The Book of 2 Kings, Chapter 11 | 2 രാജാക്കന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation

Advertisements

2 രാജാക്കന്മാർ, അദ്ധ്യായം 11

യൂദാരാജ്ഞി അത്താലിയ

1 അഹസിയായുടെ അമ്മ അത്താലിയാ, മകന്‍ മരിച്ചു എന്നുകേട്ടപ്പോള്‍, രാജകുടുംബത്തെ സമൂലം നശിപ്പിച്ചു.2 എന്നാല്‍, അഹസിയായുടെ സഹോദരിയും യോറാം രാജാവിന്റെ പുത്രിയുമായയഹോഷേബാ, രാജകുമാരന്‍മാര്‍ വധിക്കപ്പെടുന്നതിനുമുന്‍പ് അഹസിയായുടെ പുത്രന്‍ യോവാഷിനെ ധാത്രിയോടൊപ്പം കിടക്കറയില്‍ ഒളിപ്പിച്ചു. അങ്ങനെ അവന്‍ വധിക്കപ്പെട്ടില്ല.3 അത്താലിയായുടെ ആറുകൊല്ലത്തെ ഭരണ കാലമത്രയും അവന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ധാത്രിയോടുകൂടെ ഒളിവില്‍ വസിച്ചു.4 ഏഴാംവര്‍ഷംയഹോയാദാ കെരേത്യരുടെയും അംഗരക്ഷകരുടെയും നായകന്‍മാരെ കര്‍ത്താവിന്റെ ഭവനത്തിലേക്കു വിളിപ്പിച്ചു. അവിടെ അവന്‍ അവരെക്കൊണ്ടു സത്യം ചെയ്യിക്കുകയും അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. അനന്തരം, അവന്‍ രാജകുമാരനെ അവര്‍ക്കു കാണിച്ചുകൊടുത്തു;5 അവന്‍ കല്‍പിച്ചു; നിങ്ങള്‍ ചെയ്യേണ്ടതിതാണ്; സാബത്തില്‍ തവണയ്ക്കു വരുന്ന മൂന്നിലൊരുഭാഗം ആളുകള്‍ കൊട്ടാരം കാക്കണം.6 ഒരു വിഭാഗം സൂര്‍കവാടത്തിലും മൂന്നാമത്തെ ഭാഗം അംഗരക്ഷകന്‍മാരുടെ പുറകിലുള്ള കവാടത്തിലും നില്‍ക്കണം.7 സാബത്തില്‍ തവണവിടുന്ന രണ്ടു വിഭാഗങ്ങള്‍8 ആയുധമേന്തി കര്‍ത്താവിന്റെ ആലയത്തില്‍ എപ്പോഴും രാജാവിനോടൊപ്പം ഉണ്ടായിരിക്കണം. സൈന്യത്തെ സമീപിക്കുന്നവന്‍ ആരായാലും അവന്‍ കൊല്ലപ്പെടണം.9 നായകന്‍മാര്‍, പുരോഹിതന്‍യഹോയാദായുടെ കല്‍പന അനുസരിച്ചു; അവര്‍ സാബത്തില്‍ തവണവന്നവരും വിട്ടവരുമായ തങ്ങളുടെ സൈന്യത്തെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു.10 പുരോഹിതന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ സൂക്ഷിച്ചിരുന്ന ദാവീദുരാജാവിന്റെ കുന്തങ്ങളും പരിചകളും നായകന്‍മാരെ ഏല്‍പിച്ചു.11 കാവല്‍ഭടന്‍മാര്‍ ആയുധധാരികളായി തെക്കുവശം മുതല്‍ വടക്കുവശംവരെ ബലിപീഠത്തിനും ആലയത്തിനും ചുറ്റും നിലകൊണ്ടു.12 അനന്തരം, അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു. കിരീടമണിയിച്ച് അധികാരപത്രവും നല്‍കി. അവര്‍ അവനെ രാജാവായി പ്രഖ്യാപിച്ച്, അഭിഷേകം ചെയ്തു. അവര്‍ കരഘോഷത്തോടെ രാജാവു നീണാള്‍ വാഴട്ടെ എന്ന് ഉദ്‌ഘോഷിച്ചു.13 കര്‍ത്താവിന്റെ ആലയത്തില്‍ ജനത്തിന്റെയും കാവല്‍ക്കാരുടെയും ശബ്ദം കേട്ട് അത്താലിയാ അങ്ങോട്ടുചെന്നു.14 രാജാവ് ആചാരമനുസരിച്ച് തൂണിന്റെ സമീപം നില്‍ക്കുന്നത് അവള്‍ കണ്ടു. സേനാനായകന്‍മാരും കാഹളം മുഴക്കുന്നവരും രാജാവിന്റെ അടുത്തു നിന്നിരുന്നു. ജനങ്ങളെല്ലാം ആ നന്ദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. അത്താലിയാ വസ്ത്രംകീറി രാജദ്രോഹം, രാജദ്രോഹം എന്നു വിളിച്ചുപറഞ്ഞു.15 പുരോഹിതന്‍യഹോയാദാ സേനാപതികളോടു കല്‍പിച്ചു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തുകൊണ്ടുവരുവിന്‍. അവളുടെ പക്ഷം ചേരുന്നവരെ വാളിനിരയാക്കുവിന്‍. ദേവാലയത്തില്‍വച്ച് അവളെ വധിക്കരുത്.16 അവര്‍ അവളെ പിടിച്ചു കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്ന്, അവിടെവച്ചു വധിച്ചു.17 തങ്ങള്‍ കര്‍ത്താവിന്റെ ജനം ആയി രിക്കും എന്നു രാജാവിനെയും ജനത്തെയും കൊണ്ടു കര്‍ത്താവുമായിയഹോയാദാ ഉട മ്പടി ചെയ്യിച്ചു; രാജാവും ജനവും തമ്മിലും ഉടമ്പടി ചെയ്യിച്ചു.18 ദേശത്തെ ജനം ഒരുമിച്ചു ബാല്‍ഭവനത്തില്‍ കടന്ന് അതു തകര്‍ത്തു. ബലിപീഠവും വിഗ്രഹങ്ങളും തച്ചുടയ്ക്കുകയും ബാലിന്റെ പുരോഹിതന്‍ മത്താനെ ബലിപീഠത്തിനു മുന്‍പില്‍വച്ചു കൊല്ലുകയും ചെയ്തു. അനന്തരം, പുരോഹിതന്‍ കര്‍ത്താവിന്റെ ഭവനം സൂക്ഷിക്കാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി.19 അവന്‍ കാവല്‍സൈന്യത്തിന്റെ കവാടത്തിലൂടെ പട നായകന്‍മാര്‍, കരീത്യര്‍, കാവല്‍ക്കാര്‍ എന്നിവരുടെയും ജനത്തിന്റെയും അകമ്പടിയോടെ രാജാവിനെ ദേവാലയത്തില്‍നിന്നു കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായി.20 ജനം ആഹ്‌ളാദഭരിതരായി. കൊട്ടാരത്തില്‍വച്ച് അത്താലിയാ വധിക്കപ്പെട്ടപ്പോള്‍ നഗരം ശാന്തമായി.21 ഭരണമേല്‍ക്കുമ്പോള്‍ യോവാഷിന് ഏഴുവയസ്‌സായിരുന്നു.

Advertisements

The Book of 2 Kings | 2 രാജാക്കന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Prophet Elijah and Elisha
Advertisements
The prophet Elisha and the Shulamite
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s