The Book of 1 Samuel, Chapter 19 | 1 സാമുവൽ, അദ്ധ്യായം 19 | Malayalam Bible | POC Translation

Advertisements

1 സാമുവൽ, അദ്ധ്യായം 19

ദാവീദിനെ വധിക്കാന്‍ ശ്രമം

1 ദാവീദിനെ കൊന്നുകളയണമെന്നു സാവൂള്‍ ജോനാഥാനോടും ഭൃത്യന്‍മാരോടും കല്‍പിച്ചു. എന്നാല്‍, സാവൂളിന്റെ മകന്‍ ജോനാഥാന്‍ ദാവീദിനെ വളരെയധികം സ്‌നേഹിച്ചിരുന്നു.2 ജോനാഥാന്‍ ദാവീദിനോടു പറഞ്ഞു: എന്റെ പിതാവ് സാവൂള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ നാളെ രാവിലെ നീ എവിടെയെങ്കിലും പോയി കരുതലോടെ ഒളിച്ചിരിക്കുക.3 നീ ഒളിച്ചിരിക്കുന്ന വയലില്‍ വന്ന് എന്റെ പിതാവിനോടു നിന്നെപ്പറ്റി ഞാന്‍ സംസാരിക്കാം; എന്തെങ്കിലും അറിഞ്ഞാല്‍ നിന്നോടു പറയാം.4 ജോനാഥാന്‍ തന്റെ പിതാവ് സാവൂളിനോട് ദാവീദിനെപ്പറ്റി നന്നായി സംസാരിച്ചു. അവന്‍ പറഞ്ഞു: ദാസനായ ദാവീദിനോട് രാജാവ് തിന്‍മ പ്രവര്‍ത്തിക്കരുതേ! അവന്‍ അങ്ങയോട് തിന്‍മ പ്രവര്‍ത്തിച്ചിട്ടില്ല. അവന്റെ പ്രവൃത്തികള്‍ അങ്ങേക്ക് ഗുണകരമായിരുന്നതേയുള്ളു.5 അവന്‍ സ്വജീവനെ അവഗണിച്ചുപോലും ഗോലിയാത്തിനെ വധിച്ചു; മഹത്തായ വിജയം കര്‍ത്താവ് ഇസ്രായേല്യര്‍ക്കു നല്‍കി. അതു കണ്ട് അങ്ങു സന്തോഷിച്ചതാണ്. അകാരണമായി ദാവീദിനെ കൊന്ന്, നിഷ്‌കളങ്കരക്തം ചൊരിഞ്ഞ്, പാപം ചെയ്യുന്നതെന്തിന്?6 സാവൂള്‍ ജോനാഥാന്റെ വാക്കു കേട്ടു; ദാവീദിനെ കൊല്ലുകയില്ലെന്നു കര്‍ത്താവിന്റെ നാമത്തില്‍ ശപഥം ചെയ്തു.7 ജോനാഥാന്‍ ദാവീദിനെ വിളിച്ച് ഇതറിയിച്ചു. അവന്‍ ദാവീദിനെ സാവൂളിന്റെ അടുക്കല്‍കൊണ്ടുവന്നു. ദാവീദ് മുന്‍പത്തെപ്പോലെ അവനെ സേവിച്ചു.8 വീണ്ടുംയുദ്ധമുണ്ടായി; ദാവീദ് ഫിലിസ്ത്യരോട് പടവെട്ടി, വളരെപ്പേരെ വധിച്ചു. അവര്‍ തോറ്റോടി.9 കര്‍ത്താവ് അയച്ച ദുരാത്മാവ് സാവൂളിന്റെ മേല്‍ ആവസിച്ചു. അവന്‍ കൈയിലൊരു കുന്തവുമായി കൊട്ടാരത്തിലിരിക്കുകയായിരുന്നു. ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.10 സാവൂള്‍ അവനെ കുന്തം കൊണ്ട് ചുമരോട് ചേര്‍ത്ത് തറയ്ക്കാന്‍ ശ്രമിച്ചു. അവന്‍ ഒഴിഞ്ഞുമാറി. കുന്തം ചുമരില്‍ തറഞ്ഞുകയറി. ദാവീദ് ഓടി രക്ഷപെട്ടു.11 ദാവീദിനെ രാവിലെ കൊല്ലാന്‍ കാത്തുനില്‍ക്കേണ്ടതിന് അവന്റെ താമസ സ്ഥലത്തേക്ക് ആ രാത്രിയില്‍ സാവൂള്‍ ദൂതന്‍മാരെ അയച്ചു. എന്നാല്‍, അവന്റെ ഭാര്യ മിഖാല്‍ പറഞ്ഞു: ഈ രാത്രി രക്ഷപെട്ടില്ലെങ്കില്‍ നാളെ അങ്ങു വധിക്കപ്പെടും.12 ജനല്‍വഴി ഇറങ്ങിപ്പോകാന്‍മിഖാല്‍ ദാവീദിനെ സഹായിച്ചു; അങ്ങനെ അവന്‍ ഓടി രക്ഷപെട്ടു.13 മിഖാല്‍ ഒരു ബിംബമെടുത്ത് കട്ടിലില്‍കിടത്തി. തലയ്ക്കല്‍ ആട്ടിന്‍രോമംകൊണ്ടുള്ള തലയണവച്ച്, തുണികൊണ്ട് പുതപ്പിച്ചു.14 സാവൂള്‍ ദാവീദിനെ പിടിക്കാന്‍ ദൂതന്‍മാരെ അയച്ചപ്പോള്‍ അവന്‍ സുഖമില്ലാതെ കിടക്കുകയാണെന്ന് അവള്‍ പറഞ്ഞു.15 അവനെ കൊല്ലാന്‍വേണ്ടി കിടക്കയോടെ തന്റെ അടുക്കല്‍ കൊണ്ടുവരാന്‍ സാവൂള്‍ ദൂതന്‍മാരെ അയച്ചു.16 ദൂതന്‍മാര്‍ അകത്തു കടന്നപ്പോള്‍ കട്ടിലില്‍ ഒരു ബിംബവും തലയ്ക്കല്‍ ആട്ടിന്‍രോമം കൊണ്ടൊരു തലയണയുമാണ് കണ്ടത്.17 സാവൂള്‍ മിഖാലിനോടു ചോദിച്ചു: എന്റെ ശത്രു ഓടി രക്ഷപെടാന്‍ അനുവദിച്ചുകൊണ്ട് നീ എന്തിനാണ് എന്നെ ഇങ്ങനെ വഞ്ചിച്ചത്? മിഖാല്‍ സാവൂളിനോടു പ്രതിവചിച്ചു: നിന്നെ ഞാന്‍ കൊല്ലാതിരിക്കണമെങ്കില്‍ എന്നെ വിട്ടയ്ക്കുക എന്ന് അവന്‍ എന്നോടു പറഞ്ഞു.18 ദാവീദ് ഓടി രക്ഷപെട്ടു. അവന്‍ റാമായില്‍ സാമുവലിന്റെ അടുക്കലെത്തി. സാവൂള്‍ തന്നോടു പ്രവര്‍ത്തിച്ചതെല്ലാം അവനോടു പറഞ്ഞു. ദാവീദും സാമുവലും നായോത്തില്‍ച്ചെന്നു പാര്‍ത്തു.19 ദാവീദ് റാമായിലെ നായോത്തിലുണ്ടെന്ന് സാവൂളിന് അറിവു കിട്ടി.20 ദാവീദിനെ പിടിക്കാന്‍ അവന്‍ ദൂതന്‍മാരെ അയച്ചു. ഒരു സംഘം പ്രവാചകന്‍മാര്‍ പ്രവചിക്കുന്നതും സാമുവല്‍ അവരുടെ നേതാവായി ഇരിക്കുന്നതും സാവൂളിന്റെ ഭൃത്യന്‍മാര്‍ കണ്ടപ്പോള്‍, അവരുടെമേലും കര്‍ത്താവിന്റെ ആത്മാവ് ആവസിക്കുകയും അവര്‍ പ്രവചിക്കുകയും ചെയ്തു.21 സാവൂള്‍ ഇതറിഞ്ഞപ്പോള്‍ വേറെദൂതന്‍മാരെ അയച്ചു. അവരും പ്രവചിക്കാന്‍ തുടങ്ങി. മൂന്നാമതും അവന്‍ ദൂതന്‍മാരെ അയച്ചു; അവരും പ്രവചിച്ചു.22 അവസാനം, സാവൂള്‍ നേരിട്ടു റാമായിലേക്കു പുറപ്പെട്ടു. സെക്കുയിലുള്ള വലിയ കിണറ്റിന്‍കരയിലെത്തി സാമുവലും ദാവീദും എവിടെയെന്ന് അന്വേഷിച്ചു. അവര്‍ റാമായിലുള്ള നായോത്തിലുണ്ടെന്ന് ഒരാള്‍ പറഞ്ഞു,23 അവന്‍ അങ്ങോട്ടുപോയി. കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേലും ആവസിച്ചു. റാമായിലെ നായോത്തില്‍ എത്തുന്നതുവരെ അവന്‍ പ്രവചിച്ചുകൊണ്ടിരുന്നു.24 അവനും പ്രവചിച്ചുകൊണ്ട് സാമുവലിന്റെ മുന്‍പാകെ ആ രാത്രിയും പകലും വിവസ്ത്രനായി കിടന്നു. സാവൂളും പ്രവാചകനോ എന്ന പഴമൊഴിക്ക് ഇതുകാരണമായി.

Advertisements

The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David
Advertisements
King Saul
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s