>>> വഴിനീളെ | Vazhineele | Christmas Holy Communion Song | Bro Melbin
ക്രിസ്തുമസ് രാത്രിയിൽ പാതിരാ കുർബാനയ്ക്ക് ദേവാലയത്തിൽ പാടാൻ മനോഹരമായ ഒരു ദിവ്യകാരുണ്യ ഗീതം.…… തണുപ്പുള്ള ഈ ഗീതം നമുക്ക് ദേവാലയങ്ങളിൽ ആലപിക്കാം
Vazhineele Sathrangal… Lyrics
വഴിനീളെ സത്രങ്ങൾ കൊട്ടിയടച്ചു
മുഴു നീളെ തുറന്നിട്ടു പുൽക്കൂടപ്പോൾ
ഹൃദയത്തിൻ വാതിൽക്കൽ മുട്ടിവിളിച്ച്
കുർബാനയായ നീ കാത്തിരുന്നു
അന്നാ പുൽക്കൂട്ടിൽ പുൽമെത്ത പോലെ
ഒരുക്കിടാമെൻ മനം നാഥാ
അന്നാ പൂജ്യരാജാക്കളെപ്പോലെ
അണഞ്ഞിടാം കാഴ്ചകളോടെ
ഈ അൾത്താരേൽ നീയണഞ്ഞു
എന്നകതാരിൽ നീയലിഞ്ഞു
കൈകൂപ്പി കൈക്കൊള്ളാൻ
കൃപയേകണേ
ആകാശഗേഹം വിട്ടിറങ്ങി നീ വന്നിട്ടും
പണിതില്ല ഭൂമിയിൽ വാസഗേഹം
കുറുനരി പക്ഷികൾ പാർപ്പിടം കണ്ടെത്തി
എങ്കിലും വഴിനീളെ നീയലഞ്ഞു
അനുതാപവിവശമാം പുൽക്കൂടുകൾ
രക്ഷകനേശുവിൻ വാസഗേഹം
ഒടുവിലെ അത്താഴ മേശയിൽ ഞാൻ തന്നു
കൂദാശയാകുന്ന തിരുശരീരം
ഇവിടെയീ അൾത്താര മേശയിൽ ഞാൻ തന്നു
കുർബാനയാകുന്ന എൻ ശരീരം
പങ്കിട്ടു നൽകി ഞാനെൻ ശരീരം
പങ്കു പറ്റീടുവാൻ സ്വർഗ്ഗരാജ്യം
Melody Arranger presents
Christmas Holy Communion Song
Let’s celebrate the Christmas Style
Lyrics: Fr Jomcy Pulickaparambil
Music: Fr Sinu Velangattusserry
Vox: Bro Melbin Kazhunnukandam
Production: Melody Arranger
Dop: Robin
Orchestration: Binu Mathirampuzha
Flute: Rajesh Cherthala
Mixing and mastering: Martin Jomon
Kinnor Musics Paipad
Studio: Kinnor Musics Paipad