നു. മരിക്കുന്ന നാൾ വരെയും എല്ലാ ദിവസവും അച്ഛൻ കുമ്പസാരിച്ചിരുന്നു.

അവസാന നാളുകളിൽ സഭാംഗങ്ങൾക്ക് അച്ചൻ നൽകിയ ഉപദേശം ഇങ്ങനെയായിരുന്നു : “കഴിയുന്നിടത്തോളം ലളിത ജീവിതവും ഉന്നത ജീവിതാദർശങ്ങളും നിങ്ങൾക്ക് ഉണ്ടാകണം …എല്ലാ സഭയ്ക്കും ഒരു പാരമ്പര്യമുണ്ട് ഒരു മാമൂലുണ്ട് നിങ്ങളുടെ സൽപ്പേര് നിങ്ങൾ നിലനിർത്തുക നിങ്ങളുടെ വ്യാപാരം കണ്ട് ആരും നിങ്ങളെ കുറ്റം പറയരുത്.

1977 സംബർ മാസം ഇരുപത്തിയൊന്നാം തീയതി താൻ തിരുപ്പട്ടം സ്വീകരിച്ചിട്ട് 64 വർഷം തികയുന്ന ധന്യ നിമിഷത്തിൽ ഈശോ എന്ന നാമം ഉച്ചരിച്ചുകൊണ്ട്
89 മത്തെ വയസ്സിൽ ആലക്കളത്തിൽ മത്തായി അച്ചൻ്റെ ആത്മാവ് സ്വർഗ്ഗത്തിലേക്ക് പറന്നുയർന്നു. ബഹുമാനപ്പെട്ട തോമസ് വരകിൽ അച്ചനും ബ്രദർ സേവ്യർ വേങ്ങശ്ശേരിയും തദവസരത്തിൽ അച്ചൻ്റെ സമീപമുണ്ടായിരുന്നു.

Advertisements
Advertisements
Advertisements

Leave a comment