⚜️⚜️⚜️ January 2️⃣7️⃣⚜️⚜️⚜️
വിശുദ്ധ ആന്‍ജെലാ മെരീസി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
1474-ല്‍ വെരോണ രൂപതയിലാണ് വിശുദ്ധ ആന്‍ജെലാ മെരീസി ജനിച്ചത്. തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ വളരെ ദൈവഭക്തിയിൽ വളർന്ന അവൾ, തന്നെ ക്രിസ്തുവിന്റെ മണവാട്ടിയായി പ്രതിഷ്ട്ടിക്കുകയും ചെയ്തു. വിശുദ്ധയുടെ മാതാപിതാക്കളുടെ മരണത്തോടെ അവള്‍ നിശബ്ദതയിലും, ഏകാന്തതയിലും പൂര്‍ണ്ണമായി ദൈവത്തിനു വേണ്ടി ജീവിക്കുവാന്‍ തീരുമാനിച്ചു,
എന്നാല്‍ അവളുടെ അമ്മാവന്‍ കുടുംബകാര്യങ്ങള്‍ നോക്കിനടത്തുവാന്‍ അവളെ നിര്‍ബന്ധിച്ചു. എന്നാൽ, വിശുദ്ധയാകട്ടെ പൈതൃകസ്വത്തുക്കള്‍ ഉപേക്ഷിച്ച് താന്‍ ആഗ്രഹിച്ചപോലത്തെ ഒരു ജീവിതത്തിനായി ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. 1524-ല്‍ വിശുദ്ധ നാടുകളിലേക്ക് നടത്തിയ തീര്‍ത്ഥയാത്ര മദ്ധ്യേ അവളുടെ കാഴ്ചശക്തി താല്‍ക്കാലികമായി നഷ്ടപ്പെട്ടു. നീണ്ട വർഷങ്ങൾക്ക് ശേഷം, റോമില്‍ വെച്ച് വിശുദ്ധ ക്ലമന്റ് ഏഴാമന്‍ മാര്‍പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍, പാപ്പാ അവളോടു റോമില്‍ തന്നെ തുടരുവാന്‍ ആവശ്യപ്പെട്ടു.
പിന്നീട് വിശുദ്ധ ഉര്‍സുലായുടെ സംരക്ഷണത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സന്യാസിനീ സഭ സ്ഥാപിച്ചു. അതായിരുന്നു ഉര്‍സുലിന്‍ സഭയുടെ തുടക്കം. വിശുദ്ധ ആന്‍ജെലാ മെരീസി മരിക്കുമ്പോള്‍ അവൾക്കു എഴുപത് വയസ്സായിരുന്നു പ്രായം. വിശുദ്ധയുടെ മരണശേഷം മൃതശരീരം അഴുകാതെ മുപ്പത് ദിവസത്തോളം ഇരുന്നുവെന്നു പണ്ഡിതർ പറയുന്നു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
- ആഫ്രിക്കയിലെ അവിറ്റൂസ്
- സ്പെയിനിലെ വി. എമേരിയൂസിന്‍റെ അമ്മയായ കാന്‍റിഡാ
- 27 രക്തസാക്ഷികളിലെ മൂന്നു പേരായ ഡാഷിയൂസ്, ജൂലിയന്‍, വിന്‍സെന്‍റ്
- സ്പെയിനിലെ എമേരയൂസ് കറ്റയോണിയാ
- കബേനിയായിലെ ഗമെല്‍ബെര്‍ട്ട്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്.
1 യോഹന്നാന്‍ 2 : 2
ജനതകളേ, കര്‍ത്താവിനെസ്‌തുതിക്കുവിന്‍; ജനപദങ്ങളേ,
അവിടുത്തെ പുകഴ്‌ത്തുവിന്‍.
നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്‌തമാണ്; കര്‍ത്താവിന്റെ വിശ്വസ്‌തത എന്നേക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 117 : 1-2
ഞാന്‍ അങ്ങേക്കു കൃതജ്‌ഞതാബലിഅര്‍പ്പിക്കും; ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കും.
അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണത്തില്‍, ജറുസലെമേ, നിന്റെ മധ്യത്തില്‍ത്തന്നെ, കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 116 : 17-19
ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്.
ലൂക്കാ 1 : 49
‘ഒരുവന്റെ വഴികള്‍ കര്‍ത്താവിന് പ്രീതികരമായിരിക്കുമ്പോള്‍ ശത്രുക്കള്‍ പോലും അവനോട് ഇണങ്ങി കഴിയുന്നു.’ സുഭാഷിതങ്ങള്‍ 16 : 7
നിന്റെ ഹൃദയം പാപികളെ നോക്കിഅസൂയപ്പെടരുത്;
എപ്പോഴും ദൈവഭക്‌തിയില്‍ഉറച്ചുനില്‍ക്കുക.
സുഭാഷിതങ്ങള്‍ 23 : 17
തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്;
നിന്റെ പ്രതീക്‌ഷയ്‌ക്കു ഭംഗം നേരിടുകയില്ല.
സുഭാഷിതങ്ങള്‍ 23 : 18
മകനേ, ശ്രദ്‌ധിച്ചു കേള്‍ക്കുക,വിവേകം പുലര്‍ത്തുക,മനസ്‌സിനെ നല്ല വഴിക്കു നയിക്കുകയും ചെയ്യുക.
സുഭാഷിതങ്ങള്‍ 23 : 19
അമിതമായി വീഞ്ഞു കുടിക്കുകയുംമാംസം ഭക്‌ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്.
സുഭാഷിതങ്ങള്‍ 23 : 20
എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്യ്രത്തിലകപ്പെടും;
മത്തുപിടിച്ചു മയങ്ങുന്നവന്‌കീറത്തുണിയുടുക്കേണ്ടിവരും.
സുഭാഷിതങ്ങള്‍ 23 : 21