2 സാമുവൽ, അദ്ധ്യായം 23
ദാവീദിന്റെ അന്ത്യവചസ്‌സുകള്‍
1 ദാവീദിന്റെ അന്ത്യവചസ്‌സാണിത്: ജസ്‌സെയുടെ പുത്രന്‍ ദാവീദ്, ദൈവം ഉയര്‍ത്തിയവന്‍, യാക്കോബിന്റെ ദൈവത്തിന്റെ അഭിഷിക്തന്‍;ഇസ്രായേലിന്റെ മധുരഗായകന്‍ പ്രവചിക്കുന്നു.2 കര്‍ത്താവിന്റെ ആത്മാവ് എന്നിലൂടെ അരുളിച്ചെയ്യുന്നു, അവിടുത്തെ വചനമാണ് എന്റെ നാവില്‍.3 ഇസ്രായേലിന്റെ ദൈവം സംസാരിക്കുന്നു. ഇസ്രായേലിന്റെ ഉന്നതശില എന്നോട് അരുളിച്ചെയ്തിരിക്കുന്നു. മനുഷ്യരെ നീതിയോടെ ഭരിക്കുന്നവന്‍, ദൈവഭയത്തോടെ ഭരിക്കുന്നവന്‍.4 പ്രഭാതത്തിലെ പ്രകാശംപോലെ, കാര്‍മേഘരഹിതമായ പ്രഭാതത്തില്‍ പ്രകാശിക്കുന്ന സൂര്യനെപ്പോലെ, ഭൂമിയില്‍ പുല്ലുമുളപ്പിക്കുന്ന മഴപോലെ അവന്‍ ശോഭിക്കുന്നു.5 എന്റെ ഭവനം ദൈവസന്നിധിയില്‍ അങ്ങനെയല്ലയോ? അവിടുന്ന് എന്നോടു ശാശ്വതമായ ഉടമ്പടി ചെയ്തിരിക്കുന്നു. സുരക്ഷിതമായി സംവിധാനം ചെയ്ത ഉടമ്പടി. അവിടുന്ന് എന്റെ രക്ഷയും അഭിലാഷവും സാധിച്ചുതരും.6 ദൈവചിന്തയില്ലാത്തവര്‍,എറിഞ്ഞുകളയേണ്ട മുള്ളു പോലെയാകുന്നു, അതു കൈയില്‍ എടുക്കുകയില്ലല്ലോ.7 കമ്പിയോ കുന്തത്തിന്റെ പിടിയോ കൊണ്ടല്ലാതെ ആരും അതു തൊടുന്നില്ല. അതു നിശ്‌ശേഷം ചുട്ടുകളയും
ദാവീദിന്റെ വീരയോദ്ധാക്കള്‍
8 ദാവീദിന്റെ വീരയോദ്ധാക്കള്‍: തഹ്‌കെമോന്യനായ യോഷേബ്ബാഷെബത്ത്. അവന്‍ മൂവരില്‍ പ്രധാനനായിരുന്നു. അവന്‍ കുന്തംകൊണ്ട് എണ്ണൂറുപേരെ ഒന്നിച്ചു കൊന്നു.9 മൂവരില്‍ രണ്ടാമന്‍ അഹോഹിയുടെ മകനായ ദോദോയുടെ മകന്‍ എലെയാസര്‍. ഫിലിസ്ത്യരോടുള്ള യുദ്ധത്തില്‍ ഇസ്രായേല്യര്‍ ഓടിയപ്പോള്‍ അവന്‍ ദാവീദിനോടു ചേര്‍ന്നുനിന്ന് അവരെ ചെറുത്തു.10 അവന്‍ കൈ തളരുംവരെ ഫിലിസ്ത്യരെ വെട്ടി. അവന്റെ കൈ വാളോട് ഒട്ടിച്ചേര്‍ന്നുപോയി. കര്‍ത്താവിന്റെ അന്നത്തെ വിജയം വലുതായിരുന്നു. മരിച്ചുവീണവരെ കൊള്ളയടിക്കാന്‍ മാത്രമാണു ജനം മടങ്ങിവന്നത്.11 മൂന്നാമന്‍ ഹരാര്യനായ ആഗേയുടെ മകന്‍ ഷമ്മാ. ഫിലിസ്ത്യര്‍ ലേഹിയില്‍ ഒരുമിച്ചുകൂടി. അവിടെ ചെറുപയര്‍ നട്ടിരുന്ന ഒരു വയല്‍ ഉണ്ടായിരുന്നു. ജനം ഫിലിസ്ത്യരുടെ മുന്‍പില്‍നിന്ന് ഓടിപ്പോയി.12 എന്നാല്‍, ഷമ്മാ വയലിന്റെ നടുവില്‍നിന്ന് അതിനെ കാത്തു. അവന്‍ ഫിലിസ്ത്യരെ കൊന്നു. കര്‍ത്താവ് വലിയ വിജയം നല്‍കി.13 മുപ്പതു പ്രമാണികളില്‍ മൂന്നുപേര്‍ കൊയ്ത്തുകാലത്ത് അദുല്ലാം ഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു. അപ്പോള്‍ ഒരു കൂട്ടം ഫിലിസ്ത്യര്‍ റഫായിം താഴ്‌വരയില്‍ പാളയ മടിച്ചിരുന്നു.14 ദാവീദ് ദുര്‍ഗത്തിലായിരുന്നു; ഫിലിസ്ത്യരുടെ കാവല്‍പ്പട്ടാളം ബേത്‌ലെഹെമിലും.15 ദാവീദ് ആര്‍ത്തിയോടുകൂടി പറഞ്ഞു: ബേത്‌ലെഹെമിലെ പട്ടണവാതില്‍ക്കലെ കിണറ്റില്‍ നിന്ന് എനിക്കു കുടിക്കാന്‍ കുറച്ചു വെള്ളം ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍!16 അപ്പോള്‍, ഈ മൂന്നു വീരന്‍മാര്‍ ഫിലിസ്ത്യതാവളം ഭേദിച്ചു കടന്നു ബേത്‌ലെഹെം പട്ടണവാതില്‍ക്കലെ കിണറ്റില്‍ന്നു വെള്ളം കോരി, ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാല്‍, അതു കുടിക്കാന്‍ അവനു മനസ്‌സുവന്നില്ല. അവന്‍ അതു കര്‍ത്താവിനു നൈവേദ്യമായി ഒഴുക്കി.17 അവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാനിതു കുടിക്കുകയില്ല. സ്വജീവന്‍ പണയപ്പെടുത്തിയ ഇവരുടെ രക്തം കുടിക്കുന്നതിനു തുല്യമായിരിക്കുമല്ലോ അത്. അതുകൊണ്ട് അവനതു കുടിച്ചില്ല. ആ മൂന്നു വീരന്‍മാര്‍ ഇങ്ങനെ ചെയ്തു.18 സെരൂയയുടെ മകന്‍ യോവാബിന്റെ സഹോദരന്‍ അബിഷായി മുപ്പതുപേരുടെ തലവനായിരുന്നു. അവന്‍ കുന്തംകൊണ്ട് മുന്നൂറുപേരെ കൊന്ന് മുപ്പതുപേരുടെ ഇടയില്‍ പേരുനേടി.19 അവന്‍ മുപ്പതുപേരില്‍ ഏറ്റവും പ്രശസ്തനായിരുന്നു. അവന്‍ അവരുടെ തലവനുമായിത്തീര്‍ന്നു. എങ്കിലും അവന്‍ മൂവരോളം പ്രശസ്തി നേടിയില്ല.20 കബ്‌സേലില്‍ നിന്നുള്ളയഹോയാദായുടെ മകന്‍ ബനായിയാ ഒരു ശൂരപരാക്ര മിയായിരുന്നു. രണ്ടു മൊവാബ്യ യോദ്ധാക്കളെ കൊന്നതുള്‍പ്പെടെ പല ധീരകൃത്യങ്ങളും അവന്‍ ചെയ്തു. ഹിമപാതമുണ്ടായ ഒരു ദിവസം അവന്‍ ഒരു ഗുഹയില്‍ കടന്ന് ഒരു സിംഹത്തെ കൊന്നു. അവന്‍ ഭീമാകാരനായ ഒരു ഈജിപ്തുകാരനെയും കൊന്നു.21 ഈജിപ്തുകാരന്റെ കൈയില്‍ ഒരു കുന്ത മുണ്ടായിരുന്നു. ബനായിയാ ഒരു വടിയുമായിച്ചെന്ന് കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടുതന്നെ അവനെ കൊന്നു.22 യഹോയാദായുടെ മകന്‍ ബനായിയാ ഇതു ചെയ്ത് മുപ്പതു ധീരന്‍മാരുടെ ഇടയില്‍ പേരെടുത്തു.23 മുപ്പതു പേരുടെ കൂട്ടത്തില്‍ അവന്‍ അതിപ്രശ സ്തനായിരുന്നു. എങ്കിലും മൂവരോളം എത്തിയില്ല. ദാവീദ് അവനെ തന്റെ അംഗരക്ഷ കന്‍മാരുടെ തലവനാക്കി.24 യോവാബിന്റെ സഹോദരന്‍ അസഹേലായിരുന്നു മുപ്പതു പേരില്‍ ഒരുവന്‍ . ബേത്‌ലെഹെംകാരനായദോദോയുടെ മകന്‍ എല്‍ഹാനാന്‍,25 ഹരോദിലെ ഷമ്മായും എലീക്കയും,26 പെലേത്യനായ ഹേലെസ്, തെക്കോവായിലെ ഇക്കേഷിന്റെ മകന്‍ ഈര,27 അനാത്തോത്തിലെ അബിയേസര്‍, ഹുഷാത്യനായ മെബുന്നായി,28 ആഹോഹ്യനായ സല്‍മോന്‍, നെതോഫായിലെ മഹരായി,29 നെതോഫായിലെ ബാനായുടെ മകന്‍ ഹേലെബ്, ബഞ്ചമിന്‍കാരുടെ ഗിബെയായിലെ റിബായിയുടെ മകന്‍ ഇത്തായി,30 പിറാഥോണിലെ ബനായിയാ, ഗാഷിലെ അരുവികള്‍ക്കടുത്തുള്ള ഹിദ്ദായി,31 അര്‍ബാക്യനായ അബിയാല്‍ബോന്‍, ബഹൂറൂമിലെ അസ്മാവെത്ത്,32 ഷാല്‍ബോനിലെ എലിയാഹ്ബാ,യാഷേന്റെ പുത്രന്‍മാര്‍, ജോനാഥാന്‍,33 ഹാരാറിലെ ഷമ്മാ, ഹാരാറിലെ ഷറാറിന്റെ മകന്‍ അഹിയാം,34 മാഖായിലെ അഹസ്ബായിയുടെ മകന്‍ എലഫെലത്ത്, ഗിലോയിലെ അഹിത്തോഫെലിന്റെ മകന്‍ എലിയാം,35 കാര്‍മലിലെ ഹെസ്രോ, അര്‍ബയിലെ പാരായി,36 സോബായിലെ നാഥാന്റെ മകന്‍ ഇഗാല്‍, ഗാദിലെ ബിനി,37 അമ്മോനിലെ സേലെക്ക്, സെരൂയയുടെ മകന്‍ യോവാബിന്റെ ആയുധവാഹകനായ ബരോത്തിലെ നഹറായി,38 ഇത്രായിലെ ഈരായും ഗാരെബും,39 ഹിത്യനായ ഊറിയാ- ആകെ മുപ്പത്തിയേഴുപേര്‍.
The Book of 2 Samuel | 2 സാമുവൽ | Malayalam Bible | POC Translation

