വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയോടുള്ള നൊവേന
പരിശുദ്ധാത്മാവിന്റെ ഗാനം
പ്രാരംഭ പ്രാർത്ഥന
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ സി. റാണി മരിയയെ രക്തസാക്ഷി മകുടം ചാർത്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയർത്തി അൾത്താര വണക്കത്തിന് അർഹയാക്കിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. “സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല ” എന്ന അങ്ങയുടെ വചനത്തിന് തന്റെ അവസാന തുള്ളി രക്തവും ചിന്തി സാക്ഷ്യം വഹിക്കുവാൻ സി. റാണി മരിയായെ ശക്തിപ്പെടുത്തിയ അങ്ങ് ത്യാഗ നിർഭരവും അനുകമ്പാർ ദ്രവുമായ ജീവിതത്തിലൂടെ പാവങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും പ്രവാചികയായി , ദരിദ്രരുടേയും, മർദ്ദിതരുടെയും , ചൂഷിതരുടെയും പക്ഷം ചേർന്ന് അവരുടെ മാനുഷികാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുവാൻ സി. റാണി മരിയാ യെ ശക്തിപ്പെടുത്തിയ അങ്ങ് വേദനിക്കുന്ന മനുഷ്യ ജീവിതങ്ങളെ ദൈവീക ഛായയിലേയ്ക്ക് രൂപാന്തരപ്പെടുത്തുവാൻ ഞങ്ങളെ അവിടുത്തെ ഉപകരണങ്ങളാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും സമൂഹം: ആമ്മേൻ
അഞ്ചാം ദിവസം: എല്ലാവരേയും ഈശോയിലേയ്ക്കും ഈശോയെ എല്ലാവരിലേയ്ക്കും നയിച്ച വാ. സി. റാണി മരിയ
ഈശോയെ എല്ലാവരിലേയ്ക്കും, എല്ലാവരേയും ഈശോയിലേയ്ക്കും നയിക്കുക എന്നത് സി. റാണിമരിയയുടെ മുദ്രാവാക്യമായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ ദൈവത്തിലേയ്ക്ക് എത്തിക്കുവാനും ദൈവത്തിന്റെ സ്വരം ജനങ്ങളിലേയ്ക് എത്തിക്കവാനുള്ള ഒരു പ്രവാചികയായിരുന്നു സി. റാണി മരിയ. ആളുകൾക്ക് കാലാനുസ്യതമായും, ആകർഷകമായും ഈശോയുടെ സുവിശേഷം എത്തിച്ചു കൊടുക്കുവാൻ അവൾ ശ്രദ്ധിച്ചിരുന്നു. സുവിശേഷം പ്രഘോഷിക്കുവാൻ അവൾ അവസരങ്ങൾ കാത്തിരുന്നില്ല. എവിടെയും എപ്പോഴും യേശുവിന്റെ ശിഷ്യന്മാരെപ്പോലെ ഈശോയെ പകർന്നു കൊടുക്കുവാൻ അവൾ ധീരത കാട്ടി. സി. റാണി മരിയയുടെ ജീവിതത്തിലും , പ്രവർത്തനത്തിലും കൃത്യമായ ബോദ്ധ്യങ്ങൾ അവർക്കുണ്ടായിരുന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും അവളുടെ ബോദ്ധ്യങ്ങളിൽ നിന്ന് അവളെ പിൻതിരിപ്പിച്ചില്ല.
ക്രിസ്തുവിന്റെ മണവാട്ടിക്ക് യോജിച്ച വിധത്തിലുളള സമർപ്പണവും കഠിനാധ്യാനവും, ആത്മാർഥതയും ഉള്ള വ്യക്തിയായിരുന്നു അവൾ. തന്റെ വാക്കുകളിലൂടെയും (പവ്യത്തികളിലൂടെയും അനേകരെ ക്രിസ്തുവിലേയ്ക്ക് അടുപ്പിക്കുവാൻ സി. റാണി മരിയയ്ക്ക് കഴിഞ്ഞു. സാമൂഹ്യ സേവനത്തെക്കാളുപരി ക്രിസ്തുവിനോടുള്ള സ്നേഹമാണ് ഒരു മിഷനറി ആകുവാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സി.റാണി മരിയ പറയുന്നു. ക്രിസ്തുവിനെ മറ്റുള്ളവർ അറിയുകയും, സ്നേഹിക്കുകയും ചെയ്യണമെന്നും നന്മകൾ പങ്കു വയ്ക്കുകയും ചെയ്യണമെന്നും അവൾ ആഗ്രഹിച്ചു.
ദൈവ വചനം.
2 തിമോത്തി 2, 1-13
(പ്രഭാഷണം / മൗന പ്രാർത്ഥന)
ലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണമേ… കർത്താവേ, അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ… മിശിഹായേ അനുഗ്രഹിക്കണമേ
കർത്താവേ അനുഗ്രഹിക്കണമേ… കർത്താവേ അനുഗ്രഹിക്കണമേ.
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ… മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ… മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ
ഏക ദൈവമായ പരി. ത്രിത്വമേ… ഞങ്ങളെ അനുഗ്രഹിക്കണമേ
പരി. മറിയമേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവത്തിന്റെ മാതാവേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ക്രൂശിതന്റെ ആത്മ മിത്രമായ റാണി മരിയായേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
തിരുസഭയുടെ വത്സലപുത്രിയേ…
സീറോ മലബാർ സഭയുടെ അഭിമാന പാത്രമേ…
ഫ്രാൻസിസ്ക്കൻ ആരാമത്തിലെ രക്ത പുഷ്പമേ..
സുവിശേഷത്തിന്റെ ധീരയായ പ്രവാചികയേ..
ഇൻഡോറിന്റെ ധീര റാണിയേ..
നീതിയുടെ പ്രവാചക ശബ്ദമേ
ബലഹീനരുടെ അത്താണിയേ
ക്ഷമയുടെ മാലാഖയേ
ഏകാന്ത പഥികരുടെ മിത്രമേ
ആനന്ദത്തിന്റെ നിറകുടമേ
ദിവ്യ കാരുണ്യത്തിന്റെ ആരാധികയേ
ദൈവ സ്നേഹത്തിന്റെ കിരണമേ
പുഞ്ചിരിയുടെ അപ്പസ്തോലയേ
സുവിശേഷ വത്കരണത്തിന്റെ ഉത്തമ മാതൃകയേ
പ്രേഷിത രംഗത്തെ പ്രകാശഗോപുരമേ
ചൂഷിതരുടെ ഉറ്റമിത്രമേ
മിഷനറിമാരുടെ ധീരമാതൃകയേ
സുക്യതങ്ങളുടെ ഉദ്യാനമേ
ദൈവൈക്യത്തിന്റെ കണ്ണാടിയേ
പരിത്യാഗത്തിന്റെ പരിമളമേ
പാവങ്ങളിൽ ദൈവത്തെ ദർശിച്ചവളേ
ഈശോയ്ക്കായി മുറിവുകൾ ഏറ്റവളേ
നോച്ചൻപൂർ മലയിൽ ബലിയായവളേ
ധീരരക്തസാക്ഷി റാണി മരിയയേ
അർപ്പണത്തിന്റെ മാതൃകയായ റാണി മരിയയേ
ദൈവ വചനത്തിന്റെ വീണയായ റാണി മരിയയേ
പ്രാർത്ഥനയുടെ പ്രേഷിതയായ റാണി മരിയയേ
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട റാണി മരിയയേ
കാരുണ്യത്തിന്റെ മകുടമായ റാണി മരിയയേ
അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായിരുന്ന റാണി മരിയയേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ… കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ… കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ …കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ .
കാർമ്മി: ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞ ങ്ങൾ യോഗ്യരാകുവാൻ
സമൂഹം: വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .
സമാപന പ്രാർത്ഥന
കാർമ്മി: കർത്താവായ ദൈവമേ മാമ്മോദീസായിൽ കിട്ടിയ വിശ്വാസത്താൽ പ്രചോദിതരായി ദിവ്യകാരുണ്യ ത്തിൽ വളരുവാനും പന്തക്കുസ്താനുഭവത്തിൽ നവീകരിക്കപ്പെടാനും വചനാധിഷ്ഠിത ജീവിതം നയിക്കുവാനും സുവിശേഷം പ്രഘോഷിച്ച് ക്രിസ്തുവിന് സാക്ഷിയാകാനും ഞങ്ങൾക്ക് ക്യ പയേകണമേ. വാ. റാണി മരിയയുടെ മാദ്ധ്യസ്ഥ്യം വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ സ്വീകരിച്ച് ഞങ്ങളുടെ ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ചു തരണമേ. നഷ്ടപ്പെട്ട ആടിനെ തേടി പോകുന്ന നല്ലിടയന്റെ മനോഭാവത്തോടെ പ്രേഷിത പ്രവർത്തനം നടത്തുവാൻ പാവപ്പെട്ടവരിലും, ബലഹീനരിലും നിരക്ഷരരില്ല, ശബ്ദമില്ലാത്തവരിലും, അടിച്ചമർത്തപ്പെട്ടവരിലും , നഷ്ടപ്പെട്ട ആടിനെ തിരിച്ചറിഞ്ഞ് അവരെ ഉയർത്തുവാനുള്ള സി. റാണി മരിയയുടെ ക്ഷണത്തിന് പ്രത്യുത്തരം നൽകുവാൻ ഞങ്ങളെ ശക്തിപ്പെടുത്തണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും
സമൂഹം: ആമേൻ
