വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയോടുള്ള നൊവേന
പരിശുദ്ധാത്മാവിന്റെ ഗാനം
പ്രാരംഭ പ്രാർത്ഥന
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ സി. റാണി മരിയയെ രക്തസാക്ഷി മകുടം ചാർത്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയർത്തി അൾത്താര വണക്കത്തിന് അർഹയാക്കിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. “സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല ” എന്ന അങ്ങയുടെ വചനത്തിന് തന്റെ അവസാന തുള്ളി രക്തവും ചിന്തി സാക്ഷ്യം വഹിക്കുവാൻ സി. റാണി മരിയായെ ശക്തിപ്പെടുത്തിയ അങ്ങ് ത്യാഗ നിർഭരവും അനുകമ്പാർ ദ്രവുമായ ജീവിതത്തിലൂടെ പാവങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും പ്രവാചികയായി , ദരിദ്രരുടേയും, മർദ്ദിതരുടെയും , ചൂഷിതരുടെയും പക്ഷം ചേർന്ന് അവരുടെ മാനുഷികാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുവാൻ സി. റാണി മരിയാ യെ ശക്തിപ്പെടുത്തിയ അങ്ങ് വേദനിക്കുന്ന മനുഷ്യ ജീവിതങ്ങളെ ദൈവീക ഛായയിലേയ്ക്ക് രൂപാന്തരപ്പെടുത്തുവാൻ ഞങ്ങളെ അവിടുത്തെ ഉപകരണങ്ങളാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും സമൂഹം: ആമ്മേൻ
ആറാം ദിവസം: എല്ലാവരേയും ഈശോയിലേയ്ക്കും ഈശോയെ എല്ലാവരിലേയ്ക്കും നയിച്ച വാ. സി. റാണി മരിയ
സി. റാണി മരിയയുടെ 41 വർഷത്തെ ഇഹലോക ജീവിതം വി.കുർബ്ബാനയിൽ നിന്ന് സ്വീകരിച്ച ശക്തിയാൽ സ്വയം മുറിയാനും, മറ്റുള്ളവർക്കായി മുറിക്കപെടാനും അവൾ പ്രാപ്തയായി തീർന്നു. വി.കുർബ്ബാനയുടെ സ്നേഹിതയായിരുന്നു സി. റാണി മരിയ. വി.കുർബ്ബാനയിലൂടെ അവൾ ദൈവവുമായി ഒന്നായി തീർന്നു. ഈ ദൈവൈക്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സ്നേഹമാണ് സമൂഹത്തിലെ താഴേയ്ക്കിടയിലുള്ള വരിലേയ്ക്ക് ഇറങ്ങാൻ അവളെ പ്രേരിപ്പിച്ചത്.
വലിയ വിശ്വാസത്തോടും ഭക്തിയോടും കൂടെയാണ് സി. റാണി മരിയ വി. ബലിയിൽ പങ്കു ചേർന്നിരുന്നത്. ബലിയർപ്പണത്തിലുള്ള ഈ സജീവമായ പങ്കുചേരൽ അവളിൽ ദൈവികജ്ഞാനവും ആത്മധൈര്യവും വളർത്തിയതോടൊപ്പം ക്ഷമ, സ്നേഹം എന്നീ പുണ്യങ്ങളിൽ പുരോഗമിക്കുന്നതിനും കാരണമായി. അങ്ങനെ താൻ കണ്ടുമുട്ടിയവരിലേയ്ക്ക് സ്നേഹവും സമാധാനവും പ്രസരിപ്പിക്കുവാൻ അനുദിന ബലിയർപ്പണം അവളെ ശക്തയാക്കി. അൾത്താര മേശയിൽ നിന്നും പരിപോഷിപ്പിക്കപ്പെട സി.റാണി മരിയ തന്റെ കർമ്മരംഗങ്ങളിലേയ്ക്ക് സംവഹിച്ചത്. ആ ഈശോയെ തന്നെയായിരുന്നു. ദരിദ്രരും, അവഗണിക്കപ്പെട്ടവരും നിരക്ഷരരുമായിരുന്ന വർക്കിടയിലെ ചലിക്കുന്ന സക്രാരിയായിരുന്നു സി. റാണി മരിയ. സി. റാണി മരിയയെ സംബന്ധിച്ചിടത്തോളം വി.കുർബ്ബാന വെറും ഒരു ആചാരാനുഷ്ഠാനമായിരുന്നില്ല.മറിച്ച് ലോകം മുഴുവനേയും ദൈവീക സാന്നിധ്യത്തിലേയ്ക്ക് സംവഹിക്കുന്ന പ്രാർത്ഥനയുടെ അമൂല്യ നിമിഷങ്ങളായിരുന്നു അത്.
ദൈവ വചനം.
വി. യോഹ. 6, 48-58
(പ്രഭാഷണം / മൗന പ്രാർത്ഥന)
ലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണമേ… കർത്താവേ, അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ… മിശിഹായേ അനുഗ്രഹിക്കണമേ
കർത്താവേ അനുഗ്രഹിക്കണമേ… കർത്താവേ അനുഗ്രഹിക്കണമേ.
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ… മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ… മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ
ഏക ദൈവമായ പരി. ത്രിത്വമേ… ഞങ്ങളെ അനുഗ്രഹിക്കണമേ
പരി. മറിയമേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവത്തിന്റെ മാതാവേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ക്രൂശിതന്റെ ആത്മ മിത്രമായ റാണി മരിയായേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
തിരുസഭയുടെ വത്സലപുത്രിയേ…
സീറോ മലബാർ സഭയുടെ അഭിമാന പാത്രമേ…
ഫ്രാൻസിസ്ക്കൻ ആരാമത്തിലെ രക്ത പുഷ്പമേ..
സുവിശേഷത്തിന്റെ ധീരയായ പ്രവാചികയേ..
ഇൻഡോറിന്റെ ധീര റാണിയേ..
നീതിയുടെ പ്രവാചക ശബ്ദമേ
ബലഹീനരുടെ അത്താണിയേ
ക്ഷമയുടെ മാലാഖയേ
ഏകാന്ത പഥികരുടെ മിത്രമേ
ആനന്ദത്തിന്റെ നിറകുടമേ
ദിവ്യ കാരുണ്യത്തിന്റെ ആരാധികയേ
ദൈവ സ്നേഹത്തിന്റെ കിരണമേ
പുഞ്ചിരിയുടെ അപ്പസ്തോലയേ
സുവിശേഷ വത്കരണത്തിന്റെ ഉത്തമ മാതൃകയേ
പ്രേഷിത രംഗത്തെ പ്രകാശഗോപുരമേ
ചൂഷിതരുടെ ഉറ്റമിത്രമേ
മിഷനറിമാരുടെ ധീരമാതൃകയേ
സുക്യതങ്ങളുടെ ഉദ്യാനമേ
ദൈവൈക്യത്തിന്റെ കണ്ണാടിയേ
പരിത്യാഗത്തിന്റെ പരിമളമേ
പാവങ്ങളിൽ ദൈവത്തെ ദർശിച്ചവളേ
ഈശോയ്ക്കായി മുറിവുകൾ ഏറ്റവളേ
നോച്ചൻപൂർ മലയിൽ ബലിയായവളേ
ധീരരക്തസാക്ഷി റാണി മരിയയേ
അർപ്പണത്തിന്റെ മാതൃകയായ റാണി മരിയയേ
ദൈവ വചനത്തിന്റെ വീണയായ റാണി മരിയയേ
പ്രാർത്ഥനയുടെ പ്രേഷിതയായ റാണി മരിയയേ
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട റാണി മരിയയേ
കാരുണ്യത്തിന്റെ മകുടമായ റാണി മരിയയേ
അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായിരുന്ന റാണി മരിയയേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ… കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ… കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ …കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ .
കാർമ്മി: ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞ ങ്ങൾ യോഗ്യരാകുവാൻ
സമൂഹം: വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .
സമാപന പ്രാർത്ഥന
കാർമ്മി: ഓ സ്നേഹ ഈശോയെ അങ്ങ് ദിവ്യകാരുണ്യത്തിൽ വസിക്കുന്നുവെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. ദിവ്യ കാരുണ്യ സ്നേഹത്തിൽ അങ്ങുമായി ഒന്നു ചേരാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ. വാ. സി. റാണി മരിയയുടെ മദ്ധ്യസ്ഥ ത്തിലൂടെ ദിവ്യകാരുണ്യ സന്നിധിയിൽ ഞങ്ങൾ അർപ്പിക്കുന്ന പ്രാർത്ഥനകൾ സ്വീകരിച്ച് ഞങ്ങളുടെ ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ചു തരണമേ. വി.കുർബ്ബാനയിൽ പങ്കുചേരുന്ന ഞങ്ങൾക്ക് സി. റാണി മരിയയെ പോലെ സ്വയം മുറിയാനും , സ്നേഹത്തിന്റെ സാക്ഷ്യമായി മാറുവാനും ഇടവരുത്തണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.
സമൂഹം: ആമേൻ
