സി. റാണി മരിയയോടുള്ള നൊവേന | ഒന്നാം ദിവസം

Advertisements

വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയോടുള്ള നൊവേന

പരിശുദ്ധാത്മാവിന്റെ ഗാനം

പ്രാരംഭ പ്രാർത്ഥന

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ സി. റാണി മരിയയെ രക്തസാക്ഷി മകുടം ചാർത്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയർത്തി അൾത്താര വണക്കത്തിന് അർഹയാക്കിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. “സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല ” എന്ന അങ്ങയുടെ വചനത്തിന് തന്റെ അവസാന തുള്ളി രക്തവും ചിന്തി സാക്ഷ്യം വഹിക്കുവാൻ സി. റാണി മരിയായെ ശക്തിപ്പെടുത്തിയ അങ്ങ് ത്യാഗ നിർഭരവും അനുകമ്പാർ ദ്രവുമായ ജീവിതത്തിലൂടെ പാവങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും പ്രവാചികയായി , ദരിദ്രരുടേയും, മർദ്ദിതരുടെയും , ചൂഷിതരുടെയും പക്ഷം ചേർന്ന് അവരുടെ മാനുഷികാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുവാൻ സി. റാണി മരിയാ യെ ശക്തിപ്പെടുത്തിയ അങ്ങ് വേദനിക്കുന്ന മനുഷ്യ ജീവിതങ്ങളെ ദൈവീക ഛായയിലേയ്ക്ക് രൂപാന്തരപ്പെടുത്തുവാൻ ഞങ്ങളെ അവിടുത്തെ ഉപകരണങ്ങളാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും സമൂഹം: ആമ്മേൻ

ഒന്നാം ദിവസം: വാ. റാണി മരിയയുടെ ദൈവൈക്യ ജീവിതം

ആഴമേറിയ പ്രാർത്ഥനയുടെ വ്യക്തിയായിരുന്നു വാ. റാണി മരിയ. തന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട ശക്തിയും ഓജസ്സും നിരന്തരമായ പ്രാർത്ഥനയിൽ നിന്ന് സമ്പാദിച്ച് പ്രാർത്ഥനയും പ്രവർത്തനങ്ങളും കോർത്തിണക്കുന്നതിൽ സി. റാണി മരിയ അസാമാന്യ വൈദഗ്‌ദ്ധ്യം പ്രദർശിപ്പിച്ചിരുന്നു. പ്രേഷിത പ്രവർത്തനത്തിന്റെ ജീവനാഡി പ്രാർത്ഥനയാണ് എന്ന് തന്റെ ഡയറിയിൽ കുറിച്ചു. താൻ ദൈവത്താൽ അയയ്ക്കപ്പെട്ടവളാണെന്നും, അവിടുത്തെ ആത്മാവ് തന്നെ ബലപ്പെടുത്തു മെന്നും അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. ഒരു യഥാർത്ഥ മിഷനറി ആകുന്നതിന് ഒരു വൻ പ്രാർത്ഥനയുടെ വ്യക്തിയാകണം. ദൈവത്തിന്റെ സ്നേഹം അനുദിന ജീവിതത്തിലെ ഓരോ സംഭവത്തിലും അനുഭവിച്ചറിയണം. എന്നുള്ള ഡയറിക്കുറിപ്പ് അവളുടെ ആന്തരിക ജീവിതത്തെ വ്യക്തമാക്കുന്നു. യേശുവേ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രാ പാപിയായ എന്നിൽ കനിയണമേ. അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഈ പ്രാർത്ഥന ദിവസത്തിൽ അനേകം പ്രാവശ്യം ഉരുവിട്ടു കൊണ്ട് എപ്പോഴും ദൈവസാന്നിധ്യത്തിൽ ആയിരിക്കുവാൻ അവൾ ശ്രമിച്ചിരുന്നു.

സ്വയം ദൈവസന്നിധിയിൽ അനാവരണം ചെയ്തു കൊണ്ടുള്ള പ്രാർത്ഥന ഡയറിയിൽ നാം വായിക്കുന്നു. “പിതാവേ ഞാൻ ദുർബലയാണ്. സുകൃതത്തിൽ നിന്ന് ഏറെ അകലെയാണ്. ശക്തരെ നേരിടുന്നതിന് ദുർബലരെയാണ് നാം ഉപയോഗപ്പെടുത്തുന്നു എന്ന് ഗ്രഹിക്കാൻ എന്നെ സഹായിക്കുക. നിന്റെ രാജ്യം പടുത്തുയർത്തുന്നതിനുള്ള ഓരോ പടിയും എനിക്ക് കാണിച്ചുതരുക. എന്റെ ജീവിതം കൊണ്ട് നിന്റെ നാമം മഹത്വപ്പെടുത്തേണ്ടതിന് എന്റെ പരിശ്രമങ്ങളെ അനുഗ്രഹിക്കുക.”

ദൈവ വചനം.

വി.യോഹന്നാൻ 15 1-5

(പ്രഭാഷണം / മൗന പ്രാർത്ഥന)

ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ… കർത്താവേ, അനുഗ്രഹിക്കണമേ

മിശിഹായേ അനുഗ്രഹിക്കണമേ… മിശിഹായേ അനുഗ്രഹിക്കണമേ

കർത്താവേ അനുഗ്രഹിക്കണമേ… കർത്താവേ അനുഗ്രഹിക്കണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ… മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ… മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധാത്മാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

ഏക ദൈവമായ പരി. ത്രിത്വമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

പരി. മറിയമേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ദൈവത്തിന്റെ മാതാവേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ക്രൂശിതന്റെ ആത്മ മിത്രമായ റാണി മരിയായേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

തിരുസഭയുടെ വത്സലപുത്രിയേ…

സീറോ മലബാർ സഭയുടെ അഭിമാന പാത്രമേ…

ഫ്രാൻസിസ്ക്കൻ ആരാമത്തിലെ രക്ത പുഷ്പമേ..

സുവിശേഷത്തിന്റെ ധീരയായ പ്രവാചികയേ..

ഇൻഡോറിന്റെ ധീര റാണിയേ..

നീതിയുടെ പ്രവാചക ശബ്ദമേ

ബലഹീനരുടെ അത്താണിയേ

ക്ഷമയുടെ മാലാഖയേ

ഏകാന്ത പഥികരുടെ മിത്രമേ

ആനന്ദത്തിന്റെ നിറകുടമേ

ദിവ്യ കാരുണ്യത്തിന്റെ ആരാധികയേ

ദൈവ സ്നേഹത്തിന്റെ കിരണമേ

പുഞ്ചിരിയുടെ അപ്പസ്തോലയേ

സുവിശേഷ വത്കരണത്തിന്റെ ഉത്തമ മാതൃകയേ

പ്രേഷിത രംഗത്തെ പ്രകാശഗോപുരമേ

ചൂഷിതരുടെ ഉറ്റമിത്രമേ

മിഷനറിമാരുടെ ധീരമാതൃകയേ

സുക്യതങ്ങളുടെ ഉദ്യാനമേ

ദൈവൈക്യത്തിന്റെ കണ്ണാടിയേ

പരിത്യാഗത്തിന്റെ പരിമളമേ

പാവങ്ങളിൽ ദൈവത്തെ ദർശിച്ചവളേ

ഈശോയ്ക്കായി മുറിവുകൾ ഏറ്റവളേ

നോച്ചൻപൂർ മലയിൽ ബലിയായവളേ

ധീരരക്തസാക്ഷി റാണി മരിയയേ

അർപ്പണത്തിന്റെ മാതൃകയായ റാണി മരിയയേ

ദൈവ വചനത്തിന്റെ വീണയായ റാണി മരിയയേ

പ്രാർത്ഥനയുടെ പ്രേഷിതയായ റാണി മരിയയേ

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട റാണി മരിയയേ

കാരുണ്യത്തിന്റെ മകുടമായ റാണി മരിയയേ

അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായിരുന്ന റാണി മരിയയേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ… കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ… കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ …കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ .

കാർമ്മി: ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞ ങ്ങൾ യോഗ്യരാകുവാൻ

സമൂഹം: വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .

സമാപന പ്രാർത്ഥന

വാഴ്ത്തപ്പെട്ട രക്ത സാക്ഷി സി. റാണി മരിയ യേ ഞങ്ങൾക്ക് മാത്യകയും പ്രചോദനവുമായി നൽകിയ ദൈവമേ ഈ ധീര സന്യാസിനിയുടെ മാതൃകയെ പിഞ്ചെന്ന് ദൈവത്തോടും സഹോദരങ്ങളോടും ഐക്യപ്പെട്ടുള്ള ഒരു ജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ .വാ. രക്തസാക്ഷി സി. റാണി മരിയയുടെ മദ്ധ്യസ്ഥതയിലൂടെ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ ശ്രവിക്കണമേ . ജീവിതത്തിലെ ഓരോ നിമിഷത്തേയും അങ്ങയുടെ സാന്നിധ്യാവബോധത്താൽ വിശുദ്ധികരിച്ച് വിശുദ്ധിയുടെ മാർഗ്ഗത്തിൽ ചരിക്കുവാൻ ഞങ്ങളെ ശക്തരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.

സമൂഹം: ആമേൻ

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s