കുരിശിൻ്റെ വഴി | കെ. പി ഗോവിന്ദൻ

“കുരിശിൻ്റെ വഴി
കെ. പി ഗോവിന്ദൻ

മലയാളത്തിലെ വലിയ ഉത്തമ ചെറിയസാഹിത്യ ഗ്രന്ഥം പുറത്തിറങ്ങീട്ട് 56 വർഷങ്ങൾ പിന്നിട്ടു. ഭാഷയുടെയും കലയുടെയും പുണ്യമായ ആബേലച്ചനാണ് (1920-2001) അതിൻ്റെ രചയിതാവ്. യേശുവിനെ ബന്ധിച്ച് വധിയ്ക്കാനായ് കൊണ്ട് പോകുന്ന രംഗങ്ങളാണ് അവതരണ വിഷയം .14 സ്ഥലങ്ങളായ് സങ്കൽപ്പിച്ച് നീങ്ങുന്ന ഒരു വിലാപയാത്രയായിട്ടാണ് അവതരണം.14 ഗാന ങ്ങളും അവയോട് ബന്ധപ്പെട്ട പ്രാർത്ഥനാ അവതരണങ്ങളും ഇതിൽ അടങ്ങീട്ടുണ്ട്. മനുഷ്യമനസ്സിനെ അസ്വസ്ഥപ്പെടുത്തുകയും മദിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും വ്യാകുലചിത്തനാക്കുകയും ചെയ്യുന്ന തരത്തിലെ അതിലെ സാഹിത്യവും ഭാഷയും .ഭാഷയുടെ ശക്തിയും സൗന്ദര്യവും അതിൻ്റെ യാ ഴത്തിൽ നിന്നും പരപ്പിൽ നിന്നും വായിച്ചെടുക്കാം. അതിലെ പ്രയോഗങ്ങൾ ഹിമാലയ തുല്യമാണ്.
പ്രാരംഭ ഗാനത്തിലെ –

” കുരിശിൽ മരിച്ചവനേ, കുരിശാലേ
വിജയം വരിച്ചവനേ,
മിഴിനീരൊഴുക്കിയങ്ങേ, കുരിശിൻ്റെ
വഴിയേ വരുന്നു ഞങ്ങൾ “

ഈ പ്രയോഗം ഇന്ന് പലർക്കും കുരിശായി മാറിയെന്നത് മറ്റൊരു വസ്തുത.

വേറൊരിടത്ത്‌ ഇങ്ങനെ –

“അറിയാത്ത കുറ്റങ്ങൾ
നിരയായ് ചുമത്തി
പരിശുദ്ധനായ നിന്നിൽ ;
കൈവല്യ ദാതാ, നിൻ
കാരുണ്യം കൈക്കൊണ്ടോർ
കദനത്തിലാഴ്ത്തി നിന്നെ “

സ്വയംവിമർശനത്തിനുതകുന്നവർത്തമാനകാല പ്രസക്തമായ ഈ വരികൾ അധികാരി
ക ൾ വിലയിരുത്തേണ്ടതല്ലേ ?

ഇന്ന് തമ്മിൽ തല്ലുന്നവരോടുള്ള ചോദ്യമല്ലേ ?

“കുരിശു ചുമന്നിടുന്നു ലോകത്തിൻ
വിനകൾ ചുമന്നീടുന്നു.
നീങ്ങുന്നു ദിവ്യനാഥൻ നിന്ദനം
നിറയും നിരത്തിലൂടെ .
എൻ ജനമേ, ചൊൽക
ഞാനെന്തു ചെയ്തു
കുരിശെൻ്റെ തോളിലേറ്റാൻ ?
പൂന്തേൻ തുളുമ്പുന്ന
നാട്ടിൽ ഞാൻ നിങ്ങളെ
ആശയോടാനയിച്ചു;
എന്തേ, യിദം നീങ്ങ –
ളെല്ലാം മറന്നെൻ്റെ
ആത്മാവിനാതങ്കമേറ്റി ?

ഈ വരികളിലെ സാഹിത്യഭംഗിയുംദാർശനി
കസങ്കൽപ്പവും ആകാശസീമകൾക്കപ്പുറമാ
ണ്.

ഒടുവിൽ എല്ലാം പങ്കിട്ടെടുക്കുന്നിടത്തേയ്ക്ക്
എത്തുന്നവർത്തമാനകാല പ്രസക്തമായ അവതരണത്തിലേക്ക് നയിക്കുന്നു.

“എത്തീ വിലാപയാത്രാ കാൽവരി –
കുന്നിൻ മുകൾ പരപ്പിൽ
നാഥൻ്റെ വസ്ത്രമെല്ലാം ശത്രുക്ക –
ളൊന്നായുരിഞ്ഞു നീക്കി,
വൈരികൾ തിങ്ങിവ-
രുന്നെൻ്റെ ചുറ്റിലും
ഘോരമാംഗർജ്ജനങ്ങൾ
ഭാഗിച്ചെടുത്തെൻ്റെ
വസ്ത്രങ്ങളെല്ലാം
പാപികൾ വൈരികൾ .
നാഥാ വിശുദ്ധി തൻ
തൂവെള്ള വസ്ത്രങ്ങൾ
കനിവാർന്നു ചാർത്തേണമെന്നെ.

സ്വതന്ത്രമായ് പ്രതികരിയ്ക്കുന്നവനെ ഇന്ന്
കൈകാര്യം ചെയ്യുന്നവർത്തന സ്ഥിതി എത്ര
വ്യക്തമായ്അവതരിപ്പിച്ചിരിയ്ക്കുന്നത് .എല്ലാ
തലത്തിലും ഇത് ബാധകമല്ലേ ? മതത്തിലും രാഷ്ട്രീയത്തിലും .

” കുരിശിൽക്കിടത്തിടുന്നു നാഥൻ്റെ
കൈകാൽ തറച്ചിടുന്നു.
മർത്യനു രക്ഷ നൽകാനെത്തിയ
ദിവ്യമാം കൈകാലുകൾ.
കനിവറ്റ വൈരികൾ
ചേർന്നു തുളച്ചെൻ്റെ
കൈകളും കാലുകളും
പെരുകുന്നുവേദന –
യുരുകുന്നു ചേതന
നിലയറ്റ നീർക്കയം.”

ഒടുവിൽ –
” മുറ്റുന്ന ദു:ഖത്തിൽ
ചുറ്റും തിരിഞ്ഞു ഞാൻ
കിട്ടീലൊരാശ്വാസമെങ്ങും.”

ഇത് ഒരു ശരാശരി പൗരൻ്റ യവസ്ഥയല്ലേ ?

അധികാരമുള്ളവർ

നിന്ദിച്ചു മർത്യനാ സ്നേഹത്തിടമ്പിനെ
നിർദ്ദയം ക്രൂശിലേറ്റി നന്ദിയില്ലാത്തവർ
ചിന്തയില്ലാത്തവർ നാഥാ പൊറുക്കണേ

56 ആണ്ട് പിന്നിടുന്ന ഈ സാഹിത്യ കൃതിസൂക്ഷ്മാംശത്തിൽ എത്ര പേർ മനസ്സിലാക്കിയെന്ന ചോദ്യത്തിന് പ്രസക്തിയില്ലായെന്നത് വർത്തമാനകാല സ്ഥിതിയാണ്. എങ്കിലും വെള്ളിയാഴ്ചകളിൽ ചർച്ചകൾ ചെയ്യപ്പെടട്ടെ.
ആബേലച്ചന് പ്രണാമം.

KP ഗോവിന്ദൻ ,
നവചേതന

  1. 2. 2023
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s