തൊടുപുഴയെക്കുറിച്ചൊരാമുഖം

തൊടുപുഴയെക്കുറിച്ചൊരാമുഖം

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ നഗരമാണ് തൊടുപുഴ. നഗരത്തെ തൊട്ടൊഴുകുന്ന പുഴയാണ് ഈ പട്ടണത്തിന്റെ മുഖമുദ്ര. വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന കേരളത്തിലെ ചുരുക്കം ചില പുഴകളിലൊന്നാണ് തൊടുപുഴയാർ. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്നുല്പാദനം കഴിഞ്ഞു വരുന്ന വെള്ളം കാഞ്ഞാറുവഴി എത്തുന്നതിനാൽ വേനലിലും ജലസമൃദ്ധമാണ്.കുടയത്തൂരിൽ നിന്നുത്ഭവിക്കുന്ന തൊടുപുഴയാർ മുവാറ്റുപുഴയാറിൽ ചേരുന്നു.

മുവാറ്റുപുഴ (22 km), പാലാ (31 km), കോട്ടയം (57 km), കൊച്ചി (62 km) തുടങ്ങിയവയാണ് തൊടുപുഴക്കടുത്തുള്ള പ്രധാന നഗരങ്ങൾ. തൊടുപുഴയുടെ കിഴക്കു ഭാഗത്തേക്ക് സഞ്ചാരിക്കുംതോറും മലമ്പ്രദേശങ്ങളിലേക്കാണ് എത്തുക. ഹൈറേഞ്ചിലേക്കുള്ള കവാടം എന്നും തൊടുപുഴക്ക് വിശേഷണം ഉണ്ട്. സമുദ്രനിരപ്പിൽ നിന്നും ശരാശരി 40 മീറ്റർ ഉയരത്തിലാണ് തൊടുപുഴ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം: 9.9000° N, രേഖാംശം: 76.7170° E. ട്രോപ്പിക്കൽ കാലാവസ്ഥ പ്രകടിപ്പിക്കുന്ന ഇവിടെ വാർഷിക ശരാശരി താപനില 27.6° C ആണ്. വർഷത്തിൽ 3700 mm വരെ മഴ ലഭിക്കുന്നു. കൂടുതൽ മഴ കിട്ടുന്നത് ജൂലൈയിലെങ്കിൽ (779 mm) കുറവ് ജനുവരിയിലാണ് (23 mm). മലങ്കര ജലാശയം (8.3 km),പെരുംങ്കൊഴുപ്പ് ഗ്രീൻ വാലി (13km)കാഞ്ഞാർ (15 km), ഇലവീഴാപൂഞ്ചിറ (22 km), തൊമ്മൻകുത്ത് വെള്ളച്ചാട്ടം (20 km), കാറ്റാടിക്കടവ് (28 km), മീനുളിയൻ പാറ (32 km), ഇലപ്പിള്ളി വെള്ളച്ചാട്ടം (26 km), ഇല്ലിക്കൽക്കല്ല് (35 km), വാഗമൺ (46 km), ഉളുപ്പൂണി (44 km), ഞണ്ടിറുക്കി വെള്ളച്ചാട്ടം (20 km), തുമ്പിച്ചി, നാടുകാണി (30 km) തുടങ്ങിയവയാണ് തൊടുപുഴയിലും അടുത്തുമായുള്ള ടൂറിസ്റ്റ് ആകർഷണങ്ങൾ.

AD 1400-1500 കാലഘട്ടത്തിലാണ് തൊടുപുഴയുടെ ചരിത്രം ആരംഭിക്കുന്നത്. തൊടുപുഴ,കട്ടപ്പന, മൂലമറ്റം, കാളിയാർ തുടങ്ങിയ പ്രദേശങ്ങളെല്ലാം അന്ന് നിബിഢവനമായിരുന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു. കൊച്ചി-കൊടുങ്ങല്ലൂർ രാജ്യങ്ങളിലേക്ക് വേണ്ടിയിരുന്ന തേക്കിൻ തടികൾക്കും വനവിഭവങ്ങൾക്കുമായി മുവാറ്റുപുഴ വഴി ഒരു സംഘം കാളിയാറ്റിലൂടെയും മറ്റൊന്ന് തൊടുപുഴയാറ്റിലൂടെയും വഞ്ചികളിൽ പുറപ്പെട്ടു. ഈ സംഘങ്ങളാണ് തൊടുപുഴയിൽ ചെറിയ സെറ്റിൽമെന്റുകൾ തുടങ്ങുന്നത്. തൃപ്പുണിത്തുറയിലേയും കൊടുങ്ങല്ലൂരേയും കൊട്ടാരങ്ങളിലെ തടിപ്പണികൾക്കുപയോഗിച്ചിട്ടുള്ളത് കാളിയാറിൽ നിന്നും തൊടുപുഴയിൽ നിന്നുമുള്ള തേക്കിൻ തടികളായിരുന്നുവെന്ന് പറയപ്പെടുന്നു. ദീർഘകാല ചരിത്രം അവകാശപ്പെടുന്ന ധാരാളം സ്ഥലങ്ങൾ തൊടുപുഴയിലുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പട്ടണം എന്ന് പറയാൻ മാത്രമൊന്നും തൊടുപുഴയിലുണ്ടായിരുന്നില്ല. കുറുമ്പുപ്പു ദേഹണ്ഡങ്ങളായ നെല്ല്, കപ്പ, വാഴ, ചേമ്പ് എന്നിവയൊക്കെയായിരുന്നു പ്രധാന കൃഷി. എന്നാലിന്ന് തൊടുപുഴയുടെ കൃഷിപ്രദേശങ്ങളിൽ മുക്കാൽ ഭാഗവും റബ്ബർ കയ്യടക്കിയിരിക്കുകയാണ്

സാമൂഹ്യ-സാംസ്കാരിക ചരിത്രം

ആയിരത്താണ്ടുകളുടെ പഴക്കമുള്ളൊരു കാര്‍ഷിക സംസ്കാരം ഈ നാടിനുണ്ട്. ക്രിസ്തുവിനു മുമ്പ് മൂന്നാം ശതകത്തിലെ ജൈനബുദ്ധമതങ്ങളുടെ കുടിയേറ്റകാലത്തിന്റെ അവശിഷ്ടങ്ങളും, കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കീഴ്മലൈനാടിന്റെ തലസ്ഥാന പരിവേഷവും, കോട്ടകൊത്തളങ്ങളുടെ അവശിഷ്ടങ്ങളും വിളിച്ചോതുന്നത് ഇവിടെ ഒരുകാലത്തുണ്ടായിരുന്നതും, പില്‍ക്കാലത്തെന്നോ മണ്ണടിഞ്ഞു പോയതുമായൊരു മനുഷ്യസംസ്കൃതിയുടെ ചരിത്രമാണ്. സാമൂഹിക ജീവിതത്തിന്റെ സിരാകേന്ദ്രം പണ്ടുകാലത്ത് ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളുമായിരുന്നു. കുലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ കേരളത്തെ ഭരണ സൌകര്യത്തിനു വേണ്ടി വേണാട്, ഓടനാട്, നന്‍ട്രുഴൈനാട്, മഞ്ചുനാട്, വെമ്പൊലിനാട്, കീഴ്മലൈനാട് എന്നിങ്ങനെ വിവിധ പ്രവിശ്യകളായി വിഭജിച്ചിരുന്നു. ഇതില്‍ കീഴ്മലൈനാട്ടില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു തൊടുപുഴ. കീഴ്മലൈനാട് എ.ഡി 1600 വരെ നിലനിന്നു. എ.ഡി 1600-ല്‍ വടക്കുംകൂറുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കീഴ്മലൈനാട് മുഴുവന്‍ വടക്കുംകൂറിന്റെ അധീനതയിലായി. 1750-കളില്‍ തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ ആക്രമിച്ച് കീഴടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കിത്തീര്‍ത്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി അവസാനിക്കുന്നതുവരെ ക്ഷേത്രങ്ങളില്‍ കയറുന്നതില്‍ നിന്നും കീഴ്ജാതിക്കാരെയും അവര്‍ണ്ണരെയും അയിത്തം കല്‍പിച്ച് അകറ്റി നിറുത്തിയിരുന്നു. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടക്കാലത്ത് രൂപംകൊണ്ട വഴിത്താരകളും, വനങ്ങള്‍ വെട്ടിനശിപ്പിച്ചതിന്റെ ശേഷിപ്പുകളായ കൂപ്പുറോഡുകളും കാലാന്തരത്തില്‍ വികാസം പ്രാപിച്ചുണ്ടായതാണ് ഇന്നത്തെ പല റോഡുകളും. 1916-17 കാലത്ത് രാജനിര്‍ദ്ദേശാനുസരണം ഇതുവഴി ഒരു മൂന്നടിപ്പാത നിര്‍മ്മിക്കപ്പെട്ടു. ദശകങ്ങള്‍ക്കു മുമ്പ് സമ്പന്നര്‍ സഞ്ചരിക്കുന്നതിനായി വില്ലുവണ്ടികള്‍ ഉപയോഗിച്ചിരുന്നു. പില്‍ക്കാലത്ത് പഴയ വഴികള്‍ പലതും പൂര്‍ണ്ണമായും ടാറിട്ട റോഡുകളായി മാറി. തിരുവായ്ക്ക് എതിര്‍വായ് ഇല്ലാതിരുന്നതുകൊണ്ട് അറ്റകുറ്റപ്പണികള്‍ യഥാസമയം നടന്നിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അനുരണനങ്ങള്‍ തുടക്കം മുതല്‍ തന്നെ ഈ പ്രദേശത്തും ദൃശ്യമായിരുന്നു. ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരുന്നതിനു മുമ്പ്, ഒട്ടേറെ കുടിപ്പള്ളിക്കൂടങ്ങള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്നു. മലയാളം പ്രൈമറി സ്ക്കൂള്‍ , പെണ്‍കുട്ടികള്‍ക്കു വേണ്ടി തുടങ്ങിയ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍, 1911-ല്‍ തുടങ്ങിയ തൊടുപുഴ ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ എന്നിവയാണ് ഇവിടുത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ . കുടിപ്പള്ളിക്കൂടങ്ങളും 19-ാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങളും റാണി ഗൌരിഭായിയുടെ 1819-ലെ വിദ്യാഭ്യാസ വിളംബരവും മറ്റും വരുത്തിയ ഉണര്‍വ്വ് ഈ പ്രദേശത്ത് വിദ്യാഭ്യാസ മുന്നേറ്റത്തിന് വിത്തു പാകിയ ഘടകങ്ങളാണ്. തൊടുപുഴയിലെ ജനങ്ങള്‍ ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ പ്രധാന നഗരസഭയുംപട്ടണവുമാണ് തൊടുപുഴ. തൊടുപുഴ എന്ന പേരിൽ ഒരു താലൂക്കും ഒരു ബ്ലോക്കുപഞ്ചായത്തുമുണ്ട്. മൂവാറ്റുപുഴ, പാലാതുടങ്ങിയവ സമീപ പട്ടണങ്ങളാണ്‌. തൊടുപുഴ എറണാകുളം നഗരത്തിൽ നിന്നും 62 കിലോമീറ്റർ[1]ദൂരെയാണ്. തൊടുപുഴ പട്ടണത്തിൽക്കൂടി ഒഴുകുന്ന നദിയുടെ പേരും തൊടുപുഴ എന്നാണ്. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവർഹൗസിൽ നിന്നുള്ള ജലം തൊടുപുഴയാറ്റിലേയ്ക്ക് എത്തുന്നതിന്റെ ഫലമായി വർഷം മുഴുവൻ നിറഞ്ഞൊഴുകുന്നു എന്ന പ്രത്യേകതയും ഈ ആറിനുണ്ട്.

തൊടുപുഴ

ജനസംഖ്യ: 52,045 (2001)
സമയമേഖല: IST (UTC+5:30)
വിസ്തീർണ്ണം: 35.43 km²

കോഡുകൾ
പിൻകോഡ് – 685584
ടെലിഫോൺ – +914862
വാഹനം – KL-38

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് ഇത്. തൊടുപുഴയാറ് ഈ പട്ടണത്തിന്റെ നടുവിലൂടെ ഒഴുകുന്നു. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരളാ സർക്കാർ ഇടപെട്ട് ഈ പട്ടണത്തെ ആധുനികരിക്കാനുള്ള പല പദ്ധതികളും നടന്നുവരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിക്കും വരെ തൊടുപുഴ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.

തൊടുപുഴ കേരളത്തിലെ പല ഉയർന്ന സ്ഥലങ്ങളിലേക്കും പോകാനുള്ള ഒരു പ്രവേശനകവാടമാണ്. ഇവിടത്തെ ജനസംഖ്യ 2001ലെ കാനേഷുമാരി അനുസരിച്ച് 46,246 ആണ്‌. ജനങ്ങൾ പ്രധാനമായും കൃഷിയേയും വ്യവസായത്തേയും ആശ്രയിക്കുന്നു. തൊടുപുഴ ഉയർന്ന പ്രദേശമല്ലെങ്കിലും ഉയർന്ന കുന്നുകളും മറ്റും ഇവിടെ ധാരാളമുണ്ട്. പട്ടണത്തിൽ നിന്നും അധികം അകലെയല്ലാതെ ജലവൈദ്യുത പദ്ധതിയായ മലങ്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നു.
പാലാ തൊടുപുഴയുടെ തെക്ക് കിഴക്കായി 30 കി.മീ. അകലെയുള്ള ഒരു പട്ടണമാണ്. മൂവാറ്റുപുഴപട്ടണം തൊടുപുഴയിൽ നിന്നും വടക്കു പടിഞ്ഞാർ 20 കി.മി. മാറി സ്ഥിതി ചെയ്യുന്നു.

തൊടുപുഴ താലൂക്ക്

പണ്ട് ഇത് എറണാകുളം ജില്ലയിലെ ഒരു താലൂക്കായിരുന്നു. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗങ്ങളായ മൂലമറ്റം വൈദ്യുതി ഉത്പാദനകേന്ദ്രം,കുളമാവ് അണക്കെട്ട് എന്നിവ പൂർണ്ണമായും തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിൽ താണ ഭാഗങ്ങൾ മുതൽ ഉയരം കൂടിയ സ്ഥലങ്ങൾ വരെയുണ്ട്. പച്ചപ്പരവതാനി വിരിച്ച ഈ ഭൂപ്രദേശത്ത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പല സ്ഥലങ്ങളുമുണ്ട്. മലങ്കര അണക്കെട്ട്,പെരുംങ്കൊഴുപ്പ് ഗ്രീൻ വാലി,തൊമ്മൻ കുത്തു വെള്ളച്ചാട്ടം, ഉറവൻപാറ, ഇലവീഴാപൂഞ്ചിറ തുടങ്ങിയവ ഇതിൽപ്പെടുന്നു.
ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളും സിറിയൻ കത്തോലിക്കരുമാണ്. കൂടാതെ മുസ്ലിം മതവിഭാഗവുമുണ്ട്.

തൊടുപുഴ പട്ടണത്തിൽ‍ നിന്നും ഏകദേശം 7 കി.മീ. അകലെ മുട്ടം സ്ഥിതിചെയ്യുന്നു. മഹാത്മാഗാന്ധിസർവ്വകലാശാല എഞ്ജിനീയറിംഗ് കോളേജ്, ഇടുക്കി ജില്ലാകോടതി എന്നിവ ഇവിടെയാണ്. പട്ടണത്തിൽ നിന്നും ഏകദേശം 3 കി.മി. ദൂരെയുള്ള മുതലക്കോടം അവിടെയുള്ള ആശുപത്രി, സെന്റ് ജോർജ് പള്ളി എന്നിവ പ്രസിദ്ധമാണ്.

തൊടുപുഴയിൽ നിന്നും ഏകദേശം 16 കി.മീ. ദൂരെ ഉടുമ്പന്നൂർ എന്ന സ്ഥലം സ്ഥിതിചെയ്യുന്നു. ഇടുക്കിയിലെ ഏറ്റവും വലിയ പഞ്ചായത്ത് ആണ് ഉടുമ്പന്നൂർ‍. പ്രേംനസീർ കാലഘട്ടം മുതൽ തൊടുപുഴ ഒരു പ്രധാന സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷൻ കൂടിയാണ്. കൂടാതെ തൊടുപുഴ വാസന്തി (നിറക്കൂട്ട്‌ (മലയാളചലച്ചിത്രം) , തൊടുപുഴ പി.കെ. രാധാദേവി, തൊടുപുഴ രാധാകൃഷ്ണൻ, തൊടുപുഴ കൃഷ്ണൻകുട്ടി, ചഞ്ചൽ (എന്നു സ്വന്തം ജാനകി കുട്ടിക്ക് ), നിഷാന്ത് സാഗർ, അസിൻ, ആസിഫ് അലി തുടങ്ങിയവർ തൊടുപുഴയിൽനിന്നും മലയാള സിനിമയിൽ കഴിവുതെളിയിച്ച കലാകാരാണ് .

ചരിത്രം

കൂലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തെ ഭരണസൗകര്യത്തിനായി പല പ്രവിശ്യകളായി വിഭചിച്ചിരുന്നു. വേണാട്, ഓടനാട്, നൻവുഴൈനാട്, മുഞ്ഞുനാട്, വെമ്പൊലിനാട്, കീഴ്മലൈനാട്, എന്നിങ്ങനെയാണു അവ. ഇതിൽ കീഴ്മലൈനാടിൽ ഉൾപെടുന്ന പ്രദേശമാണു തൊടുപുഴ. എ. ഡി 1600 വരെ കീഴ്മലൈനാട് നിലവിലുണ്ടായിരുന്നു. എ. ഡി1600 ൽ വടക്കുംകൂർ യുദ്ധത്തിൽ കീഴ്മലൈനാട് പരാജയപെടുകയും വടക്കുംകൂറിൽ ലയിക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ കാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു വടക്കുംകൂർ മാർത്താണ്ടവർമ്മ മഹാരാജാവിന്റെ കാലത്ത് തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത് വടക്കുംകൂർദേശം എന്നായിരുന്നു. തിരുവീത൦കൂറിന്റെ ഭാഗം തന്നെയായിരുന്നു അന്ന് വടക്കുംകൂർ. വടക്കുംകൂര് രാജാക്കന്മാരുടെ ആസ്ഥാനം കരിക്കോടായീരൂന്നു. ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ് തന്നെയാണ് തന്റെ പ്രധിനിധിയായീ ശ്രീ നാരായണ മേനോനേ തൊടുപുഴയുടെ വികസനത്തിന് വേണ്ടി വടക്കുംകൂറിലേക്ക് നിയോഗിച്ചത്‌. അത്യേഹമാണ്‌ തൊടുപുഴയുടെ വികസനത്തിന് തുടക്കം കുറിച്ചത്‌. മഹാരാജാവിന്റെ നിർദ്ദേശപ്രകാരം തന്റെ മുസ്ലീം ആയ ഭടൻ മാർക്കുവേണ്ടി ഇത്യേഹമാണ്‌ ഇന്നു കരിക്കോടുള്ള നൈനാര് പള്ളി പണിത്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

തൊടുപുഴ കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമല്ലെങ്കിലും സഞ്ചാരികളെ ആകർഷിക്കുന്നഒട്ടേറെ സ്ഥലങ്ങൾ ഇവിടെ ഉണ്ട്.തൊടുപുഴയിൽനിന്നും 13 കിലോമീറ്റർ പോയാൽ പ്രകൃതി മനോഹരമായപെരുംങ്കൊഴുപ്പ് ഗ്രീൻ വാലി വയനാകാവ് ഇവിടം ചലച്ചിത്ര വ്യവസായത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്.

തൊമ്മൻകുത്ത് വെള്ളച്ചാട്ടം

തൊമ്മൻകുത്ത് തൊടുപുഴയിൽ നിന്നും 20 കിൽ മി. കിഴക്ക് വണ്ണപ്പുറം റൂട്ടിലാണ് ഈ സ്ഥലം. ഇവിടുത്തെ പ്രധാന ആകർഷണം ഏഴു നിലകളിലുള്ള വെള്ളച്ചാട്ടങ്ങളാണ് (ഏഴുനിലകുത്തുകൾ). ഒരോ നിലയിലും ഒരോ ചെറിയ കുളങ്ങൾ ഉണ്ട്. ഏകദേശം 12 കിലോമീറ്റർ കാടിനുള്ളിലൂടെ മലകയറണം. ഇവിടുത്തെ പ്രവേശന സമയം രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെയാണ്.ധാരാളം വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നു.

ഉറവപ്പാറ

ഉറവപ്പാറ തൊടുപുഴ നഗരാതിർത്തിക്കുള്ളിൽ 3 കിലോമീറ്റർ ദൂരത്തിൽ ഇടുക്കി റോഡിൽ ഒളമറ്റത്താണ്. ഇത് വളരെ വലിയ പാറയാണ്. ഇവിടുത്തെ പ്രധാന ആകർഷണം ശ്രി. ബാലസുബ്രമഹ്ണ്യ സ്വാമി ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണെന്നാണ് വിശ്വാസം. അതുപോലെ ഈ ക്ഷേത്രം കേരളത്തിലെ മലയാള പഴനി എന്ന് അറിയപ്പെടുന്നു.

തൊടുപുഴക്ക് നൂറ്റാണ്ടുകളുടെ പഴമ അവകാശപ്പെടാനുണ്ട്. BC 300 കളിൽ ബുദ്ധമതക്കാരും ജൈനമതക്കാരും അവരുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. കാരിക്കോട് ഇതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്.

തൊടുപുഴയുടെ പിതാവായി അറിയപ്പെടുന്നത് അവിടുത്തെ ഭരണാധികാരിയായിരുന്ന നാരായണ മേനോനാണ്.

പണ്ട് ഈ നാട് വടക്കൻകൂറിന്റെ ഭാഗമായിരുന്നു . അതിനുമുമ്പ് ഇത് കീഴ്മലൈ നാടായിരുന്നു . . . കീഴ്മലൈനാടിന്റെ ആസ്ഥാനമായിരുന്നു ഇന്നത്തെ കാരിക്കോട്. AD 1600 വരെ ഈ നാട്ടുരാജ്യം നിലനിന്നു.

പുരാതന കാരിക്കോടിന് സാംസ്കാരികപരമായും വാണിജ്യപരമായും വളരെ പ്രാധാന്യമുണ്ടായിരുന്നു. കോടിക്കുളം ഭാഗത്തെ കോട്ട റോഡിലൂടെ നിങ്ങള്‍ യാത്ര ചെയ്തിട്ടുണ്ടാകും, ഇത് തിരുവിതാംകൂര്‍ ന്റെ വടക്കേ അതിർത്തിയായിരുന്നു. കമ്പം – തേനി വഴി മധുരയിലേയ്ക് ചരക്കുമായി പോയിരുന്നത് മുതലക്കോടം – കരിമണ്ണൂർ – ചീനിക്കുഴി വഴിയുള്ള മലമ്പാതയിലൂടെയാണ്. കമ്പംപാസ് എന്ന പേരിലാണതറിയപ്പെട്ടത്. കീഴ്മലൈനാടിന്റെ പാണ്ഡകശാലകൾ അഥവാ ധാന്യപ്പുരകൾ നെടിയശാല പ്രദേശത്തായിരുന്നു . നെടിയപാണ്ഡകശാല ലോപിച്ചാണ് നെടിയശാല ആയത് . കീഴ്മലൈനാടിന്റെ ചുങ്കം അഥവാ കരം പിരിയ്ക്കുന്ന ഇടമായതിനാലാണ് ആ പേര് ലഭിച്ചത്. മലനാടുകളിൽ നിന്നുള്ള ചരക്ക് ആലപ്പുഴക്ക് എത്തിക്കുമ്പോൾ ഈടാക്കുന്ന കരം ഇവിടെ നിന്നും പിരിച്ചിരുന്നു.
1557 ലെ രേഖപ്രകാരം ഈ പ്രദേശം അന്നറിയപ്പെട്ടിരുന്നത് ” തുരുബുലി ” അഥവാ ” തുരുഗുലി ” എന്ന പേരുകളിലാണ്. തൊടുപുഴ എന്ന പേരുണ്ടായതിന് ഭിന്നാഭിപ്രായങ്ങളുണ്ട്. തോട് രൂപാന്തരപ്പെട്ട് പുഴയായതുകൊണ്ടാണെന്നും അതല്ല പുഴതൊട്ടൊഴുകുന്ന സ്ഥലമായതിനാലാണന്നും പറയപ്പെടുന്നു.

തമിഴ് ശില്പകലയുടെ സ്വാധീനം കാണാന്‍ അണ്ണാമല ക്ഷേത്രം കണ്ടാല്‍ മതി. 14 ാം നൂറ്റാണ്ടിലെ ശിലാലോഹ പ്രതിമകളും ദീപങ്ങളും നിങ്ങള്‍ക്ക് ഇവിടെ കാണാം . AD 9 ാം നൂറ്റാണ്ടിൽ കീഴ്മലൈനാടിന്റെ മന്നൻ നിർമ്മിച്ചതാണ് തൊടുപുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം.
തൊടുപുഴ നഗരത്തില്‍ നിലനില്‍ക്കുന്ന പ്രകൃതിദത്ത വനമാണ് ‘ അമരംകാവ്. ‘ രണ്ടേക്കറോളം വരുന്ന കാവും പരിസരവും ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ വകയാണ്.12 ആം നൂറ്റാണ്ടുമുതൽ തമിഴ് മുസ്ലീം ജനങ്ങള്‍ കീഴ്മലൈനാടുമായി കച്ചവട ബന്ധം പുലർത്തി.#travelers_destination കീഴ്മലൈ രാജാക്കന്മാർ പണികഴിപ്പിച്ച കാരിക്കോട് ഭഗവതി ക്ഷേത്രവും നൈനാരു പള്ളിയും മതസഹിഷ്ണതയ്ക്കുദാഹരണം. AD 52 മുതല്‍ തൊടുപുഴയിൽ ക്രിസ്തുമത വിശ്വസികൾ ഉണ്ടായിരുന്നു എന്ന് കരുതുന്നു. St. Thomas സ്ഥാപിച്ച പള്ളികളിൽ ഒന്നാണ് മൈലക്കൊമ്പ് ദേവാലയം എന്ന് കരുതുന്നു. AD 1312 ൽ സ്ഥാപിച്ചതാണ് മുതലക്കോടം ദേവാലയം.
ആനശല്യം കാരണം ദേവാലയം മാറ്റിസ്ഥാപിക്കേണ്ടി വന്ന സ്ഥലം മാറിക എന്നാണറിയപ്പെട്ടത് . .
1740 കളുടെ അവസാനം മാർത്തണ്ഡവർമ്മ രാജാവ് വടക്കൻകൂറിനെ ആക്രമിക്കുകയും തലസ്ഥാനമായ കാരിക്കോടിനെയുൾപ്പെടെ തെക്കന്‍ കൂറിനോട് ചേർക്കുകയും ചെയ്തു .

1956 ലെ കേരള സംസ്ഥാന ജില്ലാ വിഭജന സമയത്ത് തൊടുപുഴ എറണാകുളം ജില്ലയുടെ ഭാഗമായിരുന്നു. 1972 ൽ ഇത് ഇടുക്കി ജില്ലയുടെ ഭാഗമായി…

അതിനും കാലങ്ങൾക്ക് മുൻപേ തൊടുപുഴ നിന്ന് ഇടുക്കിയുടെ ഉൾപ്രദേശങ്ങളിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചിരുന്നു…

പഴമയില്‍ കീഴ്മലൈനാട്ടിലുള്‍പ്പെട്ടിരുന്ന തൊടുപുഴ പിന്നീട് വടക്കുംകൂറിലായി. ഇതിനിടയിലെന്നോ വെമ്പൊലി നാട്ടില്‍പ്പെട്ടിരുന്നതായും ചില അവ്യക്തസൂചനകള്‍ ലഭ്യമാണ്. 18-ആം നൂറ്റാണ്ടില്‍ തിരുവിതാംകൂറിന്റെ ഭാഗമായി.ആധുനിക കാലത്ത് കോട്ടയം ജില്ലയിലും ഭാഷാ സംസ്ഥാന രൂപീകരണത്തോടെ എറണാകുളം ജില്ലയിലുമായി തൊടുപുഴയുടെ സ്ഥാനം. പിന്നീട് ഇടുക്കി ജില്ല നിലവില്‍ വന്നപ്പോള്‍ അതിലേക്കായി നിയോഗം. അങ്ങനെ ഒരുപാട് മാറ്റിക്കൊള്ളിക്കലിന് തൊടുപുഴ വിധേയപ്പെടുക യുണ്ടായി. മലമടക്കുകളും വനങ്ങളും കൊണ്ട് നിറഞ്ഞ ഇടുക്കി ജില്ലയിലെ ഈ അതിര്‍ത്തി പട്ടണ ത്തിലെത്തുമ്പോഴേക്കും സമതല ഭൂപ്രകൃതിയായി. ജില്ലാ ഭരണകൂടാസ്ഥാനം പൈനാവിലാണെങ്കിലും കോടതികളുടെ ജില്ലാ ആസ്ഥാന പട്ടം തൊടുപുഴക്കു തന്നെ.

പേരിന്റെ നിഷ്പത്തി അന്വേഷിച്ചാല്‍ തോട് പുഴയായതുകൊണ്ട് ‘തൊടുപുഴ’ എന്ന് കിട്ടും. വലിയ പുഴകളെ വച്ച് നോക്കുമ്പോള്‍ ഇവിടത്തെ പുഴയ്ക്ക് വീതി വളരെ കുറവാണെന്ന കാര്യം അത്തരമൊരു നിഗമന ത്തിലേക്ക് നയിക്കും. തൊടുപുഴയാറില്‍ ഇന്ന് കാണുന്ന ജലസമൃദ്ധിക്ക് നിദാനം മൂലമറ്റം പവര്‍ഹൗസ് പുറംതള്ളുന്ന വെള്ളമാണെന്ന തിരിച്ചറിവും തോട്പുഴയായ കഥക്ക് വിശ്വാസ്യത പകരും. മറ്റൊരു പറച്ചില്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തോട് ബന്ധപ്പെടുത്തിയിട്ടുണ്ട്. പട്ടണമധ്യത്തില്‍ തലയു യര്‍ത്തി നില്‍ക്കുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ തൊട്ടാണ് പുഴ ഒഴുകുന്നത്. അതുകൊണ്ട് തൊട്ട് ഒഴുകുന്ന പുഴയെന്ന അര്‍ത്ഥത്തില്‍ തൊടുപുഴയെന്ന പേരുവീണ തായും ഒരു സ്ഥലനാമ ചിന്തയുണ്ട്. നേര്‍ക്കാ ഴ്ചയും ഈ നിഗമനത്തിന് തുണയായുണ്ട്. ഇംഗ്ലീഷില്‍ Toddopole, Thoduvully എന്നിങ്ങനെയും സ്ഥലനാമം ചില പഴയ രേഖകളില്‍ കാണാനാകും. കീഴ്മലൈ നാട്ടിലെ ചന്തയായും തൊടുപുഴയെ പരാമര്‍ശിച്ചു കാണുന്നു. ഉണ്ണുനീലി സന്ദേശമെന്ന സന്ദേശകാവ്യത്തിലെ ഉണ്ണുനീലിയുടെ ഗൃഹമായ മുണ്ടക്കല്‍ തറവാടിന്റെ ശാഖ തൊടുപുഴയില്‍ അധിവസിച്ചിരുന്നതായും പറയപ്പെടുന്നു.

പാണ്ടിനാടുമായി ബന്ധം പുലര്‍ത്താന്‍ കമ്പം ചുരം വഴിയും തേവാരംമലയിടുക്കുവഴിയും രണ്ട് മലമ്പാതകള്‍ തൊടുപുഴയിലേക്കുണ്ടായിരുന്നതാ യാണ് ചരിത്രം. തെങ്കാശിയില്‍ നിന്നും അവിടത്തെ രാജാവുമായുണ്ടായ അഭിപ്രായ വ്യത്യാസം മൂലം ഒരു വിഭാഗം ജനം രഹസ്യമായി നാടുവിട്ട് തൊടുപുഴയിലെത്തിയവരത്രെ തെങ്കാശി വെള്ളാളര്‍. അവര്‍ സ്ഥാപിച്ചതത്രെ മുതലിയാര്‍ മഠംക്ഷേത്രം. ഇതിനെപ്പറ്റി വിഭിന്നങ്ങളായ ഐതിഹ്യ ങ്ങള്‍ വേറെയുമുണ്ടെന്നത് വിസ്മരിക്കുന്നില്ല.

പഴമയില്‍ ഇവിടമെല്ലാം നമ്പൂതിരിമാരുടെ ആധിപത്യത്തിലായിരുന്നതായി വേണം കരുതാന്‍. ഒട്ടുവളരെ ക്ഷേത്രങ്ങളുടെ തന്ത്രിയായ തരണല്ലൂര്‍ നമ്പൂതിരിയുടെ വകയാണ് കൃഷ്ണസ്വാമിക്ഷേത്രമെന്ന് ചില ചരിത്ര പഠിതാക്കള്‍ പറയുന്നു. കീഴ് മലൈ നാട് രാജാവിന്റെ കാലത്താണ് ക്ഷേത്രം പണിതതെന്നും കരുതപ്പെടുന്നു.

മഹാത്മജിയുടെ വാര്‍ദ്ധാ ആശ്രമത്തോട് ബന്ധ പ്പെട്ട് വളരെക്കാലം കഴിച്ചുകൂട്ടുകയും ഉപ്പു സത്യാ ഗ്രഹത്തില്‍ പങ്കെടുത്ത് കഠിന മര്‍ദ്ദനത്തിനിര യാവുകയും ചെയ്ത പാലപ്പിള്ളി കൃഷ്ണപിള്ളയെന്ന ടി.എസ്. കൃഷ്ണപിള്ള തൊടുപുഴയുടെ അഭിമാനമാണ്. ഗാന്ധിജിയോട് അടുത്ത ബന്ധം പുലര്‍ത്തിയ മറ്റൊരു പ്രശസ്ത വ്യക്തിയാണ് തൊടുപുഴ കോലാനി സ്വദേശിയായിരുന്ന സ്വാമി നാരായണന്‍ എന്ന ചേനക്കര നാരായണപിള്ള. തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍, പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് തൊടുപുഴയില്‍ അരങ്ങേറിയ ”തൊപ്പിപ്പാള ജാഥ” എന്നറിയപ്പെടുന്ന കര്‍ഷക ജാഥക്കും വലിയ സ്ഥാനമുണ്ട്.

കാര്‍ഷീകവൃത്തി അവലംബിച്ചുള്ള അധ്വാനശീലരായ നാട്ടുകാരാണ് തൊടുപുഴയുടെ പൈതൃക സിദ്ധി. തൊടുപുഴ ഒരു പട്ടണമായി വളര്‍ന്നു തുടങ്ങിയപ്പോഴും ഗ്രാമ്യഭംഗി അതിനു നിലനിര്‍ത്താനായിരുന്നെങ്കിലും, ഇന്നതെല്ലാം മാറിമറഞ്ഞു. നഗരസമാനമായ സമ്പ്രദായങ്ങളായി; കെട്ടിട സമുച്ചയങ്ങള്‍ ഹോട്ടല്‍ സംസ്‌കാരം, ആര്‍ഭാടപ്രകടനങ്ങള്‍ ഒക്കെ വരവായി. ടൗണില്‍ സ്ഥലമില്ലാത്തതുകൊണ്ട് കോടതി സമുച്ചയം മുട്ടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടിവന്നു.
കടപ്പാട്:

Thodupuzha #KeralaTourism #travelersdestination #IdukkiTourism #KTDC #History_of_Thodupuzha

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s