ന്യായാധിപന്മാർ, അദ്ധ്യായം 4
ദബോറയും ബാറക്കും
1 ഏഹൂദിനു ശേഷം ഇസ്രായേല്‍ വീണ്ടും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ ചെയ്തു.2 കര്‍ത്താവ് അവരെ ഹസോര്‍ ഭരിച്ചിരുന്ന കാനാന്‍രാജാവായയാബീനു വിട്ടുകൊടുത്തു. ഹറോഷെത്ത് ഹഗോയിമില്‍ വസിച്ചിരുന്ന സിസേറആയിരുന്നു അവന്റെ സേനാപതി.3 അവനു തൊള്ളായിരം ഇരുമ്പു രഥങ്ങളുണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍ജനത്തെ ഇരുപതു വര്‍ഷം ക്രൂരമായി പീഡിപ്പിച്ചു. അപ്പോള്‍ അവര്‍ കര്‍ത്താവിനോടു സഹായത്തിനു നിലവിളിച്ചു.4 അന്നു ലപ്പിദോത്തിന്റെ ഭാര്യയായ ദബോറാ പ്രവാചികയാണ് ഇസ്രായേലില്‍ന്യായപാലനം നടത്തിയിരുന്നത്.5 അവള്‍ ഏഫ്രായിം മലനാട്ടില്‍ റാമായ്ക്കും ബഥേലിനും ഇടയ്ക്കുള്ള ദബോറായുടെ ഈന്തപ്പനയുടെ കീഴില്‍ ഇരിക്കുക പതിവായിരുന്നു.6 ഇസ്രായേല്‍ജനം വിധിത്തീര്‍പ്പിനു വേണ്ടി അവളെ സമീപിച്ചിരുന്നു. അവള്‍ അബിനോവാമിന്റെ മകനായ ബാറക്കിനെ നഫ്താലിയിലെ കേദെഷില്‍ നിന്ന് ആളയച്ചു വരുത്തിപ്പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് നിന്നോടാജ്ഞാപിക്കുന്നു. നീ നഫ്താലിയുടെയും സെബുലൂണിന്റെയും ഗോത്രങ്ങളില്‍ നിന്ന് പതിനായിരം പേരെ താബോര്‍ മലയില്‍ അണിനിരത്തുക.7 രഥങ്ങളോടും സൈന്യങ്ങളോടും കൂടെയാബീന്റെ സേനാപതി സിസേറകിഷോന്‍ നദിയുടെ സമീപത്തു വച്ച് നിന്നെ എതിര്‍ക്കാന്‍ ഞാന്‍ ഇടയാക്കും. ഞാന്‍ അവനെ നിന്റെ കയ്യില്‍ ഏല്‍പിച്ചുതരും.8 ബാറക്ക് അവളോടു പറഞ്ഞു: നീ എന്നോടു കൂടെ വന്നാല്‍ ഞാന്‍ പോകാം; ഇല്ലെങ്കില്‍, ഞാന്‍ പോവുകയില്ല.9 അപ്പോള്‍ അവള്‍ പറഞ്ഞു: ഞാന്‍ തീര്‍ച്ചയായും നിന്നോടുകൂടെ പോരാം. പക്‌ഷേ, നിന്റെ ഈ വഴി നിന്നെ മഹത്വത്തിലെത്തിക്കുകയില്ല. കര്‍ത്താവ് സിസേറയെ ഒരു സ്ത്രീയുടെകൈയില്‍ ഏല്‍പിക്കും. പിന്നീട് ദബോറാ എഴുന്നേറ്റ് ബാറക്കിനോടു കൂടെ കേദെഷിലേക്കു പോയി.10 ബാറക്ക് സെബുലൂണിനെയും നഫ്താലിയെയും കേദെഷില്‍ വിളിച്ചുകൂട്ടി. പതിനായിരം പടയാളികള്‍ അവന്റെ പിന്നില്‍ അണിനിരന്നു. ദബോറായും അവന്റെ കൂടെപ്പോയി.11 കേന്യനായ ഹേബെര്‍ മോശയുടെ അമ്മായിയപ്പനായ ഹോബാബിന്റെ വംശജരായ കേന്യരെ വിട്ടുപോന്ന് കേദെഷിനടുത്ത് സാനാന്നിമിലെ ഓക്കുമരത്തിന് സമീപം പാളയമടിച്ചു.12 അബിനോവാമിന്റെ മകനായ ബാറക്ക് താബോര്‍ മലയിലേക്കു നീങ്ങിയിരിക്കുന്നുവെന്നു സിസേറകേട്ടു.13 അവന്‍ തന്റെ തൊള്ളായിരം ഇരുമ്പുരഥങ്ങളും അതോടൊപ്പം ഹറോഷേത്ത് ഹഗോയിം മുതല്‍ കിഷോന്‍ നദിവരെയുള്ള പ്രദേശങ്ങളില്‍നിന്ന് തന്റെ പ ക്ഷത്തുള്ള എല്ലാവരെയും ഒന്നിച്ചുകൂട്ടി.14 ദബോറാ ബാറക്കിനോട് പറഞ്ഞു: മുന്നേറുക; കര്‍ത്താവ് സിസേറയെ നിന്റെ കൈയില്‍ ഏല്‍പിക്കുന്ന ദിവസമാണിത്: നിന്നെ നയിക്കുന്നത് കര്‍ത്താവല്ലേ? അപ്പോള്‍ ബാറക്ക് തന്നോടു കൂടെയുള്ള പതിനായിരം പേരോടൊപ്പം താബോര്‍ മലയില്‍ നിന്നു താഴേക്കിറങ്ങി.15 കര്‍ത്താവ് സിസേറയെയും അവന്റെ രഥങ്ങളെയും സൈന്യങ്ങളെയും ഒന്നടങ്കം ബാറക്കിന്റെ മുന്‍പില്‍ വച്ച്, വാള്‍മുനയാല്‍ ചിതറിച്ചു; സിസേറരഥത്തില്‍ നിന്നിറങ്ങി പലായനം ചെയ്തു.16 ബാറക്ക് രഥങ്ങളെയും സൈന്യങ്ങളെയും ഹറോഷെത്ത്ഹഗോയിംവരെ അനുധാവനം ചെയ്തു. സിസേറയുടെ സൈന്യം മുഴുവന്‍ വാളിനിരയായി. ഒരുവന്‍ പോലും അവശേഷിച്ചില്ല.17 സിസേറകേന്യനായ ഹേബെറിന്റെ ഭാര്യ ജായേലിന്റെ കൂടാരത്തില്‍ അഭയംപ്രാപിച്ചു. കാരണം, അക്കാലത്ത് ഹസോര്‍രാജാവായയാബീന്‍ കേന്യനായ ഹേബെറിന്റെ കുടുംബവുമായി സൗഹൃദത്തിലായിരുന്നു.18 ജായേല്‍ സിസേറയെ സ്വീകരിക്കാന്‍ വന്നു. അവള്‍ പറഞ്ഞു: ഉള്ളിലേക്കു വരൂ; പ്രഭോ, എന്നോടുകൂടെ അകത്തേക്കു വരൂ; ഭയപ്പെടേണ്ട. അവന്‍ അവളുടെ കൂടാരത്തില്‍ പ്രവേശിച്ചു, അവള്‍ അവനെ ഒരു കരിമ്പടം കൊണ്ടു മൂടി.19 അവന്‍ അവളോടു പറഞ്ഞു: എനിക്കു ദാഹിക്കുന്നു, അല്‍പം വെള്ളം തരുക. അവള്‍ തോല്‍ക്കുടം തുറന്ന് അവനു കുടിക്കാന്‍ പാല്‍കൊടുത്തു.20 വീണ്ടും അവനെ പുതപ്പിച്ചു. അവന്‍ അവളോടു പറഞ്ഞു: കൂടാരത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുക. ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ ഇവിടെ ആരുമില്ലെന്നു പറയണം.21 എന്നാല്‍, ഹേബെറിന്റെ ഭാര്യ ജായേല്‍കൂടാരത്തിന്റെ ഒരു മരയാണിയും ചുറ്റികയും എടുത്തു സാവധാനം അവന്റെ അടുത്തുചെന്നു. അവന്‍ ക്ഷീണിച്ച് ഉറങ്ങിക്കിടക്കവേ ആണി അവന്റെ ചെന്നിയില്‍ തറച്ചു. അതു നിലത്തിറങ്ങുവോളം അടിച്ചു കയറ്റി. അങ്ങനെ അവന്‍ മരിച്ചു.22 ബാറക്ക് സിസേറയെ പിന്തുടര്‍ന്നു വന്നപ്പോള്‍ ജായേല്‍ അവനെ സ്വീകരിക്കാന്‍ ചെന്നു. അവള്‍ അവനോടു പറഞ്ഞു: വരുക നീ അന്വേഷിക്കുന്ന മനുഷ്യനെ ഞാന്‍ കാണിച്ചുതരാം. അവന്‍ അവളുടെ കൂടാരത്തില്‍ പ്രവേശിച്ചു. സിസേറചെന്നിയില്‍ മരയാണിതറച്ചു മരിച്ചു കിടക്കുന്നതു കണ്ടു.23 അങ്ങനെ ആദിവസം കാനാന്‍രാജാവായയാബീനെ ദൈവം ഇസ്രായേല്‍ജനതയ്ക്കു കീഴ്‌പെടുത്തി.24 കാനാന്‍രാജാവായയാബീന്‍ നിശ്‌ശേഷം നശിക്കുന്നതുവരെ ഇസ്രായേല്‍ജനം അവനെ മേല്‍ക്കുമേല്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു.
The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

